Chapter Title : നേർച്ചക്കോഴി 4 [Danmee]
ആണെന്ന് പറഞ്ഞിട്ട് ഒന്നും കാര്യം ഇല്ല. ഒളിച്ചോടാൻ ഓക്കേ പ്ലാൻ ചെയ്തതാ ഷാഹിന സമ്മതിച്ചില്ല ഒടുവിൽ വിവാഹം രജിസ്റ്റർ ചെയ്ത് വെക്കാം എന്ന് തീരുമാനിക്കുക ആയിരുന്നു. നമ്മുടെ നാട്ടിൽ നിന്നു കുറച്ചകലെ ഉള്ള ഒരു രജിസ്റ്റർഓഫീസിൽ അനന്തുവിന്റെ ഒരു റിലേറ്റീവ് വർക്ക് ചെയ്യുന്നുണ്ട് അയാൾ മുഖേനെ കുറച്ചു നാൾ മുൻപ് വിവാഹത്തിന് ഉള്ള ഒരുക്കങ്ങൾ ഒക്കെ നടത്തി. നോട്ടീസ് ബോർഡിൽ വിവരം പതിക്കുന്നത് ഒക്കെ അയാൾ ഒഴിവാക്കിതന്നു. അങ്ങനെ ഇന്നാണ് ആ ദിവസം
അനന്തു എവിടെയും നിർത്താതെ വണ്ടി ചവിട്ടി വിടുക ആണ്. പുറകിൽ റിയാസും ഷാഹിനയും അവരുടെ ഭാവികാര്യങ്ങൾ ചർച്ചചെയ്ത് ഇരിക്കുക ആണ്. ഞാൻ സീറ്റിലേക് ചാരികിടന്നു
*................................................................................*
റിയാസും ഷാഹിനയും തമ്മിൽ പ്രണയത്തിൽ ആയതിനാൽ റിയാസിന് മാത്രമേ കോളേജിലേക്ക് പോകണം എന്നുള്ളു. അനന്ദുവിനും എനിക്കും പണ്ടേ കോളേജിലെ അന്തരീക്ഷം ഇഷ്ടം അല്ലായിരുന്നു. ഇപ്പോൾ ഈ സംഭവങ്ങൾക്ക് ശേഷം കോളേജ് എന്ന് കേൾക്കുമ്പോൾ തന്നെ മടുപ്പ് ആയിത്തുടങ്ങി. എങ്കിലും വേറെ ഒന്നിലും ഇപ്പോൾ താല്പര്യം ഇല്ലാത്തത് കൊണ്ടും അച്ഛൻ പ്രശ്നം ഉണ്ടാക്കും എന്നുള്ളത് കൊണ്ടും ചുമ്മാ അങ്ങോട്ട് പോകുന്നെന്നേ ഉണ്ടായിരുന്നുള്ളു. അല്ലെങ്കിലും എവിടെ ആയാലും ഈ പരിഹാസങ്ങൾക്ക് നടുവിൽ ആയിരിക്കും ഞാൻ.
ഇപ്പോൾ കോളേജിലേക്ക് ഞാനും അനന്ദുവും ആണ് ഒരുമിച്ചു പോകുന്നത്. റിയാസ് നേരത്തെ തന്നെ അവന്റെ ബൈക്കിൽ കോളേജിൽ എത്തും . അല്ലെങ്കിൽ കോളേജ് ജംഗ്ഷനിൽ നിന്നു ഷാഹിനയെ പിക്ക് ചെയ്ത് ഒന്നു കറങ്ങിയിട്ട് ഞാനും അനന്ദുവും വരുമ്പോൾ ഞങ്ങളുടെ കൂടെ കോളേജിൽ കയറുകയും വൈകുന്നേരം നമ്മളോടൊപ്പം തന്നെ മടങ്ങുകയും ചെയ്യും.
ഒരു ദിവസം ഞങ്ങൾ വളരെ താമസിച്ചു ആണ് കോളേജിലേക്ക് എത്തിയത്. സാദാരണ റിയാസ് ഞങ്ങളെ കത്ത് ബൈക്ക് വെക്കുന്ന ഷെഡിൽ നിൽക്കുന്നത് ആണ്. ഇന്ന് അവൻ അവിടെ ഇല്ല. അവൻ എവിടെയും പോകുന്നത് ആയി പറഞ്ഞിട്ട് ഇല്ല. ചിലപ്പോൾ അവൻ ഇതുവരെ എത്തിക്കാനില്ല അല്ലെങ്കിൽ ഷാഹിനയെ കണ്ടുകാണില്ല അവളെ തിരക്കി പോയത് ആയിരിക്കും. ഹ എന്തായാലും ക്ലാസ്സ്‌ഇൽ പോയിട്ട് വലിയ കാര്യം ഒന്നും ഇല്ല. ഞങ്ങൾ അവനെ നോക്കി അവിടെ നിന്നു. അനന്ദു അവന്റെ ഫോൺ എടുത്ത് ഗെയിം കളിക്കാൻ തുടങ്ങി . അന്ന് ഇന്നത്തെ കണക്ക് പബ് ജി ഒന്നും ഇല്ല. അവൻ മിനി മിൽറ്റിയ ആണ് കളിക്കുന്നത്. ആ സമയത്തെ മൾട്ടിപ്ലേയർ ഗെയിം എനിക്ക് അത് കളിക്കാൻ ഇഷ്ടമല്ലെങ്കിലും അതിന്റെ സൗണ്ട് ഇഷ്ടം
💬 Comments
View all comments