Chapter Title : നേർച്ചക്കോഴി 4 [Danmee]
ഞങ്ങൾ വളരെ താമസിച്ചു ആണ് കോളേജിലേക്ക് എത്തിയത്. സാദാരണ റിയാസ് ഞങ്ങളെ കത്ത് ബൈക്ക് വെക്കുന്ന ഷെഡിൽ നിൽക്കുന്നത് ആണ്. ഇന്ന് അവൻ അവിടെ ഇല്ല. അവൻ എവിടെയും പോകുന്നത് ആയി പറഞ്ഞിട്ട് ഇല്ല. ചിലപ്പോൾ അവൻ ഇതുവരെ എത്തിക്കാനില്ല അല്ലെങ്കിൽ ഷാഹിനയെ കണ്ടുകാണില്ല അവളെ തിരക്കി പോയത് ആയിരിക്കും. ഹ എന്തായാലും ക്ലാസ്സ്‌ഇൽ പോയിട്ട് വലിയ കാര്യം ഒന്നും ഇല്ല. ഞങ്ങൾ അവനെ നോക്കി അവിടെ നിന്നു. അനന്ദു അവന്റെ ഫോൺ എടുത്ത് ഗെയിം കളിക്കാൻ തുടങ്ങി . അന്ന് ഇന്നത്തെ കണക്ക് പബ് ജി ഒന്നും ഇല്ല. അവൻ മിനി മിൽറ്റിയ ആണ് കളിക്കുന്നത്. ആ സമയത്തെ മൾട്ടിപ്ലേയർ ഗെയിം എനിക്ക് അത് കളിക്കാൻ ഇഷ്ടമല്ലെങ്കിലും അതിന്റെ സൗണ്ട് ഇഷ്ടം ആയിരുന്നു. വെടിവെപ്പും പിന്നെ ഓരോ പ്ലെയറും ഡെഡ് ആകുമ്പോൾ വല്ലാത്തൊരു ശബ്ദവും. കോളേജിൽ ഫസ്റ്റ് പീരിയഡ് തുടങ്ങി കാണണം ഞങ്ങൾ വരുന്നതിനു മുൻപ് തന്നെ ബെൽ അടിച്ചിരുന്നു. ഞാൻ അനന്ദു ഗെയിം കളിക്കുന്നതും നോക്കി അല്ല കേട്ട് നിന്നു.
ഞാൻ കോളേജ് മൊത്തത്തിൽ ഒന്നു നോക്കി. കോളേജിന് പുറത്ത് ഞങ്ങളെ കൂടാതെ ക്ലാസ്സിൽ കേറാതെ വേറെയും പിള്ളേർ ഉണ്ടായിരുന്നു അവർ കോളേജിന് മുന്നിൽ കൃതൃമമായി ഉണ്ടാക്കിയിരിക്കുന്ന പുൽമേട്ടിൽ ഇരിക്കുക ആണ്.
അവർ ഇരിക്കുന്നതിന് അടുത്ത് ആണ് കോളേജിലെ കാന്റീൻ ബിൽഡിങ് ഇപ്പോൾ കാന്റീൻ പ്രവർത്തിക്കുന്നില്ല. ഇടക്ക് മറി മറി പുതിയ ആളുകൾ നടത്താൻ വന്നെകിലും ആരും ഒരുപാട് നാൾ നിന്നിട്ട് ഇല്ല. കോളേജിൽ നിന്നു ജംഗ്ഷൻ എത്തുന്നതിനു മുൻപായി ഒരു വീട്ടിനോട് ചേർന്ന്
💬 Comments
View all comments