Chapter Title : നേർച്ചക്കോഴി 4 [Danmee]
" ഡാ മൈരേ നിനക്ക് എന്ത് വയ്യേ........ നീ എന്താ ഈ കാണിച്ചത് "
അനന്ദു എന്നെ പിടിച്ചു വലിച്ചു ഞങ്ങൾ നിന്ന സ്ഥാലത് കൊണ്ട് വന്നു ഞാൻ നോക്കുമ്പോൾ അവിടെ പുൽമേട്ടിൽ ഇരുന്നവർ പുസ്തകം മാറ്റി വെച്ചു എന്നെ തന്നെ നോക്കുന്നു. എനിക്ക് എന്തോ അവിടെ നിൽക്കാൻ തോന്നിയില്ല. ഞാൻ പെട്ടെന്ന് ബൈക്കിൽ കയറി ഇരുന്നു. എന്നിട്ട് അനന്ദുവിനോട് കി ചോദിച്ചു.
" നീ എവിടെ പോകാൻ പോണു..... നിൽക്ക് റിയാസ് വരട്ടെ അവനോട് പറഞ്ഞിട്ട് പോകാം "
"മൈര് "
അപ്പോൾ റിയാസ് ഷാഹിനയും ആയി ബൈക്കിൽ കോളേജ് ഗെറ്റ് കടന്നു വന്നു. അവൻ കോളേജിന് മുന്നിൽ വണ്ടി നിർത്തി അവളെ ഇറക്കി. എന്നിട്ട് ഞങ്ങൾ നിൽക്കുന്നതിനു അടുത്തേക്ക് ബൈക്ക് ഓടിച്ചുവന്നു. ഞങ്ങളെ കണ്ടപ്പോൾ അവൻ ഒരു വളിച്ച ചിരി ചിരിച്ചു. പെട്ടെന്ന് അത് മറി. അവൻ ബൈക്ക് നിർത്തിക്കൊണ്ട് ചോദിച്ചു.
" എന്താടാ എന്ത് പറ്റി "
അനന്ദു : എന്ത് പറ്റാൻ ഇവൻ എല്ലാം കോളം ആക്കി
റിയാസ് : എന്ത് കോളം ആക്കി.
അനന്ദു : ഇവൻ ആ അഞ്ജലിയെ തെറി വിളിച്ചു
റിയാസ് : എന്ത് കാര്യത്തിന്....... അതിന്റ ആവിശ്യം എന്തായിരുന്നു........ ഈ മൈരൻ
അവൻ വണ്ടി സൈഡ് സ്റ്റാൻഡിൽ വെച്ചിട്ട് എന്റെ നേരെ തിരിഞ്ഞു കൊണ്ട് തുടർന്നു.
" നിന്നോട് ഞാൻ പറഞ്ഞത് അല്ലെ അവളെ കാണാൻ ശ്രെമിക്കരുത് എന്ന്..... പ്രേശ്നങ്ങൾ ഒരുവിധം തീർന്നു വന്നതല്ലേ "
ഞാൻ വണ്ടിയിൽ നിന്നു ഇറങ്ങി കൊണ്ട് അവനോട് പറഞ്ഞു തുടങ്ങി.
" ഡാ എനിക്ക് ഇത് പുതിയ ഒരു പ്രശ്നം അല്ല പക്ഷെ അവൾ ...... അവൾ ഇന്ന് ഒളിച്ചുംപത്തും ക്ലാസ്സിലേക്ക് പോകുന്നത് കണ്ടപ്പോൾ അവളോട് സംസാരിക്കണം എന്ന് തോന്നി "
" അതിന് നീ അവളെ ചീത്ത വിളിച്ചത് എന്തിനാ "
" അവൾ പെണ്ണാണെന്ന് തെളിയിച്ചു .......... ഞാൻ അവളോട് എന്താണ് സംസാരിക്കാൻ തുടങ്ങിയത് എന്നുപോലും കേൾക്കാതെ അവൾ എന്തക്കൊയോ പറഞ്ഞു ഞാനും തിരിച്ചു പറഞ്ഞു അത് ഇത്തിരി കടുത്തു പോയി അത്രയേ ഉള്ളു "
" ഇനി ഇത് എന്തിന്റെ തുടക്കം ആണോ എന്തോ......... നീ വാ നമ്മുക്ക് ക്ലാസ്സിലേക്ക് പോകാം "
" ഇന്ന് ഇനി കേറണോ "
" നീ വടേ "
ഞങ്ങൾ മൂന്നു
💬 Comments
View all comments