Chapter Title : നെറ്റിപ്പട്ടം
മാത്രം ഉയർത്തുകയും താഴ്ത്തുകയും ചെയ്തുകൊണ്ടിരുന്നു.ഞാനും അതനുകരിച്ചു.പോട്ടിചിരിച്ചുകൊണ്ടവൾ എന്റെയടുത്തിരുന്നു.അറേബ്യൻനർത്തകിമാരെ സ്മരിപ്പിക്കുന്ന അവളുടെ നരച്ച ലോഹവസ്ത്രം മണ്ണിൽ പുതഞ്ഞു.അവൾ എന്റെപോക്കറ്റിൽ കൈയിട്ട് പാതി വലിച്ചു കുത്തിക്കെടുത്തിയ കഞ്ചാവ് ബീഡി എടുത്ത് തീ കൊളുത്തി. നീണ്ടു നിന്ന ശീല്ക്കാര ശബ്ദങ്ങൾ.. അൽപ്പ സമയത്തെ നിശബ്ദതക്കുശേഷം അവളുടെ ചുണ്ടിൽ നിന്നും പുകവളകൾ ഓരോന്നായിപുറത്തേക്കു വന്നു. വായുവിലെ ആ വളകളണിയാൻ അവൾ വ്യധാ ശ്രമിച്ചു കൊണ്ടിരുന്നു.അവൾബീഡിയെനിക്കു കൈമാറി. അവൾക്കൊപ്പമോടിയെത്താനായിഞാനാഞ്ഞുവലിച്ചുകൊണ്ടേയിരുന്നു. ചെവികൾക്കു പുറകിലായി തരിപ്പ് ഉണർന്നു തുടങ്ങി.കണ്ണുകളിൽരക്തം വേരോടി. നാദസ്വരം കേട്ടുകൊണ്ടവൾ പറഞ്ഞു, "ഇതാണ് ശരിയായ ദ്രാവിഡ സംഗീതം...."അവൾ ആ സംഗീതത്തിലേക്ക് കൊഴിഞ്ഞു വീഴുന്ന പോലെതോന്നി.ഞാൻ പറഞ്ഞു, "നാദസ്വരം ദ്രാവിഡന്റെയാണ്.പക്ഷെ വായിക്കുന്ന സിന്ധു ഭൈരവി രാഗത്തിന് ആര്യന്റെ കലർപ്പുണ്ട്.നിങ്ങളുടെ ഖുറാന്റെ പല ഭാഗങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത് ഈ രാഗത്തിലാണ്." "ദിവൈൻ..."മൂടിയാട്ടത്തെ ഓർമിപ്പിക്കും പോലെ അവൾ സിന്ധു ഭൈരവിയിലലിഞ്ഞുകൊണ്ടിരുന്നു. പുകമറയിൽ വഴിതെറ്റി ചിതറിയോടിയ എന്റെ ചിന്തകൾകകൊപ്പം ഞാനലഞ്ഞുകൊണ്ടിരുന്നു.ഹിമാലയത്തിലെ മുനിവര്യരെക്കണ്ടു,എല്ലാം സ്വീകരിക്കാൻമാത്രമറിയാവുന്ന ആർഷഭാരത സംസ്കൃതിയുടെ താഴ്‌വരകൾ കണ്ടു.നളന്ദയിലെ ഗ്രന്ഥങ്ങൾമുഴുവൻ കത്തിച്ചു ചാമ്പലാക്കിയ 'ഖിൽജി' എന്ന തുർക്കിക്കാരനെ കണ്ടു.ആഴ്ചകളോളം നളന്ദയെപൊതിഞ്ഞു കിടന്ന ഗ്രന്ഥപുകപടലങ്ങൾ കണ്ടു.പിന്നെയും ഇന്ത്യയിലേക്ക് വരുന്ന ആര്യന്മാരെകണ്ടു.ഇതാ എന്റെ മുന്നിൽ വീണ്ടും ആര്യന്റെ കലർപ്പില്ലാത്ത ദ്രാവിടന്മാരെ തേടിയിറങ്ങിയ ആര്യസുന്ദരി. നീയറിയുക നിന്റെ അന്വേഷണം എങ്ങും എത്തുകയില്ല..കാരണം നീ പഠിച്ചിരിക്കുന്നപുസ്തകങ്ങൾ എല്ലാം തെറ്റാണ്.നീ ഇന്ത്യയിലുടനീളം അലഞ്ഞാലും ആര്യൻ കീഴടക്കിയ ഒരുദ്രാവിടനെപ്പോലും നിനക്ക് കാണാനാകില്ല. പിന്നെയുള്ളത് എന്നെപ്പോലെ ഒന്നോ രണ്ടോ പേർമാത്രം...ഞാനോർത്തു ചിരിച്ചു. "കറുപ്പ് കിട്ടാൻ വല്ല വഴിയുമുണ്ടോ " പെട്ടെന്ന് അവൾക്ക് ഒരാഗ്രഹം. ഞാൻ ഞെട്ടി കണ്ണുതുറന്നു. ഞാനോർത്തു, 'കറുപ്പ്...ഈ രാത്രി ഇപ്പൊ.....പണ്ടായിരുന്നെങ്കിൽ എളുപ്പമായിരുന്നു.വീട്ടിൽമുത്തശ്ശി കഴിക്കുമായിരുന്നു.കറുപ്പ് നിരോധനത്തിനു ശേഷവും പഞ്ചായത്തിൽ മാസാ
💬 Comments
View all comments