0%

Chapter Title : നെറ്റിപ്പട്ടം

Author : kkstories Read All Parts 178

മാസം റേഷൻപോലെ വന്നിരുന്ന കറുപ്പ് അച്ഛൻ മുത്തശ്ശിക്ക് മേടിച്ചു കൊണ്ടുക്കൊടുത്തിരുന്നത് കണ്ടിട്ടുണ്ട്...പക്ഷെഇപ്പോ....' പെട്ടെന്ന് ഞാൻ പറഞ്ഞു, "ഒരു സ്ഥലം ഉണ്ട്. നമ്മുടെ കുറിച്ച്യർ മല കയറേണ്ടി വരും.ഉൾകാട്ടിൽ,അവിടെപോപ്പി കൃഷിയാണ്. കാണേണ്ട കാഴ്ചയാണ്." "വാ പോകാം" അവൾ പറഞ്ഞു. "ഇപ്പോഴോ?" ഞാൻ അതിശയം പുറത്തു കാണിച്ചില്ല. അവൾ എഴുന്നേറ്റു കഴിഞ്ഞിരുന്നു. എന്നെപ്പിടിച്ചു വലിക്കുവാൻ തുടങ്ങി.ഞാൻ എഴുന്നേറ്റു.ക്ഷേത്രത്തിനുപുറത്ത് പള്ളിവേട്ടക്കുള്ള കാടോരുക്കിക്കൊണ്ടിരുകയാണ്. ആൾക്കാർ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടോഎന്നറിയില്ല.വെടിക്കെട്ടിന്റെ ബാക്കി പത്രം പോലെ ചിതറിയ കടലാസുകഷണങ്ങളിലൂടെ ഞങ്ങൾആടിയാടി നടന്നു നീങ്ങി, എന്റെ ബൈക്ക് ലക്ഷ്യമാക്കിക്കൊണ്ട്.

ഫെബ്രുവരി മാസത്തെ തണുപ്പിൽ,എസ്‌ഡി ബൈക്കിന്റെ മങ്ങിയ വെളിച്ചത്തിൽ ഞങ്ങൾയാത്രയാരംഭിച്ചു.ദൂരെ രാത്രി നീലിമയിൽ മലകളെക്കാണാം. അവൾ എന്നെ മുറുക്കികെട്ടിപ്പിടിച്ചിട്ടുണ്ട്.ബൈക്കിന്റെ ഹൃദയമിടിപ്പിന്റെ താളം കൂടിക്കൂടി വന്നു.പോകെ പോകെ തെരുവ്വെളിച്ചങ്ങൾ ഇല്ലാതായിക്കൊണ്ടിരുന്നു.എന്റെ ചെവിയടഞ്ഞപ്പോഴാണ്‌ ശ്രദ്ധിച്ചത് ഞങ്ങൾഎപ്പോഴോ മല കയറിതുടങ്ങിയിരുന്നു.യാത്രയിലെ അവസാന വളവ് പിന്നിട്ടപ്പോൾ വണ്ടിനിർത്തി ഞാൻ അവളോടു ചൂണ്ടിക്കാണിച്ചിട്ടു പറഞ്ഞു, "അതാ, താഴേ ആ വെളിച്ചം കാണുന്നതാണ് നമ്മുടെ ക്ഷേത്രം... അടുത്തത് ചെക്ക്‌ പോസ്റ്റ്‌ ആണ്, ഇവിടന്ന് ഇടത്തോട്ട് കാട്ടിലേക്ക് ഒരു വഴിയുണ്ട്.കുറച്ചു ദൂരംവരെ വണ്ടിക്കു പോകാം, പിന്നെ കുറേ നടക്കേണ്ടി വരും." അവൾക്കു സമ്മതം. യാത്രയിലെ തണുത്ത കാറ്റിൽ ഉള്ളിലെ കഞ്ചാവിനു വീര്യംവർദ്ധിച്ചിരിക്കുന്നു.മങ്ങിത്തുടങ്ങിയ കാഴ്ചയോടെ ഞാൻ കാടിനകത്തേക്കുള്ള വഴിയിലേക്ക്വണ്ടിയെടുത്തു.ബൈക്കിന്റെ പൊട്ടുന്ന ശബ്ദം എതിർമലകളിൽ പ്രതിധ്വനിച്ചുകൊണ്ടിരുന്നു.വള്ളികളുള്ള മരങ്ങൾക്കിടയിലൂടെ ഞങ്ങൾ നീങ്ങിക്കൊണ്ടിരുന്നു.നേരിയമഞ്ഞിൽ ബൈക്കിന്റെ വെളിച്ചം ഞങ്ങൾക്ക് മുന്നിൽ പരന്നു കിടന്നു. ഒടുവിൽ പന്തലിച്ചു കിടക്കുന്ന ഒരു മരത്തിനടിയിൽ ഞാൻ വണ്ടി നിർത്തി. "ഇനിയങ്ങോട്ട് ബൈക്ക് പോകില്ല."ഞാൻ പറഞ്ഞു. അവൾ ബൈക്കിൽ നിന്നും താഴെയിറങ്ങി.ഞാൻ ബൈക്ക് സ്റ്റാണ്ടിലിടുമ്പോൾ അവൾ ബാഗിൽ നിന്നുംടോർച്ച് എടുത്ത് കത്തിച്ചു. മരങ്ങൾ

💬 Comments

View all comments