Chapter Title : നെറ്റിപ്പട്ടം
തീർത്ത ഇരുട്ടിലൂടെ ഞങ്ങൾ വീണ്ടും മുന്നോട്ടു നടന്നു.നിലാവിൽതിളങ്ങുന്ന വെള്ളിലകൾ ആണ് അവിടം മൊത്തം.അവൾ എന്റെ കയ്യിൽ പിടിച്ചിട്ടുണ്ട്.ഞങ്ങൾക്ക് മുന്നിൽ മുന്പേ തീർത്ത വനവീചികളില്ല,വഴികാട്ടികളില്ല,ശരിയും തെറ്റുമില്ല. ഞങ്ങൾമുന്നോട്ടു പോയിക്കൊണ്ടിരുന്നു.പേരറിയാത്ത നിശാപ്രാണികളുടെ ശബ്ദം കേൾക്കാംചുറ്റും.മരങ്ങൾക്കിടയിലൂടെ ഭൂമിയെ എത്തിച്ചു തൊടുന്ന നിലാവിനെ കാണാം.ദൂരെയെവിടെയോകാട്ടാനകളുടെ ചിന്നം വിളികൾ കേട്ടു. ഞങ്ങളുടെ കാലിൽ ചുറ്റിപ്പിടിക്കുന്നവനവള്ളികൾ നീക്കി,ടോർച്ചിന്റെ പൊട്ടു വെളിച്ചത്തിൽ നടന്നു നീങ്ങിക്കൊണ്ടിരുന്നു.കാലിൽ കടിച്ചകുളയട്ടകളെ പറിച്ചെറിഞ്ഞു.ഒന്നും ഞങ്ങളുടെ യാത്രക്ക് തടസ്സമായില്ല.മണിക്കൂറുകളോളംനടന്നു. സമയം പോകുന്നതനുസരിച്ച് കേട്ടിറങ്ങി തുടങ്ങി.നേരിയകാൽ വേദനയും ക്ഷീണവുംവന്നു.പക്ഷെ അവൾ വളരെ ഊർജസ്വലയായി കാണപ്പെട്ടു.ചുറ്റും മരങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്നതിളങ്ങുന്ന കൂണുകൾ.അതു വളരെ പ്രത്യേകതയുള്ളോരു സ്ഥലമായി തോന്നി. പന്തലിച്ചു കിടക്കുന്നആ മരത്തിനു കീഴെയായി ക്ഷീണിച്ച് ഞാനിരുന്നു.മേഘങ്ങൾ ഒഴുകി മാറിയതനുസരിച്ച് നിലാവ്തെളിഞ്ഞു വന്നു. മുൻപിൽ വെളിച്ചമുള്ള ഒരു വലിയ താഴ്‌വര,അതിൽ കറുത്തമേഘങ്ങൾ ഒഴുകുന്നതു കണ്ടു.ആ സ്ഥലത്തെ കടന്നു വന്ന കാറ്റ് ചെമ്പകപ്പൂവിന്റെതെന്നുതോന്നിക്കുന്നസുഗന്ധം ഞങ്ങളിലെത്തിച്ചു.മേബ് ആ സ്ഥലത്തിന്റെ സൌന്ദര്യത്തിൽ അലിഞ്ഞുനില്ക്കുകയായിരുന്നു.താഴെയിരുന്ന് കിതപ്പോടെ ഞാൻ പറഞ്ഞു. "ഞാൻ കള്ളം പറഞ്ഞതാണ്..." അവൾ എന്നെ തിരിഞ്ഞു നോക്കി. ഞാൻ തുടർന്നു, "ദക്ഷിണേന്ത്യയിൽ പോപ്പി ചെടികളുണ്ടാവില്ല.കറുപ്പ് ഉത്തരേന്ത്യയിൽ നിന്നുംപാക്കിസ്ഥാനിൽ നിന്നുമൊക്കെയാണ് വരുന്നത്...നമ്മൾ ബൈക്ക് നിർത്തിയ അവിടം വരെ മാത്രമേഞാൻ ഇതിനു മുൻപ് വന്നിട്ടുള്ളു." "എനിക്കറിയാം....യാത്ര തിരിക്കുമ്പോഴേ എനിക്കറിയാമായിരുന്നു നീ കള്ളമാണ് പറഞ്ഞതെന്ന്..."അവൾ ചിരിച്ചു കൊണ്ട് എന്റെയടുത്തു വന്നിരുന്നു. "പിന്നെ...പിന്നെയെന്തിനാണ്....?" എന്റെ സംശയത്തിനുത്തരമായി പൊടുന്നനെ ചുണ്ടുകളിൽ ഒരുചുംബനം വന്നു പുതഞ്ഞു.എന്റെ കഴുത്തിൽ ലോഹവളകലിട്ട അവളുടെ തണുത്തകൈകൾ പടർന്നു. ഞങ്ങൾപോലുമറിയാതെ ഞങ്ങളുടെ വസ്ത്രങ്ങൾ അഴിച്ചു മാറ്റപ്പെട്ടു.താമരപ്പൂവിന്റെമണമായിരുന്നു അവൾക്ക്. നിലാവിൽ അവളുടെ കവിളിലെ നനുത്ത രോമങ്ങൾ കണ്ടു. ഒരുസംസ്കാരത്തിന്റെ പ്രതിനിധാനം പോലെ കത്തി വയ്ക്കാത്ത രോമാവൃതമായ അവളുടെഗുഹ്യഭാഗങ്ങൾ കണ്ടു.ഈ കാനനാന്ധകാരത്തിലും
💬 Comments
View all comments