Chapter Title : നെറ്റിപ്പട്ടം
മൂലം ചെയ്തു എന്ന് മാത്രം". അവൾചിരിച്ചു. "നമ്മുടെ ജീവിതത്തിലെ ഓരോ നല്ല നിമിഷങ്ങളും ഓരോ വിവാഹങ്ങളായി തീരട്ടെ..." അവൾ എന്റെനെഞ്ചിലേക്ക് മുഖം അമർത്തിക്കിടന്നു.അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.ഞാനവളെ ചേർത്തു പിടിച്ചു.
ഞങ്ങൾക്ക് ചുറ്റുമുള്ള മൂടൽ മഞ്ഞിന് കനം വക്കുന്നത് നോക്കിക്കിടന്നു.അവൾ എന്റെ പുരികങ്ങളിൽവിരലോടിച്ചു കൊണ്ടിരുന്നു.ചെമ്പകപ്പൂവിന്റെ മണമുള്ള കാറ്റേറ്റ് നേരം പുലരുന്നതും നോക്കികിടന്ന്ഞങ്ങൾ എപ്പോഴോ ഉറങ്ങി.
കണ്ണിൽ പ്രകാശം കുത്തുന്ന പോലെ തോന്നി.ഞാൻ പതിയെ കണ്ണ് തുറന്ന് ചുറ്റുംനോക്കി,വെയിൽ തെളിഞ്ഞിരിക്കുന്നു. സമയം തിട്ടമില്ല..ഞാനവളെ വിളിച്ചു, "മേബ്....." നിശബ്ദത.... അവളെ കാണുന്നില്ല. ഞാനെഴുന്നേറ്റു.അപ്പോഴാണ് ശ്രദ്ധിച്ചത്,മുൻപിൽ വെയിൽ വീണ താഴ്‌വരയാകെ പൂക്കാൻ വെമ്പിനില്ക്കുന്ന പോപ്പി ചെടികൾ. എനിക്ക് വിശ്വസിക്കാനായില്ല.സ്വപ്നമോ യാഥാർത്യമോ എന്നറിയാതെഞാൻ കുഴങ്ങി. ഇത് ..ഇവിടെ..എങ്ങനെ..? ഇതാരും കൃഷി ചെയ്യുന്നതല്ല...ഉറപ്പ്... ഞാൻ പതിയെ എന്നോട് ചേർന്ന് നിന്നിരുന്ന പോപ്പി ചെടിയെ ശ്രദ്ധിച്ചു.അതിന്റെതാമരകൂമ്പുപോലുള്ള പൂമൊട്ടിൽ നിന്ന് ആരുടെയോ നഖക്ഷതമേറ്റ് കറുപ്പിന്റെ കറഒലിച്ചിറങ്ങിയിരിക്കുന്നു.ഇത് അവളുടെ നഖക്ഷതങ്ങളാണ്.ഞാനവളെഉറക്കെ വിളിച്ചുകൊണ്ടിരുന്നു.എന്റെ ശബ്ദം പതറി. എന്റെ വിളികൾ എങ്ങുമെത്താതെ ആതാഴ്‌വരയിൽ മരിച്ചു വീണു. ഞാൻ തിരികെ വൃക്ഷച്ചുവട്ടിലേക്കോടി.അവളുടെ ബാഗും സാധനങ്ങളുംഅപ്രത്യക്ഷമായിരിക്കുന്നു എന്നു മനസിലാക്കി.ഞാൻ ദ്രിതിയിൽ വസ്ത്രങ്ങൾ ധരിച്ചു.അവളെഅന്വേഷിച്ച് വന്ന വഴി ലക്ഷ്യമാക്കി ഓടി. "അവൾ എന്തിന്...എന്തിനാണ് എന്നെ വിട്ടു പോയത്".....ഇതിനോടകം പല ആവർത്തി ചോദിച്ച ആചോദ്യത്തിന് മാത്രം എനിക്ക് ഉത്തരം ലഭിച്ചില്ല.
നടന്നോടുവിൽ രാത്രിയിൽ കൊഴിഞ്ഞ മഞ്ഞ വാകപ്പൂക്കളിൽ കുളിച്ചു നിൽക്കുന്ന ഞങ്ങളുടെബൈക്കിനടുത്തെത്തി.തൊണ്ട വരളുന്നതു പോലെ തോന്നി.തിരികെയുള്ള യാത്രക്ക്തയ്യാറായി ബൈക്കിൽ നിന്നും പൂക്കൾ തുടച്ചു മാറ്റുന്നതിനിടയിൽ ദുഖത്തോടെ ഞാൻ മനസിലാക്കി, "ഇനിയവൾ വരില്ല, അവൾ എന്നെ വിട്ടു പോയിരിക്കുന്നു, ഒരു യാത്രാമൊഴി പോലും പറയാതെ... എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. വിവാഹത്തെക്കാളും,
💬 Comments
View all comments