0%

Chapter Title : നിധിയുടെ കാവൽക്കാരൻ 11 [കാവൽക്കാരൻ]

നോക്കി.

പ്രതീക്ഷിച്ചത് പോലേ ആ കവാടം തെളിഞ്ഞു കാണാം...

ഞാൻ അതിനടുത്തേക്ക് നീന്താൻ ശ്രമിച്ചു...

വെറുതേ ഒരു ശ്രമം നടത്തിയതാണെങ്കിലും സത്യമെന്നത് പോലേ എന്റെ ശരീരം അനങ്ങി..

ഒരു നിമിഷം ഇതെല്ലാം യാഥാർഥ്യമാണോ എന്ന ചിന്തപോലും എന്നേ വന്ന് പൊതിഞ്ഞു...

കൂടുതൽ ആലോചിക്കാൻ നിൽക്കാതെ ഞാൻ അതിനടുത്തേക്ക് നീന്തി...

പെട്ടെന്നാണ് വെള്ളത്തിന്റെ അടിത്തട്ടിൽ നിന്നും ഒരു അനക്കം എന്റെ ശ്രദ്ധയിൽ പെട്ടത്...

ഇതിനുമുന്പും ഞാൻ അത് ശ്രദ്ധിച്ചതാണ്. പക്ഷേ അന്നത്ര കഴപ്പ് ഇല്ലാത്തതിനാൽ അതെന്തായിരിക്കും എന്നറിയാനുള്ള ആഗ്രഹം എനിക്കുണ്ടായിരുന്നില്ല.

എന്നാൽ ഇത്തവണ, കവാടത്തിന് അടുത്തേക്ക് പോകാനുള്ള ശ്രമം പാതിവഴിയിൽ ഉപേക്ഷിച്ച്, ആ നിഴലിനെ തേടി ഞാൻ താഴേക്ക് നീന്തി. ആഴങ്ങളിലേക്ക് പോകുംതോറും ഇരുട്ടും തണുപ്പും അരിച്ചുകയറുന്നത് ഞാനറിഞ്ഞു...

ഒടുവിൽ എന്റെ കാലുകൾ തറയിൽ സ്പർശിച്ചു.

വെള്ളത്തിനടിയിൽ ആണെങ്കിലും കരയിൽ നടക്കുന്നത് പോലെ എനിക്ക് അവിടെ നടക്കാൻ സാധിക്കുന്നുണ്ടായിരുന്നു.

​ചുറ്റും ഒന്നും കാണാൻ വയ്യ... എങ്കിലും കൈകൾ നീട്ടി ഞാൻ മുന്നോട്ട് നടന്നു.

​പെട്ടെന്നാണ് എന്റെ കാൽപ്പാദം വിചിത്രമായ എന്തിലോ പോയി തട്ടിയത്.

​ഒരു നിമിഷം ഞാൻ നിന്നു.

​കല്ലല്ല... പാറയുമല്ല...

​ഒരുമാതിരി വഴുവഴുപ്പുള്ള, എന്നാൽ നല്ല ബലമുള്ള എന്തോ ഒന്ന്.

ചവിട്ടിയപ്പോൾ അത് പഞ്ഞി പോലെ താഴുന്നില്ല, മറിച്ച് ഒരു മാംസളമായ പ്രതലത്തിൽ തട്ടിയത് പോലൊരു ഫീൽ.

​"യേ ക്യാ മൈര്...? 🤔"

​എന്താണെന്നറിയാനുള്ള ആകാംക്ഷ കാരണം ആ ഇരുട്ടിലും ഞാൻ സാവധാനം മുട്ടുകുത്തി ഇരുന്നു. കണ്ണിന് വെളിച്ചം കുറവായതുകൊണ്ട് കൈകൾ കൊണ്ട് പരതി നോക്കി.

​വിറയ്ക്കുന്ന കൈകളോടെ ഞാൻ ആ വസ്തുവിൽ തൊട്ടു.

​തണുത്തുറഞ്ഞ, മിനുസമുള്ള

💬 Comments

View all comments