0%

Chapter Title : നിധിയുടെ കാവൽക്കാരൻ 11 [കാവൽക്കാരൻ]

ഒരു പ്രതലം.

​എന്റെ സ്പർശനം ഏറ്റതും, നിർജീവമെന്ന് കരുതിയ ആ വസ്തുവൊന്നു ഇളകി!

​ഞാൻ ഞെട്ടിപ്പോയി കൈ പിൻവലിച്ചു.

​പക്ഷേ, ആ നിമിഷം കൊണ്ട് തന്നെ എനിക്ക് ഒരു കാര്യം വ്യക്തമായി.

ഞാൻ തൊട്ടിരിക്കുന്നത് ചെറിയൊരു സാധനത്തെ ഒന്നുമല്ല. എന്റെ ഇരു കൈകൾക്കും അളക്കാൻ കഴിയാത്തത്ര വണ്ണമുണ്ട് അതിന്.

​എന്റെ ഹൃദയമിടിപ്പ് ചെവിക്കുള്ളിൽ മുഴങ്ങാൻ തുടങ്ങി.

​പെട്ടെന്നാണ് ആ ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് രണ്ട് ചുവന്ന വെളിച്ചം ഉയർന്നു പൊങ്ങിയത്.

​ഞാൻ തല ഉയർത്തി നോക്കി.

​അത് വെളിച്ചമായിരുന്നില്ല... കണ്ണുകളായിരുന്നു!

​രക്തവർണ്ണമുള്ള, തീഗോളം പോലെയുള്ള രണ്ട് കണ്ണുകൾ...

​എന്റെ മുന്നിൽ കിടന്ന ആ കൂറ്റൻ രൂപം മെല്ലെ തല ഉയർത്തുകയാണ്. എന്നേക്കാൾ ഉയരത്തിൽ അത് പത്തി വിടർത്തുന്നത് പോലെ എനിക്ക് തോന്നി.

​ആ ചുവന്ന കണ്ണുകളിലെ കൃഷ്ണമണിക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. സാധാരണ മൃഗങ്ങളെപ്പോലെയല്ല...

നെടുകെ പിളർന്ന, കറുത്ത പാടുകൾ...

​അതൊരു പാമ്പിന്റെ കണ്ണുകൾ ആയിരുന്നു!

​പക്ഷേ ഇത്രയും വലിപ്പമുള്ള ഒരു പാമ്പ്... അതും ഈ വെള്ളത്തിനടിയിൽ...

​അതിന്റെ നിശ്വാസം വെള്ളത്തിൽ കുമിളകളായി എന്റെ മുഖത്ത് വന്ന് തറയ്ക്കുന്നുണ്ട്.

​ആ നോട്ടം കണ്ടപ്പോൾ തന്നെ എന്റെ രക്തം മരവിച്ചു പോയി.

​ഇരയെ കിട്ടിയ സന്തോഷമാണോ അതോ

ഉറക്കം കെടുത്തിയ ദേഷ്യമാണോ ആ കണ്ണുകളിൽ എന്ന് എനിക്ക് മനസ്സിലായില്ല.​

ഓടണോ അതോ അനങ്ങാതെ നിൽക്കണോ എന്നറിയാതെ ഞാൻ ആ കണ്ണുകളിലേക്ക് തന്നെ നോക്കി മരവിച്ചു നിന്നുപോയി...

"സോറി ബ്രോ... അറിയാതെ തട്ടിയതാ... ഉറക്കം കളഞ്ഞതിൽ ക്ഷമിക്കണം... ഞാൻ പൊയ്ക്കോളാം... ഗുഡ് നൈറ്റ്‌..."

​ഒരുമാതിരി കോമഡി പടത്തിൽ നായകൻ വില്ലന്റെ മുന്നിൽ പെട്ടുപോകുമ്പോൾ

💬 Comments

View all comments