Chapter Title : നിധിയുടെ കാവൽക്കാരൻ 11 [കാവൽക്കാരൻ]
പറയുന്ന ഡയലോഗ് പോലെ ഞാനത് തട്ടിവിട്ടു പറഞ്ഞുകൊണ്ട് ഞാൻ മെല്ലെ സ്കൂട്ട് ആവാൻ നോക്കി...
സഭാഷ്..... 😐
കാലുകൾ അനങ്ങുന്നില്ല...
ഫെവികോൾ ഇട്ട് ഒട്ടിച്ചു വെച്ചത് പോലെ കാലുകൾ രണ്ടും തറയിൽ ഉറച്ചു പോയിരിക്കുന്നു. എത്ര ബലം പിടിച്ചിട്ടും ഒരടി മുന്നോട്ട് വെക്കാൻ പറ്റുന്നില്ല.
എന്റെ കിളി പോയി.
ഞാൻ മെല്ലെ തല ചെരിച്ചു ആ പാമ്പിനെ നോക്കി.
സ്വപ്നമാണെന്നറിയാമെങ്കിലും ഉള്ളിന്റെ ഉള്ളിലൊരു പേടി...ഇനി അഥവാ ഇതൊരു സ്വപ്നമല്ലെങ്കിലോ.... 😳
"പേടിപ്പിക്കല്ലേ മൈരേ.... "
ഞാൻ എന്നോട് തന്നേ പറഞ്ഞു...
ആ മൈര് പാമ്പ് അനങ്ങുന്നില്ല. ആ ചുവന്ന കണ്ണുകൾ കൊണ്ട് എന്നെത്തന്നെ ഉറ്റുനോക്കി നിൽക്കുകയാണ്....
ഇതിനെന്താ വയ്യേ... 😐
വല്ല മനുഷ്യനോ മറ്റോ ആയിരുന്നെങ്കിൽ ആ രണ്ട് കണ്ണും അങ്ങ് കുത്തിപൊട്ടിക്കായിരുന്നു..
അത് വിചാരിച്ചതേ ഓർമ്മയുള്ളു
തൊട്ടടുത്ത നിമിഷം...
എനിക്ക് ചിന്തിക്കാൻ പോലും സാവകാശം കിട്ടിയില്ല...
ഇരുട്ടിന്റെ മറവിൽ നിന്നും കട്ടിയുള്ള ഒരു വടം പോലെ അതിന്റെ വാല് പാഞ്ഞു വന്നു.
കണ്ണിമവെക്കുന്ന വേഗത്തിൽ അത് എന്റെ ശരീരത്തിൽ വരിഞ്ഞു മുറുക്കി.
ഒരു പെരുമ്പാമ്പ് ഇരയെ പിടിക്കുന്നത് പോലെ, അത് എന്നെ വലിഞ്ഞു മുറുക്കി.
എല്ലുകൾ നുറുങ്ങുന്ന വേദന... ശ്വാസം കിട്ടാതെ ഞാൻ പിടഞ്ഞു...
തൊട്ടടുത്ത നിമിഷം ഒരു ശബ്ദത്തോട് കൂടി ആ പാമ്പിന്റെ വായ ഒരു ഗുഹപോലെ തുറന്നു വന്നു.
അതിനെ തടുക്കാൻ എനിക്ക് ശക്തിയുണ്ടായിരുന്നില്ല.
ഒന്നും ചെയ്യാൻ കഴിയാതെ, അതിന്റെ തൊണ്ടയിലെ ആ വലിയ ഇരുട്ടിലേക്ക് ഞാൻ വഴുതി വീണു...
എല്ലാം അവസാനിച്ചു എന്ന് കരുതിയ നിമിഷം!
ഒരു ഞെട്ടലോടെ ഞാൻ കണ്ണ്
💬 Comments
View all comments