0%

Chapter Title : നിധിയുടെ കാവൽക്കാരൻ 11 [കാവൽക്കാരൻ]

പക്ഷേ എന്റെ പ്രതീക്ഷകളെല്ലാം തെറ്റിച്ചുകൊണ്ട്, അവളുടെ ആ കൈകൾ എന്നെ വരിഞ്ഞു മുറുക്കി!

​എന്നെ തന്നിലേക്ക് ഒന്നുകൂടി അടുപ്പിച്ചു.

എന്റെ മുഖം അവളുടെ ആ മൃദുവായ മാറിടത്തിനിടയിലേക്ക് കൂടുതൽ ആഴത്തിൽ പതിഞ്ഞു.

​ശ്വാസം മുട്ടിക്കുന്ന ആലിംഗനം ആയിരുന്നില്ല അത്... മറിച്ച്, എന്നെ ആശ്വസിപ്പിക്കാൻ എന്നവണ്ണം...

ഒരു കൊച്ചു കുട്ടിയെ അമ്മ മാറോടണയ്ക്കുന്നത് പോലെ അവൾ എന്നെ ചേർത്തുപിടിച്ചു.

​ആ മുറുക്കത്തിൽ... അവളുടെ ആ ഹൃദയമിടിപ്പിൽ...

എനിക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു, അവൾക്ക് എന്നോടുള്ള സ്നേഹം.

​കാമം ആയിരുന്നില്ല അവിടെ, മറിച്ച് എന്നെ പൊതിഞ്ഞു പിടിക്കാനുള്ള ഒരു കരുതൽ.

"നീ പേടിക്കണ്ട, ഞാൻ കൂടെയുണ്ട്" എന്ന് ആ മൗനം എന്നോട് പറയുന്നതുപോലെ.

​ആ നിമിഷം...

മനസ്സിലുണ്ടായിരുന്ന കള്ളത്തരങ്ങളും, ശരീരം തന്ന ആവേശവും എല്ലാം എങ്ങോ മാഞ്ഞുപോയി.

വല്ലാത്തൊരു സമാധാനം...

സുരക്ഷിതബോധം...

​മറ്റൊന്നും ചിന്തിക്കാൻ ഞാൻ നിന്നില്ല.

​ഞാൻ എന്റെ കൈകൾ അവളുടെ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ചു.

മുഖം ആ ചൂടിലേക്ക് ഒന്നുകൂടി പൂഴ്ത്തി, ആ സുഗന്ധം ശ്വസിച്ച് ഞാൻ കണ്ണുകൾ അടച്ചു.

​പുറത്തെ ഇരുട്ടിനെയോ, കണ്ട ദുസ്വപ്നത്തെയോ പറ്റി ഓർക്കാൻ ഞാൻ ഇഷ്ടപ്പെട്ടില്ല.

ഇപ്പോൾ ഈ നിമിഷം... ഈ ചൂട്... അത് മാത്രം മതി.....

കുറച്ചു നിമിഷത്തെ മൗനത്തിന് ശേഷം, എന്റെ കാതുകൾക്ക് തൊട്ടരികിലായി അവളൊന്നു മന്ത്രിച്ചു.

​"നിനക്ക്... നിനക്ക് പെട്ടെന്ന് എന്ത് പറ്റിയെന്ന് എനിക്കറിയില്ല..."

​അവളുടെ ശബ്ദം വല്ലാതെ ഇടറുന്നുണ്ടായിരുന്നു. തൊണ്ടയിൽ കരച്ചിൽ കുരുങ്ങിയത് പോലെ...

​"പക്ഷേ... ഒരു കാര്യം നീ എന്നോട് സത്യം ചെയ്യണം. ഈ ജീവിതത്തിൽ ഇനി എന്താണെങ്കിലും... അത് എന്നോടും ആമിയോടും പറയാതെ നീ ഒന്നും ചെയ്യരുത്..."

​അവൾ ഒന്ന് നിർത്തി, ശ്വാസം വിലങ്ങുന്നത് പോലെ എന്നെ ഒന്നുകൂടി അവളിലേക്ക് അമർത്തിപ്പിടിച്ചു.

​"എല്ലാ തവണയും പോലെ... ഈ പ്രാവശ്യവും ഞങ്ങളെ ഒറ്റക്കാക്കി നീ പോവരുത്... അത് സഹിക്കാനുള്ള ശേഷി ഇനി എനിക്കില്ല..."

💬 Comments

View all comments