0%

Chapter Title : നിധിയുടെ കാവൽക്കാരൻ 11 [കാവൽക്കാരൻ]

തുറന്ന് സിം ഇട്ട് ഓൺ ആക്കുമ്പോഴായിരുന്നു വാതിലിൽ ഒരു മുട്ട് കേട്ടത്.

​ചെന്നു തുറന്നപ്പോൾ കുളിച്ചൊരുങ്ങി സുന്ദരിയായി നിധി നിൽക്കുന്നു. നനഞ്ഞ മുടി തോർത്ത്‌ കൊണ്ട് കെട്ടിവെച്ചിട്ടുണ്ട്.

​"വാ... പോവാം..."

​ഞങ്ങൾ താഴേക്ക് നടന്നു.

ഡൈനിങ്ങ് ടേബിളിൽ ഐഷു മിസ്സ്‌ ഉണ്ടാക്കി വെച്ച നല്ല വെളുവെളുത്ത അപ്പവും, മസാല മണം പരത്തുന്ന മുട്ടക്കറിയും ഇരിപ്പുണ്ടായിരുന്നു.

അട ഗോമ്മാലേ.... എന്താ മണം... മിസ്സിനേ പോലേ തന്നേ...😌

​ഞാൻ പ്ലേറ്റിലേക്ക് അപ്പവും കറിയും വിളമ്പി കഴിക്കാൻ തുടങ്ങി.

ഇടയ്ക്ക് അവൾ ഒരു കഷ്ണം അപ്പമെടുത്ത് കറിയിൽ നന്നായി മുക്കി എന്റെ വായയിലേക്ക് നീട്ടി.

​ഒരു ചിരിയോടെ ഞാൻ അത് കഴിച്ചു.

​പിന്നീട് അങ്ങോട്ട് അവൾ അതൊരു പതിവാക്കി. ഇടയ്ക്കിടെ അവൾ സ്വന്തം കൈകൾ കൊണ്ട് എനിക്ക് വാരി തന്നുകൊണ്ടിരുന്നു.

​അവൾ കഴിക്കുന്നില്ലേ എന്ന് നോക്കിയപ്പോൾ അവൾ എന്നെത്തന്നെ നോക്കി ഇരിക്കുകയാണ്.

​"നിനക്ക് വേണ്ടേ...?"

​ഞാൻ ചോദിച്ചു.

​അതുകേട്ടതും കുസൃതിയോടെ അവൾ വായ തുറന്നു കാണിച്ചു.

ചെറിയൊരു നാണമുണ്ടായിരുന്നെങ്കിലും ഒരു അപ്പക്കഷ്ണം മുട്ടയുടെ വെള്ളയോട് ചേർത്ത് കറിയിൽ മുക്കി അവൾക്കും വാരി നൽകി...

​അങ്ങനെ പരസ്പരം കൊഞ്ചിച്ചും സ്നേഹിച്ചും ഞങ്ങൾ ഫുഡ്‌ കഴിച്ചു തീർത്തു....

​ശേഷം ബാഗും എടുത്ത് ഞങ്ങൾ പുറത്തിറങ്ങി.​മുറ്റത്ത് കിടന്നിരുന്ന ബുള്ളറ്റ് ഞാൻ സ്റ്റാർട്ട്‌ ചെയ്തു. അതിന്റെ ഘനഗാംഭീര്യമുള്ള ശബ്ദം കേട്ടതും അവൾ എന്റെ പിന്നിലേക്ക് കയറി ഇരുന്നു.

​അവളുടെ കൈകൾ എന്റെ വയറിലൂടെ ചുറ്റിപ്പിടിച്ച്, താടി എന്റെ തോളിൽ വെച്ച് അവൾ ഇരുന്നപ്പോൾ..

ഹോ എന്താ പറയാ അതൊരു സുഖം തന്നെയായിരുന്നു...

​ചലിപ്പിച്ചു തുടങ്ങിയ വണ്ടി പിന്നീട് നിർത്തിയത് കോളേജിൽ എത്തിയപ്പോഴായിരുന്നു...

ബുള്ളറ്റ് പാർക്ക് ചെയ്ത് ഞങ്ങൾ വരാന്തയിലൂടെ ക്ലാസ്സിലേക്ക് നടന്നു.

​നടക്കുമ്പോൾ തന്നെ ക്ലാസ്സിൽ നിന്നുള്ള ആരവങ്ങൾ കേൾക്കാമായിരുന്നു. ടീച്ചർ ക്ലാസ്സിൽ ഇല്ലെന്ന് തോന്നുന്നു, ചിരിയും കളിയുമായി ആകെ ബഹളമാണ്.

​ചാരിയിട്ടിരുന്ന

💬 Comments

View all comments