Chapter Title : നിധിയുടെ കാവൽക്കാരൻ 11 [കാവൽക്കാരൻ]
ഇടയിലൂടെ, എന്റെ നെഞ്ചിൽ ഉരസി അവൾ ഉള്ളിലേക്ക് നുഴഞ്ഞു കയറി....
എന്റെയും ആമിയുടെയും ശരീരം അവളുടെ മാറിടത്തിൽ അമരുന്ന രീതിയിൽ ഉരസി നീങ്ങി, അവൾ ചുമരിനോട് ചേർന്നുള്ള ആ ഇത്തിരി സ്ഥലത്ത് എങ്ങനെയോ കയറി ഇരുന്നു....
ഇപ്പോൾ എന്റെ ഒരു വശത്ത് ആമിയും മറുവശത്ത് നിധിയുമാണ്..
രണ്ട് പേർക്കുമിടയിൽ സാാൻഡ്‌വിച്ച് പോലേ ഞാനും
ഇതെല്ലാം നോക്കികാണുകയാണ് സച്ചിനും രാഹുലും...
"ഇതെല്ലാം യാരാലേ..." എന്ന മട്ടിൽ ഞാൻ അവരേ നോക്കി ഇരുന്നു...
പക്ഷേ അവിടം കൊണ്ടും കാര്യങ്ങൾ തീർന്നില്ല.
ഇതെല്ലാം കണ്ടപ്പോൾ എന്റെ കൃതികയ്ക്കും തോന്നി ഒരു പൂതി, എന്റെ അടുത്ത് വന്നിരിക്കാൻ. റോസിനെയും കൂട്ടി അവളും ഞങ്ങളുടെ അടുത്ത് വന്നിരുന്നു..
ഇതൊക്കെ കണ്ട് കണ്ണ് തള്ളി, വായും പൊളിച്ച് ഇരിക്കുകയാണ് സച്ചിനും രാഹുലും. "ഇവനിതെന്തുവാ ഈ കാണിക്കുന്നത്" എന്നൊരു അമ്പരപ്പ് അവരുടെ മുഖത്ത് വ്യക്തമാണ്....
ഇനി അവന്മാരായിട്ട് എന്തിന് മാറിനിൽക്കണം, പാവങ്ങളല്ലേ എന്ന് കരുതി ഞാൻ അവന്മാരെയും ബെഞ്ചിലേക്ക് വിളിച്ചു.
"വാടാ... ഇവിടെ ഇരിക്കാം..."
ആദ്യം "വേണ്ടടാ, സ്ഥലമില്ല" എന്നൊക്കെ പറഞ്ഞ് ജാഡ കാണിച്ചെങ്കിലും, രണ്ട് പച്ചത്തെറി വിളിച്ചപ്പോൾ അവന്മാർ ഇരുന്ന സ്ഥലത്തുനിന്നും ചാടി എഴുന്നേറ്റ് വന്നു...
പക്ഷേ വന്നപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. അവർ പറഞ്ഞപോലെ ബെഞ്ചിൽ രണ്ടുപേർക്ക് ഇരിക്കാൻ സ്ഥലമില്ല... കഷ്ടിച്ച് ഒരാൾക്ക് ഇരിക്കാനുള്ള സ്ഥലം മാത്രമേ ബാക്കിയുള്ളൂ!
അത് മനസ്സിലായതും, "നിന്നോട് പറഞ്ഞതല്ലേ മൈരേ സ്ഥലമില്ല എന്ന്" എന്ന ഭാവത്തിൽ അവന്മാർ എന്നെ നോക്കി ഒന്ന് കണ്ണുരുട്ടി!
🙂
എന്ത് ചെയ്യും...
ഞങ്ങൾ എല്ലാവരും ആ ഇത്തിരി പോന്ന സ്ഥലത്തേക്ക് നോക്കി കുറച്ചു നേരം ചിന്തിച്ചു.
സച്ചിനും രാഹുലും 'ഞങ്ങൾ പൊയ്ക്കോളാം' എന്ന രീതിയിൽ തിരിയാൻ തുടങ്ങിയതായിരുന്നു...
എന്നാൽ ആലോചിച്ച് സമയം കളയാൻ ആമി തയ്യാറായിരുന്നില്ല.
തൊട്ടടുത്ത നിമിഷം...
എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അവൾ എന്റെ അടുത്ത് നിന്നും എഴുന്നേറ്റു....
💬 Comments
View all comments