0%

Chapter Title : നിധിയുടെ കാവൽക്കാരൻ 12 [കാവൽക്കാരൻ]

അപ്പോൾ അതാണ് കാര്യം.....

അവരുടെ സംസാരത്തിൽ നിന്നും കാര്യങ്ങളുടെ കിടപ്പ് എനിക്ക് ഏകദേശം പിടികിട്ടി.

ഞാൻ ഇരുന്നിടത്ത് നിന്നും സാവധാനം എഴുന്നേറ്റു.

​ഞാൻ എഴുന്നേൽക്കുന്നത് കണ്ടതും, എന്തോ വലിയ അടിപിടി നടക്കാൻ പോകുന്നു എന്ന് കരുതി ബാക്കിയുള്ളവരും ആവേശത്തോടെ ചാടി എഴുന്നേറ്റു.

അവരുടെ മുഖത്തെ ആ പ്രതീക്ഷയും ആകാംക്ഷയും കണ്ട് ഞാൻ ശരിക്കും ഒന്ന് അമ്പരന്നുപോയി. സത്യത്തിൽ ഇരുന്നിരുന്ന് നടുവ് കഴച്ചപ്പോൾ ഒന്ന് നിവരാൻ വേണ്ടി എഴുന്നേറ്റതാണെന്ന് ഈ നേരത്ത് ഇവരോട് ഞാൻ എങ്ങനെ പറയും?🙂

​എന്റെ നിൽപ്പ് കണ്ടിട്ടാവണം, ഫൈസൽ എന്നെ ഒന്ന് ഉഴിഞ്ഞുനോക്കി.

"എന്താടാ നിനക്ക് തല്ലാൻ തോന്നുന്നുണ്ടോ..? "

ഒരു വെല്ലുവിളിയോടെ അവൻ ഒരു ചുവട് മുന്നോട്ട് വെച്ചു.

ഇവനെന്താ വയ്യേ... 🤔

എന്തായാലും ഇത്തവണ അതങ്ങനെ വെറുതെ വിടാൻ എനിക്കും ഉദ്ദേശമില്ലായിരുന്നു. പക്ഷേ അത് അവന്മാരെ തല്ലിത്തോൽപ്പിക്കാനല്ല...

വായ കൊണ്ട് പറയുന്നതിനേക്കാൾ വലിയ മറുപടി, പ്രവർത്തിയിലൂടെ തന്നെ കാണിച്ചുകൊടുക്കാൻ ഞാൻ തീരുമാനിച്ചു.

​പിന്നെ ഒന്നും നോക്കിയില്ല...

എന്റെ ഇരുവശത്തായി നിൽക്കുന്ന ആമിയുടെയും നിധിയുടെയും അരക്കെട്ടിലൂടെ കൈകൾ ചുറ്റിപ്പിടിച്ച്, ഒട്ടും മടിക്കാതെ ഞാൻ അവരെ രണ്ടുപേരെയും എന്നിലേക്ക് വലിച്ചടുപ്പിച്ചു. എന്റെ നെഞ്ചിലേക്ക് അവർ ചേർന്നുനിന്നു...

ഇപ്പോൾ ഞങ്ങളെ ആരെങ്കിലും ഒരു ഫോട്ടോ എടുത്താൽ, അത് നേരെ കൊണ്ടുപോയി ഒരു സിനിമ പോസ്റ്റർ ആയി ഇറക്കാമായിരുന്നു. അത്രയ്ക്ക് മാസ്സ് ആയിരുന്നു ആ നിൽപ്പ്.

​ഞാൻ ആമിയെയും നിധിയെയും ഇടംകണ്ണിട്ട് ഒന്ന്‌ പാളി നോക്കി...

പെട്ടെന്നുള്ള എന്റെ ആ പ്രവർത്തിയിൽ അവർക്ക് രണ്ടുപേർക്കും എതിർപ്പില്ലായിരുന്നെങ്കിലും, മുഖത്തൊരു ചെറിയ അമ്പരപ്പുണ്ടായിരുന്നു.

പക്ഷേ നിമിഷങ്ങൾക്കുള്ളിൽ ആ അമ്പരപ്പ് മാറി, മനോഹരമായ ഒരു പുഞ്ചിരി അവിടെ വിരിഞ്ഞു.

എന്റെ പ്രവർത്തിയേ അവർ പൂർണമായും കണ്ണുകൾ കൊണ്ട് സമ്മതിക്കുകയായിരുന്നു.

​"കണ്ടല്ലോ ഫൈസലേ... ഇനിയെങ്കിലും നീ അവനേം കൂട്ടി മര്യാദയ്ക്ക് പോകാൻ നോക്ക്..."

​അർജുന്റെയും ഫൈസലിന്റെയും പ്രതീക്ഷകളുടെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയും അടിച്ചു കൊണ്ട് നിധി പറഞ്ഞു നിർത്തി.

​അത് കേട്ടതും ഫൈസലിന് സമനില തെറ്റി.

"എടാ... നിന്നെ ഞാൻ...!"

എന്ന് ആക്രോശിച്ചുകൊണ്ട് അവൻ എനിക്ക് നേരെ കൈ ഓങ്ങിയതും, ഇടിമുഴക്കം പോലെ സച്ചിന്റെ

💬 Comments

View all comments