Chapter Title : നിധിയുടെ കാവൽക്കാരൻ 11 [കാവൽക്കാരൻ]
നിധിയുടെ കാവൽക്കാരൻ 11
Nidhiyude Kaavalkkaran Part 11 | Author : Kavalkkaran
[ Previous Part ] [ www.kkstories.com ]

നിർത്താൻ ഉദ്ദേശിക്കുന്നതിന് മുന്നേ എഴുതിയ കുറച്ചു ഭാഗമാണ്. പിന്നേ എല്ലാവരുടെയും കമന്റും പേർസണൽ മെസ്സേജും കണ്ടപ്പോൾ അതിന്റെ കൂടേ കുറച്ചൂടെ എഴുതി അയക്കാൻ തോന്നി...
എഴുത്ത് വീണ്ടും തുടങ്ങുകയല്ല...
പക്ഷേ ഇതിനു കിട്ടുന്ന സ്വീകരണമനുസരിച്ചായിരിക്കും ഇനി എന്റെ തീരുമാനം...
അതുകൊണ്ട് സപ്പോർട്ട് തരാതെ എഴുത്ത് നിർത്തരുത് ബാക്കി എവിടേ എന്നൊന്നും ചോദിച്ചു വരരുത്...
എന്നേ സ്നേഹിക്കുന്ന കുറച്പേർക്ക് വേണ്ടി ഈ പാർട്ട് ഞാൻ സമ്മാനിക്കുന്നു.. നിങ്ങളുടെ പ്രതീക്ഷകളിലേക്ക് ഈ പാർട്ട് എത്തിയില്ലെങ്കിൽ അതിന് ഞാൻ ക്ഷമ ചോദിക്കുക കൂടേ ചെയ്യുന്നു.....
എല്ലാംകൊണ്ടുംമടുത്ത് തുടങ്ങിയിട്ടാണ് ഞാൻ എഴുത്ത് നിർത്താൻ ഉദ്ദേശിച്ചത്..അതിന് വേറൊരു കാരണം കൂടേ ഉണ്ട്. പക്ഷേ അതിന്റെ കൂടേ നിങ്ങളുടെ സപ്പോർട്ട് ഇല്ലായ്മയും കൂടെ ആയപ്പോൾ ശരിക്കും മടുത്തു...
ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കിയപ്പോൾ
ഞാൻ മനസ്സിൽ മന്ദ്രിച്ചു.
"ഇറങ്ങി വാടി...."
എന്റെ മനസ്സ് വായിച്ചു എന്നതുപോലെയവൾ ചിരിച്ചുകൊണ്ട് ഇട്ടിരുന്ന ചെരുപ്പ് ഊരി മാറ്റി...
അവൾ മെല്ലെ പാന്റ് അല്പം മുകളിലേക്ക് തെറുത്തു കയറ്റി.
വെണ്ണക്കല്ല് കൊത്തിയുണ്ടാക്കിയതുപോലെയുള്ള അവളുടെ ആ വെളുത്ത കാലുകൾ ആദ്യമായി ആ തണുത്ത വെള്ളത്തിൽ സ്പർശിച്ചു.
ആ തണുപ്പ് അരിച്ചുകയറിയതുകൊണ്ടാവാം, അവളൊന്നു വിറച്ചു. ചുണ്ടുകൾ കൂർപ്പിച്ച് 'ഹൂ' എന്നൊരു ശബ്ദം ഉണ്ടാക്കി അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു.
ആ ചിരി കണ്ടപ്പോൾ എന്റെ നെഞ്ചിലെ താളം ഒന്ന് തെറ്റിയോ എന്ന് സംശയം.
മെല്ലെ മെല്ലെ അവൾ വെള്ളത്തിലേക്ക് ഇറങ്ങി വരികയാണ്...
തെളിഞ്ഞ വെള്ളത്തിലൂടെ അവളുടെ കാലുകൾ ചലിക്കുന്നത് കാണാൻ തന്നെ എന്തൊരു അഴകാണ്.
ഒഴുക്കിനെ വകഞ്ഞുമാറ്റി അവൾ എന്റെ അടുത്തേക്ക് വരുന്നത് നോക്കി, ഇമ വെട്ടാൻ പോലും മറന്ന് ഞാൻ നിന്നുപോയി.
വെള്ളം അവളുടെ മുട്ടോളം എത്തിയപ്പോൾ അവൾ ഒന്ന് നിന്നു.
പിന്നെ ഒട്ടും മടിക്കാതെ അവൾ ആ പുഴയിലേക്ക് മുങ്ങി...
ഒരു നിമിഷം അവൾ വെള്ളത്തിനടിയിൽ മറഞ്ഞു.
പിന്നീട്, പാലാഴിയിൽ നിന്നും ലക്ഷ്മി ദേവി ഉയർന്നു
💬 Comments
View all comments