0%

Chapter Title : നിധിയുടെ കാവൽക്കാരൻ 11 [കാവൽക്കാരൻ]

നിധി പെട്ടെന്ന് എന്റെ കൈ വിടുവിച്ചു.

​എന്നെ നോക്കി കള്ളച്ചിരിയോടെ ഒന്ന് കണ്ണുറുക്കി കാണിച്ച് അവൾ സച്ചിന്റെയും രാഹുലിന്റെയും അടുത്തേക്ക് നീന്തി...

ഒഴുക്കുണ്ടെങ്കിൽ മൈരൻ പിന്നെന്തിനാ അങ്ങോട്ട് വിളിക്കുന്നേ... 😐

​കയ്യിൽ നിന്നും വഴുതിപ്പോയ ആ മീനിനെ നോക്കി, ഒരു നെടുവീർപ്പോടെ ഞാനും അവരുടെ പിന്നാലെ നീന്തി...

സച്ചിന്റെ അടുത്തേക്ക് എത്തിയതും, അവൻ കൈക്കുമ്പിളിൽ വെള്ളമെടുത്ത് എന്റെ മുഖത്തേക്ക് ശക്തിയായി തെറിപ്പിച്ചു.

​"ഇന്നാ പിടിച്ചോ..."

​കണ്ണ് തുറക്കാൻ സമ്മതിക്കാത്ത പോലെ വെള്ളം മുഖത്തടിച്ചപ്പോൾ ഞാനൊന്ന് പതറി.

​അതൊരു തുടക്കമായിരുന്നു... പിന്നെ അങ്ങോട്ട് ഒരു യുദ്ധം തന്നെയായിരുന്നു.

​നിധിയിലെ ഗൗരവക്കാരി ഒക്കെ മാറി, കൊച്ചു കുട്ടികളെപ്പോലെ അവൾ തുള്ളിച്ചാടാൻ തുടങ്ങി.

അവളുടെ ചിരിയും ബഹളവും ആ പുഴക്കരയിൽ മുഴങ്ങി കേട്ടു.

​എന്റെയും സച്ചിന്റെയും രാഹുലിന്റെയും ലക്ഷ്യം അവളായിരുന്നു. മൂന്നുപേരും കൂടി അവളെ വളഞ്ഞിട്ട് ആക്രമിക്കാൻ തുടങ്ങി.

​"അയ്യോ... നിർത്തട പട്ടികളെ..."

​ചിരിച്ചുകൊണ്ട് വെള്ളം തടുക്കാൻ ശ്രമിക്കുന്നതിനിടയിൽ അവൾ വിളിച്ചു കൂവുന്നുണ്ടായിരുന്നു.

​തിരിച്ച് അവളും വെറുതെ നിന്നില്ല.

ഇരുകൈകളും കൊണ്ട് വെള്ളം കോരിയെടുത്ത് അവളും ഞങ്ങളെ തിരിച്ചടിച്ചു.

​വെള്ളത്തുള്ളികൾക്കിടയിലൂടെ അവളുടെ ആ കളിചിരികൾ കാണാൻ തന്നെ എന്തൊരു അഴകാണ്. സൂര്യപ്രകാശം തട്ടി തിളങ്ങുന്ന വെള്ളത്തുള്ളികൾ അവളുടെ മുഖത്തും മുടിയിലും പറ്റിപ്പിടിച്ചിരിക്കുന്നു. ഓരോ തവണ വെള്ളം തെറിപ്പിക്കുമ്പോഴും അവളുടെ വിടർന്ന കണ്ണുകൾ കൂടുതൽ തിളങ്ങുന്നതുപോലെ എനിക്ക് തോന്നി.

​ഇടയ്ക്ക് സച്ചിൻ രാഹുലിനെ പിന്നിലൂടെ ചെന്ന് വലിച്ച് വെള്ളത്തിൽ മുക്കാൻ നോക്കുന്നു...

​"എടാ വിടെടാ... ശ്വാസം മുട്ടുന്നു..."

​രാഹുൽ പിടയ്ക്കുമ്പോൾ സച്ചിൻ ആവേശത്തോടെ അവനെ വീണ്ടും വെള്ളത്തിലേക്ക് താഴ്ത്തുന്നു.

​ഇവരുടെ ഈ കോപ്രായങ്ങൾക്കിടയിൽ, ഞാൻ പതുക്കെ നിധിയെ ലക്ഷ്യം വെച്ചു നീങ്ങി.

​എന്നെ കണ്ടതും അവൾ തിരിഞ്ഞു നീന്താൻ ശ്രമിച്ചു.

നടക്കൂല മോളേ.... 😏

​ഞാൻ പിന്നാലെ ചെന്നു. വെള്ളത്തിലൂടെയുള്ള ഓട്ടം അത്ര എളുപ്പമായിരുന്നില്ല.

​അവൾ വഴുതി മാറാൻ നോക്കിയെങ്കിലും, വെള്ളത്തിനടിയിലൂടെ നീന്തി ഞാൻ അവളുടെ കാലിൽ പിടിച്ച് വലിച്ചു.

​"അമ്മേ..."

​ബാലൻസ് തെറ്റി അവൾ പിന്നിലേക്ക് മറിഞ്ഞു. വീണത് കൃത്യം എന്റെ കൈകളിലേക്കാണ്.

​വെള്ളത്തിന്റെ ഒഴുക്കിനൊപ്പം അവൾ എന്റെ നെഞ്ചോട് ചേർന്നു നിന്നു.

💬 Comments

View all comments