Chapter Title : നിധിയുടെ കാവൽക്കാരൻ 11 [കാവൽക്കാരൻ]
നനഞ്ഞൊട്ടിയ അവളുടെ ശരീരം എന്റെ ദേഹത്ത് അമർന്നപ്പോൾ, ചുറ്റുമുള്ള തണുപ്പിലും എനിക്കൊരു വല്ലാത്ത ചൂട് അനുഭവപ്പെട്ടു.
അവൾ മുഖം ഉയർത്തി എന്നെ നോക്കി. വെള്ളത്തുള്ളികൾ ഇറ്റുവീഴുന്ന ആ മുഖം... നനഞ്ഞ കൺപീലികൾ... വിറയ്ക്കുന്ന ചുവന്ന ചുണ്ടുകൾ...
ആ ചുണ്ടുകളിലേക്ക് അമർത്തി ചുംബിക്കാൻ എന്റെ മനസ്സ് വെമ്പൽ കൊണ്ടു.
അവളുടെ കണ്ണുകളിലും അതേ ആഗ്രഹം ഞാൻ കണ്ടു.
പക്ഷേ, സച്ചിന്റെയും രാഹുലിന്റെയും ബഹളം തൊട്ടടുത്ത് കേൾക്കുന്നത് കൊണ്ട് ഞങ്ങൾ പെട്ടെന്ന് അകന്നു മാറി.
എങ്കിലും വെള്ളത്തിനടിയിൽ വെച്ച് അവൾ എന്റെ കാലിൽ തന്റെ കാൽ വിരലുകൾ കൊണ്ട് ഒന്ന് തോണ്ടാൻ മറന്നില്ല.
ഏകദേശം ഒരു മണിക്കൂറോളം ഞങ്ങൾ ആ പുഴയിൽ തിമിർത്തു. സമയം പോയത് അറിഞ്ഞതേയില്ല.
പലവട്ടം മുങ്ങാംകുഴിയിട്ടും, നീന്തിയും, പരസ്പരം വെള്ളം തെറിപ്പിച്ചും ക്ഷീണിച്ചപ്പോൾ, തണുപ്പ് അരിച്ചു കയറാൻ തുടങ്ങി.
കൈവിരലുകൾ ഒക്കെ വെള്ളത്തിൽ കിടന്ന് ചുക്കി ചുളിഞ്ഞു തുടങ്ങിയിരുന്നു.
"മതി അളിയാ... ഇനി കേറാം... തണുത്തു
വിറയ്ക്കുന്നു..."
രാഹുൽ പല്ലുകൾ കൂട്ടിയിടിച്ചുകൊണ്ട് പറഞ്ഞു.
അവന്റെ അവസ്ഥ കണ്ടപ്പോൾ എനിക്കും തോന്നി, ഇനി കയറുന്നതാണ് ബുദ്ധിയെന്ന്.
ഞങ്ങൾ ഓരോരുത്തരായി കരയിലേക്ക് കയറി.
നനഞ്ഞൊട്ടിയ വസ്ത്രം ശരീരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നു.
നിധി കരയിലേക്ക് കയറി മുടിയിലെ വെള്ളം പിഴിഞ്ഞു കളയുന്നത് ഞാൻ നോക്കി നിന്നു.
നനഞ്ഞ ജീൻസും ടി-ഷർട്ടും അവളുടെ ശരീരത്തോട് ഒട്ടിയിരിക്കുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ്. ആ ടി-ഷർട്ടിനുള്ളിലൂടെ തെളിയുന്ന അവളുടെ ഉടലിന്റെ വടിവുകൾ...
അവൾ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.പക്ഷേ എന്റെ നോട്ടം അവളിൽ തന്നെയായിരുന്നു.
എന്റെ നോട്ടം കണ്ടിട്ടാവാം, അവൾ കയ്യിലിരുന്ന വെള്ളം എന്റെ മുഖത്തേക്ക് കുടഞ്ഞു.
"വായടക്കെടാ... ഈച്ച കേറും..."
ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.
പക്ഷേ എനിക്ക് നാണവും ചമ്മലും ഒന്നും വന്നില്ല...ഇനി അതൊട്ട് വരാനും പോവുന്നില്ല.... 😌
"വാ... വെയിൽ ഉള്ളപ്പോ തന്നെ വണ്ടി വിടാം... അല്ലെങ്കിൽ കാറ്റ് കൊണ്ട് പനി പിടിക്കും..."
സച്ചിൻ ചെരുപ്പ് എടുത്ത് ഇട്ടുകൊണ്ട് പറഞ്ഞു.
ഞങ്ങൾ വേഗം ബൈക്കിന്റെ അടുത്തേക്ക് നടന്നു.
മനസ്സിലും ശരീരത്തിലും ആ പുഴയുടെ കുളിർമ അപ്പോഴും ബാക്കി നിൽക്കുന്നുണ്ടായിരുന്നു...
തിരിച്ചു പോവുമ്പോൾ വണ്ടി
💬 Comments
View all comments