0%

Chapter Title : നിധിയുടെ കാവൽക്കാരൻ 11 [കാവൽക്കാരൻ]

ചൂട് അനുഭവപ്പെട്ടു.

​അവൾ മുഖം ഉയർത്തി എന്നെ നോക്കി. വെള്ളത്തുള്ളികൾ ഇറ്റുവീഴുന്ന ആ മുഖം... നനഞ്ഞ കൺപീലികൾ... വിറയ്ക്കുന്ന ചുവന്ന ചുണ്ടുകൾ...

​ആ ചുണ്ടുകളിലേക്ക് അമർത്തി ചുംബിക്കാൻ എന്റെ മനസ്സ് വെമ്പൽ കൊണ്ടു.

​അവളുടെ കണ്ണുകളിലും അതേ ആഗ്രഹം ഞാൻ കണ്ടു.

​പക്ഷേ, സച്ചിന്റെയും രാഹുലിന്റെയും ബഹളം തൊട്ടടുത്ത് കേൾക്കുന്നത് കൊണ്ട് ഞങ്ങൾ പെട്ടെന്ന് അകന്നു മാറി.

​എങ്കിലും വെള്ളത്തിനടിയിൽ വെച്ച് അവൾ എന്റെ കാലിൽ തന്റെ കാൽ വിരലുകൾ കൊണ്ട് ഒന്ന് തോണ്ടാൻ മറന്നില്ല.

​ഏകദേശം ഒരു മണിക്കൂറോളം ഞങ്ങൾ ആ പുഴയിൽ തിമിർത്തു. സമയം പോയത് അറിഞ്ഞതേയില്ല.

​പലവട്ടം മുങ്ങാംകുഴിയിട്ടും, നീന്തിയും, പരസ്പരം വെള്ളം തെറിപ്പിച്ചും ക്ഷീണിച്ചപ്പോൾ, തണുപ്പ് അരിച്ചു കയറാൻ തുടങ്ങി.

​കൈവിരലുകൾ ഒക്കെ വെള്ളത്തിൽ കിടന്ന് ചുക്കി ചുളിഞ്ഞു തുടങ്ങിയിരുന്നു.

​"മതി അളിയാ... ഇനി കേറാം... തണുത്തു

വിറയ്ക്കുന്നു..."

​രാഹുൽ പല്ലുകൾ കൂട്ടിയിടിച്ചുകൊണ്ട് പറഞ്ഞു.

​അവന്റെ അവസ്ഥ കണ്ടപ്പോൾ എനിക്കും തോന്നി, ഇനി കയറുന്നതാണ് ബുദ്ധിയെന്ന്.

​ഞങ്ങൾ ഓരോരുത്തരായി കരയിലേക്ക് കയറി.

​നനഞ്ഞൊട്ടിയ വസ്ത്രം ശരീരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നു.

​നിധി കരയിലേക്ക് കയറി മുടിയിലെ വെള്ളം പിഴിഞ്ഞു കളയുന്നത് ഞാൻ നോക്കി നിന്നു.

​നനഞ്ഞ ജീൻസും ടി-ഷർട്ടും അവളുടെ ശരീരത്തോട് ഒട്ടിയിരിക്കുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ്. ആ ടി-ഷർട്ടിനുള്ളിലൂടെ തെളിയുന്ന അവളുടെ ഉടലിന്റെ വടിവുകൾ...

​അവൾ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.​പക്ഷേ എന്റെ നോട്ടം അവളിൽ തന്നെയായിരുന്നു.

​എന്റെ നോട്ടം കണ്ടിട്ടാവാം, അവൾ കയ്യിലിരുന്ന വെള്ളം എന്റെ മുഖത്തേക്ക് കുടഞ്ഞു.

​"വായടക്കെടാ... ഈച്ച കേറും..."

​ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.

​

പക്ഷേ എനിക്ക്

💬 Comments

View all comments