0%

Chapter Title : നിധിയുടെ കാവൽക്കാരൻ 12 [കാവൽക്കാരൻ]

ഇരിക്കുകയാണ്.

'ഇവനെ ഇപ്പോൾ വെടിവെച്ച് കൊന്നാൽ, കൊന്നവന് സ്വർഗ്ഗം കിട്ടും...'എന്നൊരു ഭാവം അവരുടെ മുഖത്ത് വ്യക്തം.

​ഞങ്ങൾ ചെയ്യുന്നത് കണ്ട് കൊതി തോന്നിയിട്ടാവണം, കൃതിക വേഗം ഒരു ഉരുളയുണ്ടാക്കി റോസിന് വാരിക്കൊടുത്തു.

"കഴിക്ക് റോസേ..."

ഒരു ചിരിയോടെ റോസ് അത് വായ തുറന്ന് മേടിച്ചു കഴിച്ചു.

​ഭക്ഷണം കഴിച്ച് പകുതിയായപ്പോൾ പ്രധാന കലാപരിപാടിയിലേക്ക് കടന്നു. കുപ്പികൾ പൊട്ടിക്കാൻ തുടങ്ങി.

​സച്ചിനും രാഹുലും ഗ്ലാസിലേക്ക് ബിയർ ഒഴിച്ച് ഒറ്റവലിക്ക് കുടിക്കുന്നത് കണ്ടപ്പോൾ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. അത് അവരുടെ സ്ഥിരം കലാപരിപാടിയാണല്ലോ. കൃതികയും അത്യാവശ്യം കപ്പാസിറ്റി ഉള്ള കൂട്ടത്തിലാണെന്ന് എനിക്കറിയാം.

​പക്ഷേ... എന്റെ കിളി കൂടോടെ പറന്നുപോയത് അടുത്ത കാഴ്ച കണ്ടപ്പോഴാണ്!

​പാവം, നിഷ്കളങ്ക, വീട്ടിലേ മാലാഖ എന്ന് ഞാൻ കരുതിയിരുന്ന ആമിയും നിധിയും

കുപ്പി ഗ്ലാസിലേക്ക് ചരിച്ച്, പത വരാതെ ഒഴിച്ച്, ചിയേഴ്സ് എന്ന് പറഞ്ഞ് ഒറ്റവലിക്ക് അത് അകത്താക്കി!അതും വെള്ളം കുടിക്കുന്ന ലാഘവത്തോടെ!

​ഞാൻ അന്തംവിട്ട് റോസിനെ നോക്കി.

അവളും മോശമായിരുന്നില്ല. ഒട്ടും മടിക്കാതെ, മുഖം പോലും ചുളിക്കാതെ, വളരെ വിദഗ്ദ്ധമായി അവളും ഗ്ലാസ് കാലിയാക്കുന്നു.

​

​ഞാൻ കണ്ണും തള്ളി നോക്കുന്നത് കണ്ട് ആമി ചുണ്ടിലെ പത തുടച്ചുകൊണ്ട് ഒന്ന്‌ ചിരിച്ചു..

ശ്ശെടാ... ഒരു ഗ്ലാസ്സ് കുടിച്ചപ്പോഴേക്കും ഇവള് ഫിറ്റായോ... 😐

​പിന്നിടങ്ങോട്ട് ആ വീടൊരു ബാറാക്കി മാറ്റുകയായിരുന്നു ഞങ്ങൾ...

പാട്ടും ഡാൻസും ഒക്കെയായി ആകേ ബഹളം...

ക്ഷീണം വന്നതുകൊണ്ട് ഞാൻ എല്ലാവരോടും ഒരു ബൈ പറഞ്ഞ് എന്റെ റൂമിലേക്ക് പോയി...

ശേഷം എനിക്കായി രൂപകൽപ്പന ചെയ്ത ആ ചുവന്ന ദിവനിലേക്ക് ആസനം

💬 Comments

View all comments