Chapter Title : നിധിയുടെ കാവൽക്കാരൻ 13 [കാവൽക്കാരൻ]
പ്രത്യേകം ശ്രദ്ധിച്ചു. ഭയത്തെക്കാളേറെ, അടക്കിവെച്ച ദേഷ്യവും സങ്കടവുമായിരുന്നു ആ മുഖത്ത് നിഴലിച്ചത്.
എന്താ കാര്യം എന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും, ആ മുഖഭാവം കണ്ടപ്പോൾ എന്റെ നാവനങ്ങിയില്ല.
പെട്ടെന്ന് ഓർമ്മകളിൽ നിന്ന് ഞെട്ടിയുണരുന്നത് പോലെ മിസ്സ് പറഞ്ഞു:
"നിങ്ങൾ അതേക്കുറിച്ചൊന്നും ആലോചിച്ചു തല പുകയ്ക്കണ്ട. പിന്നെ, രാത്രി ആരും വീടിന് പുറത്തേക്ക് ഇറങ്ങരുത്... കേട്ടല്ലോ?"
വിഷയം മാറ്റാനെന്നോണം മിസ്സ് വേഗം ചോദിച്ചു:
"അല്ല... നിങ്ങളെല്ലാവരും ചായ കുടിച്ചോ? ഇല്ലെങ്കിൽ എല്ലാവരും അകത്തേക്ക് വാ... ഞാൻ ഉണ്ടാക്കി തരാം."
എന്തൊക്കെയോ പറഞ്ഞ്, നിറയാൻ തുടങ്ങിയ കണ്ണുകൾ ഞങ്ങൾ കാണാതിരിക്കാൻ മിസ്സ് വേഗത്തിൽ അകത്തേക്ക് നടന്നു.
ഒന്നും പറയാനാകാതെ, ആ പോക്ക് നോക്കി നിൽക്കാനേ എനിക്ക് സാധിച്ചുള്ളൂ...
അവർ കണ്ണിൽ നിന്നും മായുന്നത് വരേ ഞാൻ അവരേ തന്നേ നോക്കി നിന്നു...
"നിധി...?"
"മ്മ്..."
"ആരാ ഈ നരിമാടൻ?"
എന്റെ ചോദ്യം കേട്ട് അവൾ ദീർഘശ്വാസം വിട്ടു. പിന്നെ ദൂരേക്ക് നോക്കി പറഞ്ഞു തുടങ്ങി.
"സത്യമാണോ അതോ വെറും കഥയാണോ എന്നൊന്നും എനിക്കറിയില്ല... പക്ഷെ വർഷങ്ങളായി ഈ മലനിരകളിൽ അങ്ങനെ ഒന്നുണ്ടെന്നാണ് പഴമക്കാർ പറയുന്നത്..."
"അതിനെ നേരിട്ട് കണ്ടവർ, അല്ലെങ്കിൽ കണ്ടു എന്ന് അവകാശപ്പെടുന്നവർ പറയുന്നത്... അതിന് ഒരു മനുഷ്യന്റെ ഉടലും ചെന്നായയുടെ തലയുമാണെന്നാണ്. സാധാരണ മനുഷ്യനേക്കാൾ വലിപ്പം... ഏകദേശം ഏഴെട്ട് അടി പൊക്കം വരും. പിന്നെ അതിന്റെ വേഗത... കണ്ണിമ ചിമ്മുന്ന വേഗത്തിലാണ് അത് സഞ്ചരിക്കുന്നത്. അതിന്റെ മുന്നിൽ പെട്ടാൽ പിന്നെ രക്ഷപ്പെടുക അസാധ്യമാണത്രേ..."
അവൾ പറഞ്ഞു നിർത്തിയതും എന്റെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു.
കുറച്ചു ദിവസങ്ങൾക്ക് മുൻപ്, രാത്രി നിധിയുടെ ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ കണ്ട ആ രൂപം...
അന്ന് ഇരുട്ടിൽ കണ്ട ആ ഭീമാകാരമായ നിഴൽ... അതിന്റെ വലിപ്പം...
അവൾ പറഞ്ഞ ലക്ഷണങ്ങൾ വെച്ച് നോക്കുമ്പോൾ അത് നരിമാടൻ ആയിരിക്കുമോ? എന്റെ നെഞ്ചിടിപ്പൊന്ന് വർദ്ധിച്ചു
"അല്ല... ആ പേര് കേട്ടപ്പോൾ മിസ്സിന്റെ മുഖം വല്ലാതെ മാറുന്നത് കണ്ടല്ലോ... മിസ്സും ഈ നരിമാടനും തമ്മിൽ എന്താ ബന്ധം?"
ഞാൻ സംശയത്തോടെ അവളോട് ചോദിച്ചു.
അതുകേട്ടതും നിധിയുടെ മുഖം മങ്ങി.
💬 Comments
View all comments