0%

Chapter Title : നിധിയുടെ കാവൽക്കാരൻ 14 [കാവൽക്കാരൻ]

നിധിയുടെ കാവൽക്കാരൻ 14

Nidhiyude Kaavalkkaran Part 14 | Author : Kavalkkaran

[ Previous Part ] [ www.kkstories.com ]


ശരീരം വായുവിൽ തൂങ്ങിയാടിയപ്പോൾ നെഞ്ചിൽ ഒരു നിമിഷം ശ്വാസം തടഞ്ഞു. കയറിൽ ഉരഞ്ഞ് കൈപ്പത്തി നീറുന്നുണ്ടായിരുന്നെങ്കിലും, ആ വേദനയേക്കാൾ വലിയൊരു ഭയം എന്റെ മനസ്സിനെ കാർന്നുതിന്നുന്നുണ്ടായിരുന്നു.

​റോസും കൃതികയും...!

​വേഗത്തിൽ... കഴിയുന്നത്ര വേഗത്തിൽ ഞാൻ താഴേക്ക് ഊർന്നിറങ്ങി. ഒടുവിൽ കാലുകൾ തറയിൽ തൊട്ടപ്പോഴാണ് ശ്വാസം ഒന്ന് നേരെ വീണത്.

​എന്ത് ചെയ്യണം എന്നറിയാതെ ചുറ്റും നോക്കുമ്പോഴാണ് ചുമരോട് ചേർത്ത് ചാരിവെച്ചിരിക്കുന്ന സൈക്കിൾ എന്റെ ശ്രദ്ധയിൽപ്പെട്ടത്.

​രണ്ടാമതൊന്ന് ആലോചിച്ചില്ല.

​ആരെങ്കിലും കേൾക്കുമോ എന്ന ഭയത്താൽ, ശ്വാസമടക്കിപ്പിടിച്ച് ഞാനത് മെല്ലെ ഉരുട്ടി ഗേറ്റിന് പുറത്തെത്തിച്ചു.

​പിന്നെ സീറ്റിലേക്ക് ചാടിക്കയറി, സർവ്വ ശക്തിയുമെടുത്ത് പെഡൽ ചവിട്ടി മുന്നിലെ ഇരുട്ടിലേക്ക് കുതിച്ചു...

രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് സൈക്കിളിന്റെ ടയറുകൾ റോഡിലൂടെ പാഞ്ഞു.

തണുത്ത കാറ്റ് മുഖത്തടിച്ചെങ്കിലും അതൊന്നും വകവെക്കാതെ ഞാൻ പെഡലുകൾ ആഞ്ഞുചവിട്ടി.

​ആകാശത്ത് തിളങ്ങി നിൽക്കുന്ന പൂർണ്ണചന്ദ്രൻ എനിക്ക് വഴികാട്ടിയായി കൂടെയുണ്ടായിരുന്നു.

മരച്ചില്ലകൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന ആ നിലാവെളിച്ചം ടാറിട്ട റോഡിൽ വെള്ളിവരകൾ തീർത്തു. ഇരുട്ടിലൂടെയുള്ള ആ യാത്രയിൽ എനിക്ക് വഴിതെളിക്കാൻ പ്രകൃതി തന്നെ വിളക്കും പിടിച്ച് നിൽക്കുന്നത് പോലെ...

​പക്ഷേ, പെട്ടെന്നാണ് പിന്നിൽ നിന്നും ഒരു നിഴൽ അനക്കം പോലെ തോന്നിയത്.

​ആരോ എന്നെ പിന്തുടരുന്നുണ്ടോ...?

​പാഞ്ഞുപോകുന്ന മരങ്ങൾക്കിടയിലൂടെ എന്തോ ഒന്ന് എന്റെ ഒപ്പം ഓടിയെത്തുന്നത് പോലെ... അതോ എന്റെ തോന്നലോ?

​ഒരു നിമിഷം എന്റെ തൊണ്ട വരണ്ടു. തിരിഞ്ഞു നോക്കാൻ ധൈര്യം വന്നില്ല. ആ തോന്നൽ ഉള്ളിൽ ഭയം നിറച്ചതും, കാലുകൾക്ക് തനിയെ വേഗത കൂടി.

​ഞാൻ പല്ലുകൾ കടിച്ചുപിടിച്ചു. കിതപ്പ് വരുന്നുണ്ടായിരുന്നെങ്കിലും, സർവ്വ ശക്തിയുമെടുത്ത് ഞാൻ വീണ്ടും സൈക്കിൾ ആഞ്ഞുചവിട്ടി, മുന്നിലെ ഇരുട്ടിലേക്ക് കുതിച്ചുപാഞ്ഞു...

കുറച്ചു നിമിഷങ്ങൾ നീണ്ട ആ വെപ്രാളത്തിനൊടുവിൽ ഞാൻ മലയിലേക്കുള്ള ആ വഴിയുടെ മുന്നിലെത്തി.

​ദൂരെ നിന്നുതന്നെ, ആ വഴിയുടെ മുന്നിൽ നിൽക്കുന്ന റോസിനെയും കൃതികയെയും ഞാൻ കണ്ടു.

​അവരെ അവിടെ സുരക്ഷിതരായി കണ്ടതും എന്റെ ഉള്ളൊന്ന് തണുത്തു. സമാധാനത്തിന്റെ

💬 Comments

View all comments