Chapter Title : നിധിയുടെ കാവൽക്കാരൻ 14 [കാവൽക്കാരൻ]
വീണു.
എഴുന്നേൽക്കാൻ നോക്കിയപ്പോഴാണ് കാലിലെയും കൈയിലെയും ക്ഷീണം ശരിക്കും അറിഞ്ഞത്. ഇനിയിപ്പോ എഴുന്നേറ്റിട്ട് എന്തിനാ... ഇവിടെ നല്ല കാറ്റുണ്ട്, മണ്ണും നല്ല തണുപ്പ്.
അടിച്ചതിന്റെ ക്ഷീണം അടിയും കൊണ്ട് തീർക്കാം എന്ന് കേട്ടിട്ടുണ്ട്, ഇതിപ്പോ അടിക്കാൻ പോയതിന്റെ ക്ഷീണം വീണും കൊണ്ട് തീർക്കാം എന്ന് വിചാരിച്ച്, ആ കിടപ്പ് ഞാൻ അവിടെത്തന്നെ അങ്ങ് കിടന്നു....
ചത്തോ എന്ന് കരുതിയിട്ടാവണം ആരും വന്ന് തട്ടി വിളിക്കുകയൊന്നും ചെയ്തില്ല.
ശ്വാസമൊന്ന് നേരെയായതും ഞാൻ മെല്ലെ തിരിഞ്ഞ് മലർന്നു കിടന്നു....
മുകളിലെ അനന്തമായ ആകാശത്തേക്ക് വെറുതെ നോക്കി. നിലാവത്ത് മേഘങ്ങൾ മെല്ലെ നീങ്ങുന്നുണ്ടായിരുന്നു.
പെട്ടെന്നാണ് ആകാശത്തിലെ മേഘങ്ങളെ മറച്ചുകൊണ്ട് രണ്ട് മുഖങ്ങൾ എന്റെ കാഴ്ചയിലേക്ക് എത്തിവലിഞ്ഞു വന്നത്.
റോസും കൃതികയും...!
തലകറങ്ങി കിടക്കുന്ന എന്നെ നോക്കി അന്തംവിട്ടു നിൽക്കുന്ന ആ രണ്ട് മുഖങ്ങൾ കണ്ടതും, "കൊല്ലാൻ ഓരോന്ന് ഇറങ്ങിക്കോളും..." എന്ന് പിറുപിറുത്തുകൊണ്ട് ഞാൻ വീണ്ടും കണ്ണുകൾ ഇറുക്കിയടച്ചു.
പക്ഷേ അടുത്ത നിമിഷം...
അരികിലെ മണ്ണിൽ ആരോ വന്ന് കിടന്നതും, ഒരു കൈ എന്റെ നെഞ്ചിലൂടെ ഇഴഞ്ഞുകയറി എന്നെ വരിഞ്ഞു മുറുക്കിയതും ഒന്നിച്ചായിരുന്നു....
ആ സ്പർശനം തിരിച്ചറിഞ്ഞ ഞാൻ ഞെട്ടി കണ്ണ് തുറന്നു നോക്കുമ്പോൾ, കൃതിക...!
അവൾ എന്നോട് ചേർന്ന്, എന്നെ വാരിപ്പുണർന്ന് കിടക്കുകയാണ്.
അവളുടെ മുഖം എന്റെ മുഖത്തോട് തൊട്ടുരുമ്മി ഇരിക്കുന്നു.
എന്നെ നോക്കുന്ന ആ കണ്ണുകളിലെ വല്ലായ്മയും, ചുണ്ടിലെ സങ്കടവും കണ്ടതും... മനസ്സിൽ ബാക്കിയുണ്ടായിരുന്ന പകുതി ദേഷ്യം കൂടി ആ കാഴ്ചയിൽ തന്നെ മഞ്ഞുപോലെ ഉരുകിപ്പോയി....
എന്റെ കൈകൾ തനിയെ അവളിലേക്ക് നീണ്ടു. ഞാൻ അവളെ ഇറുകെ പുണർന്നു.
എന്റെ
💬 Comments
View all comments