0%

Chapter Title : നിധിയുടെ കാവൽക്കാരൻ 14 [കാവൽക്കാരൻ]

മുഖം അവളുടെ കഴുത്തിനിടയിലേക്ക് ഞാൻ പൂഴ്ത്തിവെച്ചു. അവിടെ തങ്ങിനിന്നിരുന്ന നേർത്ത വിയർപ്പിന്റെ ഗന്ധം...

​പണ്ട് ചെയ്യാറുള്ളത് പോലെ, ആ ഗന്ധം ശ്വസിച്ച്, അവളുടെ ശരീരത്തിന്റെ ചൂടേറ്റ് അങ്ങനെ കിടന്നപ്പോൾ മനസ്സ് വല്ലാതെ ശാന്തമായി. ചുറ്റുമുള്ളതൊന്നും ഞാനറിഞ്ഞില്ല. കാലങ്ങൾക്ക് ശേഷം പഴയതുപോലെ...

​പക്ഷേ, ഞങ്ങളുടെ ആ സ്നേഹപ്രകടനത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല.....

പെട്ടെന്നാണ് റോസിന്റെ വിറയ്ക്കുന്ന കൈകൾ എന്റെ തോളിൽ അമർന്നത്. അവൾ ഞങ്ങളെ തട്ടി വിളിക്കുകയായിരുന്നു.

​ആ സുഖത്തിൽ നിന്നും ഞെട്ടി ഉണർന്ന് നോക്കുമ്പോൾ, റോസിന്റെ മുഖത്ത് വല്ലാത്തൊരു ഭാവഭേദം. പേടിയാണോ അതോ ഞെട്ടലാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒന്ന്.

​"എന്താ...?"

​കൃതികയുടെ പതുങ്ങിയുള്ള ചോദ്യം...

എന്നാൽ അതിന് അവൾ മറുപടി തന്നത് തന്റെ ചൂണ്ടുവിരൽ ചുണ്ടോട് ചേർത്തായിരുന്നു..

​അവളുടെ കണ്ണുകളിൽ ഭയം നിഴലിച്ചിരുന്നു.

ആ നീക്കത്തിൽ എന്തോ പന്തികേടുണ്ടെന്ന് തോന്നിയതും ഞാനും കൃതികയും ശ്വാസം പോലും വിടാതെ നിശബ്ദരായി.

​ചുറ്റും പെട്ടെന്നൊരു മരണ നിശബ്ദത പടർന്നതുപോലെ... കാറ്റിന്റെ മർമ്മരം പോലും നിലച്ച ആ നിമിഷം.

​ആ കനത്ത നിശബ്ദതയെ ഭേദിച്ചുകൊണ്ട് ദൂരെ നിന്നും ഒരു ഇരമ്പൽ ഒഴുകിയെത്തി.

​അതൊരു വണ്ടിയുടെ ശബ്ദമായിരുന്നു!

​ആരോ ഇങ്ങോട്ട് വരുന്നുണ്ട്...

ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ ആകാംക്ഷയോടെ നോക്കി.

​മലയിലേക്കുള്ള ആ വഴി...

കട്ടപിടിച്ച കോടമഞ്ഞ് കാരണം അത് എവിടെയാണെന്ന് പോലും വ്യക്തമായി കാണാൻ കഴിയുന്നുണ്ടായിരുന്നില്ല.

​പക്ഷേ, ആ മഞ്ഞിന്റെ വെളുത്ത പുകച്ചുരുളുകൾക്കിടയിലൂടെ, രണ്ട് വെള്ള വെളിച്ചം തിളങ്ങി വരുന്നത് ഞാൻ കണ്ടു.

​നിമിഷങ്ങൾ കഴിയുന്തോറും ആ പ്രകാശം തെളിഞ്ഞുവരുന്നതിനൊപ്പം, വണ്ടിയുടെ ഇരമ്പലും ഉച്ചത്തിൽ ഞങ്ങൾക്ക് നേരെ അടുത്തുകൊണ്ടിരുന്നു...

ആ വെളിച്ചം

💬 Comments

View all comments