0%

Chapter Title : നിധിയുടെ കാവൽക്കാരൻ 14 [കാവൽക്കാരൻ]

വീണ്ടും നടക്കുന്നതിന്റെ വേഗം കൂടി...,

എന്നാൽ, ആ ശബ്ദം കേൾക്കുന്നത് വരെ മാത്രമേ അതിന് ആയുസ്സുണ്ടായിരുന്നുള്ളൂ!

ആരോ ഒരു ഉണങ്ങിയ ചുള്ളിക്കമ്പ് ചവിട്ടി ഒടിച്ചതുപോലൊരു ശബ്ദം.

​ഏറ്റവും പിന്നിലായിരുന്ന എന്റെ കാതുകളിലേക്കാണ് ആ ശബ്ദം ആദ്യം തുളച്ചുകയറിയത്.

​പുറത്തേത്താൻ ഇനി വെറും മീറ്ററുകൾ മാത്രം ബാക്കിനിൽക്കെ, എന്റെ കാലുകൾക്ക് താളം തെറ്റി. എന്നിലെ നിയന്ത്രണം നഷ്ടപ്പെട്ടതുപോലെ ഞാൻ അവിടെ തറഞ്ഞുനിന്നു...

​ഒരു ചങ്ങല പോലെ കൈകോർത്തു പിടിച്ചിരുന്നതുകൊണ്ട്, ഞാൻ നിന്നതും ബാക്കിയുള്ളവരും നിൽക്കാൻ നിർബന്ധിതരായി.

​യാത്ര തടസ്സപ്പെട്ടതിന്റെ ദേഷ്യത്തിലാവാം, "എന്താടാ..." എന്നൊരു ചോദ്യവുമായി അവർ എനിക്ക് നേരെ തിരിഞ്ഞു.

​പക്ഷേ, ആ ചോദ്യം അവരുടെ തൊണ്ടയിൽ തന്നെ കുരുങ്ങി.

​അവരുടെ നോട്ടം എന്റെ മുഖത്തായിരുന്നില്ല...

എന്റെ തോളിന് മുകളിലൂടെ, തൊട്ടുപിന്നിലെ ഇരുട്ടിലേക്കായിരുന്നു അവരുടെ കണ്ണുകൾ നീണ്ടത്.

ആമിയും നിധിയുമൊഴിച്ച് ബാക്കിയുള്ളവർ കാണാൻ പാഫില്ലാത്തതെന്തോ കണ്ടതുപോലെ കണ്ണുകൾ വിടർത്തി..... ഭയം കൊണ്ട് ആ കണ്ണുകൾ പുറത്തേക്ക് തള്ളിവരുമോ എന്ന് പോലും എനിക്ക് തോന്നിപ്പോയി.

​അവരുടെ ആ നോട്ടം കണ്ടതും എന്റെ നട്ടെല്ലിലൂടെ ഒരു തണുപ്പ് അരിച്ചു കയറി.

​എന്താണ് എന്റെ പിന്നിലെന്ന് അറിയാനുള്ള ധൈര്യം സംഭരിച്ച്, ഞാൻ സാവധാനം... വളരെ സാവധാനം പിന്നിലേക്ക് തിരിഞ്ഞു.

​മുന്നിലെ കാഴ്ച കണ്ട എന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു..

ഒരു ചെറിയ കുട്ടി!

​പഴയകാലത്തെ ഓർമ്മിപ്പിക്കുന്ന, മുഷിഞ്ഞ ഒരു വെള്ള ഉടുപ്പാണ് വേഷം. പക്ഷേ അവളുടെ നിറം... വെണ്ണീറിൽ കുളിച്ചതുപോലെ വിളറിയ ചാരനിറം!

​അവളുടെ കൈയ്യിൽ, കാലഹരണപ്പെട്ട... വികൃതമായ മുഖമുള്ള പഴയൊരു പാവയും ഉണ്ടായിരുന്നു...

​ജീവനില്ലാത്ത ഒരു പ്രതിമ കണക്കെ അവൾ അനങ്ങാതെ നിൽക്കുന്നു.

💬 Comments

View all comments