0%

Chapter Title : നിധിയുടെ കാവൽക്കാരൻ 15 [കാവൽക്കാരൻ]

മാറിനെ മറച്ചുപിടിച്ചിരുന്ന ആ മഞ്ഞ ടവലിലേക്ക് നീണ്ടു. ടവലിന്റെ മുകൾഭാഗത്ത് ഞാൻ മുറുകെ പിടിച്ചു. എന്റെ ഉദ്ദേശം മനസ്സിലായതുകൊണ്ടാവണം, അത് താഴേക്ക് വലിക്കാൻ തുനിഞ്ഞതും അവൾ പെട്ടെന്ന് എന്റെ കൈകളിൽ കടന്നുപിടിച്ചു.

​ഇപ്പൊ വേണ്ട... എന്ന അർത്ഥം അവളുടെ കൈകളിലുണ്ടായിരുന്നു...

​സംശയത്തോടെയും അൽപ്പം നിരാശയോടെയും ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.

​പക്ഷേ, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവൾ മെല്ലെ കണ്ണുകൾ അടച്ചു. വിറയ്ക്കുന്ന ആ കുഞ്ഞു അധരങ്ങൾ കൂർപ്പിച്ച്, ഒരു ഉമ്മയ്ക്കായി അവൾ എന്റെ നേർക്ക് മുഖം നീട്ടി.

​അവളുടെ ആഗ്രഹം അതണെങ്കിൽ പിന്നെ ഞാൻ എന്തിന് മടിക്കണം?

​അവളിലേ ആഗ്രഹം പാഴാക്കാൻ എനിക്കും തോന്നിയില്ല. ആ തേൻചുണ്ടിനെ നുകരാനായി ഞാനും കണ്ണുകൾ ഇറുക്കിയടച്ചു.

എന്റെ മുഖം സാവധാനം അവളുടെ മുഖത്തേക്ക് അടുത്തു.

​ശ്വാസങ്ങൾ തമ്മിൽ കൂട്ടിമുട്ടി... ചുണ്ടുകൾ ഒന്നാവാൻ ഇനി സെക്കന്റുകൾ മാത്രം.

​പക്ഷേ...

​പെട്ടെന്നാണ് ഞങ്ങളുടെ ചുണ്ടുകൾക്കിടയിൽ തടസ്സമായി കട്ടിയിൽ എന്തോ ഒന്ന് വന്നത്!

​ചുണ്ടിൽ സ്പർശിച്ചത് അവളുടെ മൃദുലമായ അധരങ്ങളല്ല എന്ന് മനസ്സിലായതും ഞാൻ ഞെട്ടിത്തെറിച്ച് കണ്ണുകൾ തുറന്നു.

​നോക്കുമ്പോൾ, ഞങ്ങളുടെ മുഖത്തിന് നടുവിലായി ഒരാളുടെ കൈപ്പത്തി!

​ആരുടെ കൈ?

​ഞാൻ വേഗം തല വെട്ടിച്ച് തിരിഞ്ഞു നോക്കി.

​കണ്ണുകൾ കൂർപ്പിച്ച് തക്കാളി കവിളുകളോടേ ഞങ്ങളെ നോക്കി നിൽക്കുന്ന നിധിയേയാണ് ഞാൻ കണ്ടത്..

മലര്.... 😐

എപ്പോഴും കൃത്യം സമയത്ത് തന്നേ വലിഞ്ഞു കയറി വരുന്ന അവളേ കണ്ടപ്പോൾ മനസ്സിൽ പറഞ്ഞു...

​"മലരല്ലടാ... മൈര്! നീ... നീ ഇങ്ങോട്ട് വന്നേ, നിന്നോട് എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്..."

അവൾ എന്റെ കൈപിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു...

"പിന്നേ നീ... നിനക്ക് ഞാൻ പിന്നേ തരാം"

പോവുന്നതിനുമുമ്പ് ആമിക്കുള്ള വാണിംഗ് കൊടുക്കാനും അവൾ മറന്നില്ല....

സ്കൂളിൽ എന്തോ കച്ചറ കാട്ടിയതിന് ഹെഡ്മാസ്റ്റർ കുട്ടികളെ ചെവിക്ക് പിടിച്ചു കൊണ്ടുപോവുന്ന ലാഘവത്തോടെയാണ് അവൾ എന്നെയും വലിച്ച് റൂമിന് വെളിയിലേക്ക് കൊണ്ടുപോയത്.

​താഴേക്കുള്ള കോണിപ്പടികൾ ഓരോന്നായി ഇറങ്ങി. പടികൾ അവസാനിച്ചതും അവൾ പെട്ടെന്ന് നിന്നു. തിരിഞ്ഞുനിന്ന് എന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് അവൾ എന്നെ അടുപ്പിച്ചു നിർത്തി, എന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.

💬 Comments

View all comments