Chapter Title : നിധിയുടെ കാവൽക്കാരൻ 15 [കാവൽക്കാരൻ]
പാഞ്ഞു കയറി. ഞാൻ പല്ലുകൾ കൂട്ടിയിടിച്ച് വേദന കടിച്ചമർത്തി.
അത് കണ്ടതും, തൊട്ടടുത്തുണ്ടായിരുന്ന ആമി പെട്ടെന്ന് ഇടപെട്ടു.
ഒട്ടും മയമില്ലാതെ, ആമി കൃതികയുടെ കൈ എന്റെ കയ്യിൽ നിന്നും വെട്ടിമാറ്റി.
"നോക്കി പിടിക്കെടി... അവന് വേദനിക്കുന്നുണ്ട്..."
ആമിയുടെ ആ പ്രവർത്തിയും സംസാരവും കൃതികയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. അവളുടെ കണ്ണുകളിൽ ദേഷ്യം ആളിക്കത്തി. 'നീയാരാ അത് പറയാൻ' എന്ന ഭാവത്തിൽ അവൾ ആമിയെ രൂക്ഷമായി ഒന്ന് നോക്കി.
എന്നാൽ ആമി അതൊന്നും കണ്ടഭാവം പോലും നടിച്ചില്ല. കൃതികയുടെ നോട്ടത്തെ പുച്ഛിച്ചു തള്ളിക്കൊണ്ട്, അവൾ വീണ്ടും ഐസ് ക്യൂബ്സ് എടുത്ത് എന്റെ കയ്യിൽ മൃദുവായി തടവാൻ തുടങ്ങി.
വേദനയ്ക്കിടയിലും, ആമിയുടെ ആ കരുതലിൽ എന്റെ മനസ്സ് തണുത്തു. എന്നാൽ കൃതികയുടെയും ആമിയുടെയും ഇടയിൽ പുകയുന്ന ആ അദൃശ്യമായ പോർക്കളം അവിടെയുള്ള മറ്റെല്ലാവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു....
അന്തരീക്ഷം ആകെ വഷളാവുമെന്ന് തോന്നിയപ്പോൾ ഞാൻ ഇടപെടാൻ തീരുമാനിച്ചു.
ആമിയും കൃതികയും തമ്മിലുള്ള ആ നോട്ടപ്പൊരി ഉടനെ ഒരു യുദ്ധമായി മാറാൻ സാധ്യതയുണ്ട്.
ഞാൻ എന്റെ ഇടത്തെ കൈ സാവധാനം ഉയർത്തി, ദേഷ്യം കൊണ്ട് വിറച്ചുനിൽക്കുന്ന കൃതികയുടെ മുഖം ആമിയിൽ നിന്നും എന്നിലേക്ക് തിരിച്ചുപിടിച്ചു.
അവളുടെ കവിളിൽ തട്ടിക്കൊണ്ട്, മുഖത്തൊരു കള്ളച്ചിരി വരുത്തി ഞാൻ ചോദിച്ചു.
"അല്ല... ഇന്ന് കാണാൻ നല്ല ഭംഗിയുണ്ടല്ലോ... കവിളൊക്കെ നല്ല ചുവന്ന് തുടുത്തിരിക്കുന്നു. നീ മേക്കപ്പ് വല്ലതും ഇട്ടതാണോ?"
എന്റെ ആ ചോദ്യം കേട്ടതും, അതുവരെ ഗൗരവത്തിൽ നിന്നിരുന്ന റോസിന് ചിരി അടക്കിപിടിക്കാൻ കഴിഞ്ഞില്ല. അവൾ വായ പൊത്തിക്കൊണ്ട് പൊട്ടിച്ചിരിച്ചു.
"ഓ... അതോ? അത് അവൾ മേക്കപ്പ് ഇട്ടതൊന്നുമല്ലടാ..."
ചിരി
💬 Comments
View all comments