Chapter Title : നിധിയുടെ കാവൽക്കാരൻ 15 [കാവൽക്കാരൻ]
വെപ്രാളവും സംഘർഷവും കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി, കാര്യങ്ങൾ വിചാരിക്കുന്നതിലും കൂടുതൽ കൈവിട്ടു പോവുകയാണെന്ന് ചേച്ചി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്.......
അന്തരീക്ഷം ആകെ വലിഞ്ഞുമുറുകി നിൽക്കുകയാണ്. ചേച്ചിയാണെങ്കിൽ ടെൻഷൻ അടിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു.
പെട്ടെന്നാണ് ആ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് കൃതികയുടെ ശബ്ദം കേട്ടത്.
"നമുക്കെല്ലാവർക്കും തഞ്ചാവൂരിലേക്ക് പോയാലോ?"
ആ ചോദ്യം കേട്ടതും, ഓടിക്കൊണ്ടിരുന്ന ക്ലോക്ക് പെട്ടെന്ന് നിലച്ചതുപോലെ എല്ലാവരും സ്തംഭിച്ചുപോയി. നടക്കുന്നതിനിടയിൽ ചേച്ചി നിന്നു.
ഞങ്ങളെല്ലാവരും ഒരേപോലെ കൃതികയെത്തന്നെ ഉറ്റുനോക്കി.
"നിനക്കെന്താടി... വയ്യേ? "
സച്ചിൻ അവളെ നോക്കി ചോദിച്ചു.
"ദേ... എടി, പോടീ എന്നൊക്കെ നിന്റെ മറ്റവളെ വിളിച്ചാൽ മതി. എന്നേ വിളിക്കാൻ നിക്കണ്ട..."
അവൾ ദേഷ്യത്തോടെ ചീറിയെങ്കിലും സച്ചിൻ വിട്ടുനൽകാൻ തയ്യാറല്ലായിരുന്നു. അവൻ നെഞ്ചും വിരിച്ച് മുന്നോട്ട് വന്നു.
"വിളിച്ചാൽ... വിളിച്ചാൽ നീ എന്ത് ചെയ്യുമെടി?"
അവരുടെ ആ കോഴിപ്പോര് കണ്ടപ്പോൾ എനിക്ക് ദേഷ്യം ഇരച്ചുകയറി. കൈ പോയി ഊമ്പി തിരിഞ്ഞ് നിൽക്കുമ്പോഴാണ് ഇവറ്റങ്ങളുടെ... 😐
എന്റെ നിയന്ത്രണം വിട്ടു. ഞാൻ ചാടിയെഴുന്നേൽക്കാൻ ശ്രമിച്ചു...
"ഒന്ന് നിർത്ത് മൈരോളേ..."
എന്നവാക്കുകൾ മനസ്സിൽ ചിന്തിച്ചതും എന്റെ വായയിൽ ഒരു കൈ ശക്തിയായി അമർന്നു!
നോക്കുമ്പോൾ നിധി!
എന്റെ മനസ്സിൽ ഉദിച്ച തെറി അവൾ അതേപോലെ വായിച്ചെടുത്തിരിക്കുന്നു...
എന്റെ വായ പൊത്തിപ്പിടിച്ചുകൊണ്ട് അവൾ എന്നെ സൂക്ഷിച്ചു നോക്കി.
'അടങ്ങടാ...' എന്ന് അവളുടെ കണ്ണുകൾ എന്നോട് ആജ്ഞാപിക്കുന്നുണ്ടായിരുന്നു. ആ നോട്ടത്തിൽ ഒരു അപേക്ഷയും ശാസനയുമുണ്ടായിരുന്നു.
അവളുടെ ആ നോട്ടം കണ്ടതും ഞാൻ പതിയേ ശാന്തനായി. ഇനി ഞാൻ വായ തുറക്കില്ല എന്ന് ഉറപ്പായപ്പോൾ, അവൾ സാവധാനം എന്റെ വായയിൽ നിന്നും
💬 Comments
View all comments