Chapter Title : നിധിയുടെ കാവൽക്കാരൻ 16 [കാവൽക്കാരൻ]
കണ്ടെത്തലുകൾ തെറ്റിയിട്ടില്ല."
അവളുടെ ആ വാക്കുകളിലെ ഉറപ്പ്... അതായിരുന്നു ഞങ്ങളെ ഏറ്റവുമധികം ഭയപ്പെടുത്തിയത്. കാരണം കൃതിക പറയുന്നത് സത്യമാണെങ്കിൽ, ഞങ്ങൾ നിൽക്കുന്നത് ഒരു വലിയ ഗർത്തത്തിന് തൊട്ടരികിലാണ്. തെറ്റായ ഒരൊറ്റ കാൽവെപ്പ് മതി, എല്ലാം അവസാനിക്കാൻ.....
******************
ശക്തികുറഞ്ഞെങ്കിലും മഴ ഇപ്പോഴും നിർത്താതെ പെയ്യുന്നുണ്ട്....
എന്ത് പറയണം എന്ത് ചെയ്യണം എന്നറിയുന്നില്ല....
ആ ഹാളിൽ ഞങ്ങളെല്ലാവരും താടിക്ക് കയ്യും കൊടുത്ത് ഒരേ ഇരിപ്പാണ്. മനസ്സിലാണെങ്കിൽ അവൾ പറഞ്ഞ കാര്യങ്ങളും അത് ഉണ്ടാക്കിയ അലയൊലികളും മാത്രം....
"കൃതികേ... ഞാനൊരു കാര്യം ചോദിക്കട്ടെ....?"
ചേച്ചിയായിരുന്നു അത്. ആ ചോദ്യം കേട്ട് എല്ലാവരും ചേച്ചിയുടെ മുഖത്തേക്ക് നോക്കി.
കൃതിക:- "മ്മ്... ചോദിക്ക്..."
ചേച്ചി:- "അല്ല... എന്ത് കൊണ്ടാണ് ചിലർ മാത്രം ആ ലൂപ്പിൽ അകപ്പെട്ട് പോവുന്നത്....?"
ചേച്ചിയുടെ ചോദ്യം പ്രസക്തമായിരുന്നു. കൃതിക കുറച്ചുനേരം മിണ്ടാതെ ഇരുന്നു. അവളുടെ കണ്ണുകൾ ശൂന്യതയിലേക്ക് നോക്കിയിരുന്നു, മനസ്സ് എന്തൊക്കെയോ കാര്യങ്ങൾ ചികയുകയാണെന്ന് തോന്നി.
ശേഷം അവൾ സാവധാനം മറുപടി പറഞ്ഞു തുടങ്ങി:
"ഒരുപക്ഷേ... ഈ വലയങ്ങൾ നശിപ്പിക്കാൻ ശ്രമിക്കുന്നത് ആരോ... അവർക്ക് നമ്മളെക്കാൾ ഒക്കെ എത്രയോ മുൻപേ ഈ അറിവ് കിട്ടിയിരിക്കണം. നിധിയും ആമിയും ആദ്യമായി ഗുഹയുടെ ഉള്ളിലേക്ക് പോകുന്നതിനു മുമ്പേ അവർ ആ വലയങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചി........"
അവൾ പറഞ്ഞുനിർത്തിയില്ല, പെട്ടെന്ന് പാതിവഴിയിൽ വെച്ച് അവൾ വാക്കുകൾ മുറിച്ചു....
എന്തോ വലിയൊരു കാര്യം പെട്ടെന്ന് ഓർമ്മ വന്നതുപോലെ... അല്ലെങ്കിൽ തലയ്ക്കുള്ളിൽ എന്തോ ഒന്ന് കത്തിയത് പോലെ അവളുടെ കണ്ണുകൾ വിടർന്നു.
"കൃതികേ... എന്തുപറ്റി?"
ഞാൻ ചോദിച്ചു.
പക്ഷേ അവൾ എന്നെ ശ്രദ്ധിച്ചില്ല. അവൾ പെട്ടെന്ന് തല വെട്ടിത്തിരിച്ച് ആമിയെയും നിധിയെയും നോക്കി. അവളുടെ മുഖത്ത് വല്ലാത്തൊരു ജിജ്ഞാസ നിറഞ്ഞിരുന്നു.
"നിങ്ങളോട്... എനിക്കൊരു കാര്യം ചോദിക്കാനുണ്ട്..."
അവളുടെ ശബ്ദത്തിലെ മാറ്റം കണ്ട് ആമിയും നിധിയും ഒന്ന് നടുങ്ങി.....
"എന്താ...?" നിധി ചോദിച്ചു.
കൃതിക സോഫയുടെ അറ്റത്തേക്ക് നീങ്ങിയിരുന്നു...
"നിങ്ങൾ... നിങ്ങൾ രണ്ടുപേരും ആദ്യമായി ആ ഗുഹയിലേക്ക് പോയ ആ ദിവസം... അന്ന്... അന്ന് പൗർണമിയായിരുന്നോ...?"
ആ ചോദ്യം കേട്ടതും നിധിയും ആമിയും പരസ്പരം നോക്കി. അവരുടെ മുഖത്ത്
💬 Comments
View all comments