0%

Chapter Title : നിധിയുടെ കാവൽക്കാരൻ 16 [കാവൽക്കാരൻ]

"നീ ഇന്ന് തഞ്ചാവൂരിലേക്ക് പോയാലോ എന്ന് പറഞ്ഞത്... ആ രണ്ടുപേർ അവിടെ നിന്നാണ് ട്രെയിൻ കയറിയത് എന്നത് കൊണ്ടാണോ?"

എന്റെ ചോദ്യം കേട്ട് അവൾ ഒരക്ഷരം മിണ്ടാൻ നിക്കാതെ, ഗൗരവത്തിൽ 'അതെ' എന്നർത്ഥത്തിൽ തലയാട്ടി.

അവളുടെ ആ മറുപടി കേട്ടതും പെട്ടെന്ന് എന്റെ കഴുത്തിന്റെ ബാക്കിൽ ഒരു വേദന...

ഇത്രയും നേരം നടന്ന സംസാരത്തിനിടയിൽ ഞാൻ ആ കാര്യം തീർത്തും മറന്നു പോയിരുന്നു.

ചേച്ചി ഫോണിൽ കാണിച്ചു തന്ന ആ ചിത്രം!

ഞാൻ വേഗം ചേച്ചിയുടെ നേർക്ക് തിരിഞ്ഞു.

"ചേച്ചീ... നേരത്തെ ചേച്ചി എന്നെ ഫോണിൽ കാണിച്ച ആ ചിത്രം... അതെവിടുന്ന് കിട്ടിയതാ? എന്താണത്?"

എന്റെ ചോദ്യം കേട്ട് ചേച്ചി ഒന്ന് ആലോചിച്ചു.

"അത്... പണ്ട്..."

ചേച്ചി ഓർമ്മകൾ ചികഞ്ഞു.

"മാസങ്ങൾക്ക് മുൻപ് ഇവിടുത്തെ മലകളെക്കുറിച്ച് പഠിക്കാനും റിസർച്ച് ചെയ്യാനുമായി ഒരാൾ ഇവിടെ വന്നിരുന്നു. പ്രായം ചെന്ന ഒരാൾ... കുറച്ചുനാൾ ഇവിടെയൊക്കെ ചുറ്റിത്തിരിഞ്ഞു നടന്നിരുന്നു."

ചേച്ചി തുടർന്നു:

"പുള്ളി തിരികെ പോയപ്പോൾ പുള്ളിയുടെ ഒരു ബുക്ക് നമ്മുടെ ലൈബ്രറിയിൽ മറന്നു വെച്ചിരുന്നു. ഞാൻ അത് എടുത്തു നോക്കിയതാ... അതിൽ ഒന്നും എഴുതിയിട്ടൊന്നുമില്ല. പക്ഷേ ആ താളുകൾക്കിടയിൽ ഈയൊരു ഫോട്ടോ ഉണ്ടായിരുന്നു. എന്തോ നിന്റെ കഴുത്തിലേ ആ ടാറ്റൂ കണ്ടപ്പോൾ ആ ചിത്രമാണ് എനിക്കാദ്യം ഓർമ്മ വന്നത്..."

"അയാളെക്കുറിച്ച്... അയാളെക്കുറിച്ച് മറ്റെന്തെങ്കിലും ചേച്ചിയ്ക്ക് അറിയുമോ? പേരോ മറ്റോ...?"

ഞാൻ ആകാംക്ഷയോടെ ചോദിച്ചു.

"എന്തോ ഒരു വായികൊള്ളാത്ത പേരാണ്. ഓർമ്മ കിട്ടുന്നില്ല. ഞാൻ അയാളോട് ഒരു തവണ മാത്രമേ സംസാരിച്ചിട്ടുള്ളു. അതും കോളേജിൽ വന്നപ്പോൾ ലൈബ്രറി കാണിച്ചുകൊടുക്കാൻ മാത്രം.വിളിച്ചു ചോദിച്ചാൽ അറിയാൻ പറ്റും ഭാഗ്യമുണ്ടെങ്കിൽ ഫോട്ടോയും ഒപ്പിക്കാം..."

പക്ഷേ പെട്ടെന്ന് എന്തോ ഓർത്തതും മുഖഭാവം മാറുന്നതും ഞാൻ ശ്രദ്ധിച്ചു..

"ആ ഒരു കാര്യം എനിക്കറിയാം... അയാള് വന്നതും തഞ്ചാവൂരിൽ നിന്ന് തന്നെയാണ്...!"

'തഞ്ചാവൂർ!'

ആ പേര് വീണ്ടും കേട്ടതും ഞെട്ടാനൊന്നും ഞാൻ നിന്നില്ലാ.... അല്ലെങ്കിൽ തന്നേ ഒരു മനുഷ്യൻ എത്രെ എന്നുവച്ചിട്ടാ ഞെട്ടുക... 😐

പക്ഷേ വീണ്ടും തഞ്ചാവൂർ!

ട്രെയിനിൽ വെച്ച് കൃതിക കണ്ട ആ വിചിത്ര മനുഷ്യർ കയറിയത് തഞ്ചാവൂരിൽ

💬 Comments

View all comments