Chapter Title : നിധിയുടെ കാവൽക്കാരൻ 16 [കാവൽക്കാരൻ]
മാഞ്ഞുപോകുന്നത് വരെ ഞാൻ നോക്കിനിന്നു...
ബുള്ളറ്റിന്റെയും സ്കൂട്ടറിന്റെയും ശബ്ദം അകന്നുപോയി, ഒടുവിൽ മഴയുടെ ചെറിയ ഇരമ്പൽ മാത്രം ബാക്കിയായി.....
കവിളിൽ... അവിടെ ഇപ്പോഴും അവളുടെ ചുണ്ടുകൾ തന്ന ആ തണുപ്പ് തങ്ങിനിൽക്കുന്നുണ്ടായിരുന്നു. പക്ഷേ, ആ നിമിഷം... മനസ്സിലെ ആ കനത്ത ചിന്തകൾക്കും ശരീരവേദനയ്ക്കും ഇടയിൽ എവിടെയോ വെച്ച് എനിക്ക് നിയന്ത്രണം നഷ്ടപ്പെടുന്നതുപോലെ തോന്നി...
കാലുകൾക്ക് പെട്ടെന്ന് ബലം നഷ്ടപ്പെടുന്നത് പോലെ... തലയ്ക്കുള്ളിൽ വല്ലാത്തൊരു പെരുപ്പ്. കണ്ണിന് മുന്നിലെ കാഴ്ചകൾ മങ്ങുന്നതുപോലെ. ചുറ്റുമുള്ള ലോകം കറങ്ങുകയാണോ അതോ ഞാൻ വീഴാൻ പോവുകയാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ..
ശരീരം വല്ലാതെ തളരുന്നു...
വേച്ചുപോയ എന്നെക്കണ്ട് ആമി ഓടി അടുത്തെത്തി.
"ദേവാ... എന്തുപറ്റി? നിനക്ക് വയ്യേ...?"
അവളുടെ ശബ്ദത്തിൽ പേടിയുണ്ടായിരുന്നു.
ഞാൻ കഷ്ടപ്പെട്ട് ഒന്ന് ചിരിക്കാൻ ശ്രമിച്ചു.
"ഏയ്... ഒന്നുമില്ലടാ... വെറുമൊരു ക്ഷീണം... ഞാൻ... ഞാനൊന്ന് കിടക്കട്ടെ..."
കൂടുതൽ ചോദ്യങ്ങൾക്ക് നിൽക്കാതെ, ഭിത്തിയിൽ പിടിച്ചുകൊണ്ട് ഞാൻ പതിയേ സ്റ്റെയർകേസ് കയറി. ഓരോ പടി കയറുമ്പോഴും ശ്വാസം കിട്ടാത്തത് പോലെ തോന്നി. നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നു.
കഷ്ടപ്പെട്ട് മുകളിലെത്തി. നേരെ മുന്നിൽ കണ്ടത് നിധിയുടെ മുറിയാണ്.
വാതിൽ തുറന്ന് അകത്തേക്ക് കയറിയതും, ആ കട്ടിലിലെ മൃദുലതയിലേക്ക് ഞാൻ കണ്ണുകളടച്ച് വീണു.
ശരീരം ആ മെത്തയിലേക്ക് അമർന്നതും... ഓർമ്മകൾ സ്വിച്ചിട്ടത് പോലെ അണഞ്ഞുപോയി.
പിന്നീട്...
കനത്ത ഇരുട്ടായിരുന്നു. ആ അന്ധകാരത്തിൽ കാഴ്ചകൾ മിന്നിമറയാൻ തുടങ്ങി. സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന് തിരിച്ചറിയാനാവാത്ത വിചിത്രമായ ദൃശ്യങ്ങൾ...
ആദ്യം കണ്ടത് ഒരു കുഞ്ഞിന്റെ ജനനമാണ്...
ഒരു പിഞ്ചുകുഞ്ഞിന്റെ കരച്ചിൽ എവിടെ നിന്നോ കേൾക്കുന്നു. ആ കുഞ്ഞിനെ കൈകളിലെടുത്തു നിൽക്കുന്ന മാതാപിതാക്കൾ... അവരുടെ പ്രവർത്തികളിൽ സന്തോഷമുണ്ട്. പക്ഷേ എത്ര നോക്കിയിട്ടും ആ മുഖങ്ങൾ എനിക്ക് വ്യക്തമാകുന്നില്ല. മഞ്ഞുവീണ കണ്ണാടിയിലെന്ന പോലെ എല്ലാം അവ്യക്തം...
പെട്ടെന്ന് ആ ദൃശ്യം മാറി.
അവിടെ വലിയൊരു രൂപം! ആകാശത്തോളം ഉയരമുള്ള, ഇരുണ്ട ഒരു രൂപം...
അതിന് പിന്നാലെ ഒഴുകിയെത്തുന്ന ചോരപ്പുഴ...
എല്ലാം ചുവപ്പ് നിറം...
പിന്നീട് കാഴ്ചകൾക്ക് വേഗത കൂടി.
വെള്ളത്തിനടിയിലേ, ആഴങ്ങളിൽ... പുരാതനമായ ആ വലിയ കവാടം! ഭീമാകാരമായ കൽവാതിൽ... അത് പതിയേ
💬 Comments
View all comments