0%

Chapter Title : നിധിയുടെ കാവൽക്കാരൻ 16 [കാവൽക്കാരൻ]

റോസും പോകാനായി എഴുന്നേറ്റു.

ഞാൻ സച്ചിനെയും രാഹുലിനെയും നോക്കി.

"എടാ... ഇവരെയൊന്ന് വീട് വരെ ആക്കിക്കോണേ..."

എന്റെ ചോദ്യം കേട്ടതും രാഹുൽ ഒരു ചിരിയോടെ പറഞ്ഞു:

"അതൊക്കെ ഞങ്ങൾ നോക്കിക്കോളാം... നിനക്ക് കൈ വയ്യാത്തതല്ലേ, നീ അധികം അനങ്ങാൻ നിൽക്കണ്ട..."

രാഹുലിന്റെ ആ കമന്റ് കേട്ട് എല്ലാവരുടെയും ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിരിഞ്ഞോ എന്നൊരു സംശയം. ആ അന്തരീക്ഷത്തിലെ മുറുക്കം കുറയ്ക്കാൻ അത് സഹായിച്ചു.

ഞങ്ങൾ എല്ലാവരും പൂമുഖത്തേക്ക് ഇറങ്ങി.

റോസും കൃതികയും വന്നത് സ്കൂട്ടറിലായിരുന്നു. സച്ചിനും രാഹുലും ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് അവർക്ക് പിന്നാലെ കൂടാൻ തയ്യാറായി നിന്നു.

പടിയിറങ്ങാൻ തുടങ്ങിയ കൃതിക പെട്ടെന്ന് ഒന്ന് നിന്നു. അവൾ തിരിഞ്ഞ് എന്നെ നോക്കി.

ഞാൻ ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു:

"അതേയ്... ഇനി എങ്ങോട്ടെങ്കിലും ഇറങ്ങുമ്പോൾ എന്നെയൊന്ന് വിളിക്കാൻ മറക്കല്ലേ... ഒറ്റയ്ക്ക് ഹീറോയിസം കാണിക്കാൻ പോവണ്ട..."

ഒരു മറുപടിയാണ് ഞാൻ പ്രതീക്ഷിച്ചത്.

പക്ഷേ അതുണ്ടായില്ല.

അവൾ വേഗത്തിൽ തിരികെ എന്റെ അടുത്തേക്ക് നടന്നു വന്നു. ഒന്നും പറയാതെ... അവളെന്നെ മുറുക്കെ കെട്ടിപ്പിടിച്ചു.

അപ്രതീക്ഷിതമായ ആ സ്നേഹപ്രകടനത്തിൽ ഞാനൊന്ന് പകച്ചുപോയി.

അടുത്ത നിമിഷം... എന്റെ കവിളിൽ അവളുടെ ചുണ്ടുകൾ അമർന്നു.

ഒരുനിമിഷം... വല്ലാത്തൊരു കുളിർമ ഉള്ളിലൂടെ കടന്നുപോയി....

ശേഷം അവൾ പതിയേ എന്റെ കാതുകളിൽ മന്ത്രിച്ചു:

"നിന്നോട് പറയാതെ... ഞാനിനി ഒന്നും ചെയ്യില്ല..."

അവർ ഗേറ്റ് കടന്ന്, കാഴ്ച്ചയിൽ നിന്നും മാഞ്ഞുപോകുന്നത് വരെ ഞാൻ നോക്കിനിന്നു...

ബുള്ളറ്റിന്റെയും സ്കൂട്ടറിന്റെയും ശബ്ദം അകന്നുപോയി, ഒടുവിൽ മഴയുടെ ചെറിയ ഇരമ്പൽ മാത്രം ബാക്കിയായി.....

കവിളിൽ... അവിടെ ഇപ്പോഴും അവളുടെ ചുണ്ടുകൾ തന്ന ആ തണുപ്പ് തങ്ങിനിൽക്കുന്നുണ്ടായിരുന്നു. പക്ഷേ, ആ നിമിഷം... മനസ്സിലെ ആ കനത്ത ചിന്തകൾക്കും ശരീരവേദനയ്ക്കും ഇടയിൽ എവിടെയോ വെച്ച് എനിക്ക് നിയന്ത്രണം നഷ്ടപ്പെടുന്നതുപോലെ തോന്നി...

കാലുകൾക്ക് പെട്ടെന്ന് ബലം നഷ്ടപ്പെടുന്നത് പോലെ... തലയ്ക്കുള്ളിൽ വല്ലാത്തൊരു

💬 Comments

View all comments