0%

Chapter Title : നിധിയുടെ കാവൽക്കാരൻ 16 [കാവൽക്കാരൻ]

പെരുപ്പ്. കണ്ണിന് മുന്നിലെ കാഴ്ചകൾ മങ്ങുന്നതുപോലെ. ചുറ്റുമുള്ള ലോകം കറങ്ങുകയാണോ അതോ ഞാൻ വീഴാൻ പോവുകയാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ..

ശരീരം വല്ലാതെ തളരുന്നു...

വേച്ചുപോയ എന്നെക്കണ്ട് ആമി ഓടി അടുത്തെത്തി.

"ദേവാ... എന്തുപറ്റി? നിനക്ക് വയ്യേ...?"

അവളുടെ ശബ്ദത്തിൽ പേടിയുണ്ടായിരുന്നു.

ഞാൻ കഷ്ടപ്പെട്ട് ഒന്ന് ചിരിക്കാൻ ശ്രമിച്ചു.

"ഏയ്... ഒന്നുമില്ലടാ... വെറുമൊരു ക്ഷീണം... ഞാൻ... ഞാനൊന്ന് കിടക്കട്ടെ..."

കൂടുതൽ ചോദ്യങ്ങൾക്ക് നിൽക്കാതെ, ഭിത്തിയിൽ പിടിച്ചുകൊണ്ട് ഞാൻ പതിയേ സ്റ്റെയർകേസ് കയറി. ഓരോ പടി കയറുമ്പോഴും ശ്വാസം കിട്ടാത്തത് പോലെ തോന്നി. നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നു.

കഷ്ടപ്പെട്ട് മുകളിലെത്തി. നേരെ മുന്നിൽ കണ്ടത് നിധിയുടെ മുറിയാണ്.

വാതിൽ തുറന്ന് അകത്തേക്ക് കയറിയതും, ആ കട്ടിലിലെ മൃദുലതയിലേക്ക് ഞാൻ കണ്ണുകളടച്ച് വീണു.

ശരീരം ആ മെത്തയിലേക്ക് അമർന്നതും... ഓർമ്മകൾ സ്വിച്ചിട്ടത് പോലെ അണഞ്ഞുപോയി.

പിന്നീട്...

കനത്ത ഇരുട്ടായിരുന്നു. ആ അന്ധകാരത്തിൽ കാഴ്ചകൾ മിന്നിമറയാൻ തുടങ്ങി. സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന് തിരിച്ചറിയാനാവാത്ത വിചിത്രമായ ദൃശ്യങ്ങൾ...

ആദ്യം കണ്ടത് ഒരു കുഞ്ഞിന്റെ ജനനമാണ്...

ഒരു പിഞ്ചുകുഞ്ഞിന്റെ കരച്ചിൽ എവിടെ നിന്നോ കേൾക്കുന്നു. ആ കുഞ്ഞിനെ കൈകളിലെടുത്തു നിൽക്കുന്ന മാതാപിതാക്കൾ... അവരുടെ പ്രവർത്തികളിൽ സന്തോഷമുണ്ട്. പക്ഷേ എത്ര നോക്കിയിട്ടും ആ മുഖങ്ങൾ എനിക്ക് വ്യക്തമാകുന്നില്ല. മഞ്ഞുവീണ കണ്ണാടിയിലെന്ന പോലെ എല്ലാം അവ്യക്തം...

പെട്ടെന്ന് ആ ദൃശ്യം മാറി.

അവിടെ വലിയൊരു രൂപം! ആകാശത്തോളം ഉയരമുള്ള, ഇരുണ്ട ഒരു രൂപം...

അതിന് പിന്നാലെ ഒഴുകിയെത്തുന്ന ചോരപ്പുഴ...

എല്ലാം ചുവപ്പ് നിറം...

പിന്നീട് കാഴ്ചകൾക്ക് വേഗത കൂടി.

വെള്ളത്തിനടിയിലേ, ആഴങ്ങളിൽ... പുരാതനമായ ആ വലിയ കവാടം! ഭീമാകാരമായ കൽവാതിൽ... അത് പതിയേ തുറക്കുന്നു...

അടുത്ത നിമിഷം...

നിധിമല!

ആ മലനിരകൾക്ക് മുകളിൽ കറുത്ത മേഘങ്ങൾ ദിശമാറിയൊഴുകുന്നു

താഴെ കാട് മുഴുവൻ ആളിക്കത്തുന്നു! അഗ്നിജ്വാലകൾ ആകാശത്തേക്ക് നാവുകൾ നീട്ടുന്നു.

ആ തീയിക്കിടയിൽ...

💬 Comments

View all comments