Chapter Title : നിധിയുടെ കാവൽക്കാരൻ 16 [കാവൽക്കാരൻ]
എന്റെ നെഞ്ച് പിളർക്കുന്ന കാഴ്ചയായിരുന്നു അത്.
കുറേ മനുഷ്യർ...
ആ മണ്ണിൽ ചിതറിക്കിടക്കുന്നു. മരിച്ചുവിറങ്ങലിച്ച ശരീരങ്ങൾ... ഒന്നിന് മീതെ ഒന്നായി കൂടിക്കിടക്കുന്നു.
ചുറ്റും നിലവിളികൾ മാത്രം...
സ്ത്രീകളുടെയും കുട്ടികളുടെയും അലറിക്കരച്ചിലുകൾ കാതുകളെ തുളയ്ക്കുന്നു... ആ തീച്ചൂടിൽ വെന്തുരുകുന്നവരുടെ രോദനം...ആരൊക്കെയോ എന്നേ നോക്കി ചിരിക്കുന്നു അവരുടെ വായ ചോരക്കൊണ്ട് അലങ്കരിച്ചിട്ടുണ്ട്..
ഭയം കൊണ്ട് എന്റെ ശരീരം വിറയ്ക്കാൻ തുടങ്ങി.
ഉള്ളിൽ നിന്നും വലിയൊരു ചൂട് ശരീരത്തെയാകെ പൊതിഞ്ഞു. പനി പിടിച്ചതുപോലെ ശരീരം ചുട്ടുപൊള്ളുന്നു... ശ്വാസം കിട്ടാതെ ഞാൻ പിടഞ്ഞു...
"ദേവാ.... ദേവാ......"
ദൂരത്തെവിടെ നിന്നോ ആ വിളി എന്റെ കാതുകളിൽ എത്തി.
ഒരു ഞെട്ടലോടെ ഞാൻ കണ്ണുകൾ തുറന്നു.
ശ്വാസം ശക്തിയായി വലിച്ച്, വിയർത്തൊലിച്ച ശരീരത്തോടെ ഞാൻ ചുറ്റും നോക്കി.
മുന്നിൽ...
കണ്ണുകൾ നിറച്ച്, പേടിയോടെ എന്നെത്തന്നെ നോക്കി നിൽക്കുന്ന ആമി.
അവളുടെ കൈകൾ എന്റെ കൈകളിൽ മുറുകെ പിടിച്ചിട്ടുണ്ട്.
പക്ഷേ... എന്റെ തലയ്ക്ക് വല്ലാത്തൊരു ആശ്വാസം തോന്നി. മുടിയിഴകൾക്കിടയിലൂടെ ആരുടെയോ വിരലുകൾ മൃദുവായി ഒഴുകുന്നുണ്ട്.
ഞാൻ തല ചരിച്ചു മുകളിലേക്ക് നോക്കി.
നിധി!
ഞാൻ കിടക്കുന്നത് അവളുടെ മടിയിലാണ്.
അവളുടെ കണ്ണുകളിലും ഭയത്തിന്റെ നിഴലുണ്ടായിരുന്നു. പക്ഷേ ആ മുഖത്ത് വല്ലാത്തൊരു വാത്സല്യവും കരുതലുമുണ്ടായിരുന്നു.
വിറയ്ക്കുന്ന എന്റെ നെറ്റിയിൽ നിന്നും വിയർപ്പുതുള്ളികൾ അവൾ തന്റെ കൈ കൊണ്ട് ഒപ്പിമാറ്റി.
ഞാൻ വേഗത്തിൽ എഴുന്നേൽക്കാൻ ശ്രമിച്ചു.
"ഞാൻ..."
പക്ഷേ, നിധി സമ്മതിച്ചില്ല.
എന്റെ തോളിൽ പിടിച്ച്, അവൾ വീണ്ടും എന്നെ അവളുടെ മടിയിലേക്ക് തന്നെ കിടത്തി.
"അനങ്ങണ്ട... അവിടെത്തന്നെ കിടക്ക്..."
അവളുടെ ശബ്ദം പതിഞ്ഞതായിരുന്നു. ആ മടിയിലെ ചൂടിൽ, അവളുടെ വിരലുകളുടെ ലാളനയിൽ... നേരത്തെ കണ്ട പേടിപ്പെടുത്തുന്ന സ്വപ്നങ്ങളെല്ലാം എന്നിൽ നിന്നും പതിയെ അകന്നുപോകുന്നതുപോലെ എനിക്ക് തോന്നി...
പതുക്കെ എന്റെ ശ്വാസഗതികൾ നേരെയായി.
ആമി എന്നെ ഒന്നുകൂടി ചേർത്തുപിടിച്ച് നിധിയുടെ മടിയിൽ തന്നെ കിടന്നു.പേടി കൊണ്ടാവാം,
💬 Comments
View all comments