Chapter Title : നിധിയുടെ കാവൽക്കാരൻ 16 [കാവൽക്കാരൻ]
അവൾ എന്നെ വിടാതെ, എന്റെ ദേഹത്തേക്ക് ഒട്ടിചേർന്ന് കഴുത്തിലേക്ക് മുഖം പൂഴ്ത്തിയാണ് കിടക്കുന്നത്.
നിധി എന്റെ തലമുടിയിലൂടെ വിരലോടിച്ചുകൊണ്ട് എന്നെ വീണ്ടും വീണ്ടും ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
കുറച്ചു കഴിഞ്ഞു... എല്ലാം ഒന്ന് ശാന്തമായി എന്ന് തോന്നിയപ്പോൾ ഞാൻ പതിയേ ചോദിച്ചു:
"ഞാൻ ഉറങ്ങിയിട്ട്... എത്ര നേരമായി...?"
"ഏകദേശം ഒരു മണിക്കൂറായി..."
മുഖമുയർത്താതെ ആമി തന്നെയാണ് മറുപടി പറഞ്ഞത്.
"കണ്ടത്... ഭയങ്കര പേടിപ്പെടുത്തുന്ന സ്വപ്നമായിരുന്നോ...?"
നിധിയുടെ ചോദ്യത്തിന് മറുപടിയായി 'അതെ' എന്നർത്ഥത്തിൽ ഞാൻ വെറുതെ ഒന്ന് തലയാട്ടി.
അത് കണ്ടതും നിധി പതുക്കെ ഞങ്ങളുടെ തലകൾ അവളുടെ മടിയിൽ നിന്നും മാറ്റി, ബെഡിലേക്ക് വെച്ചു. ശേഷം അവളും എന്റെ അപ്പുറത്ത് വന്ന് കിടന്നു.
ഇപ്പോൾ ഞാൻ നിധിക്കും ആമിക്കും നടുവിലാണ്...
അവർ രണ്ടുപേരും എന്നെ വിടാതെ, വരിഞ്ഞുമുറുക്കി കെട്ടിപ്പിടിച്ചു കിടക്കുകയാണ്. ആമി ഇപ്പോഴും എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കിടക്കുന്നു. നിധി എന്റെ തോളിലേക്കും...
ആ നിമിഷം... നേരത്തെ കണ്ട കാഴ്ചകളും, തലയിലേക്ക് വന്ന ആ ചിന്തകളും വീണ്ടും എന്നെ വേട്ടയാടാൻ തുടങ്ങി.
പക്ഷേ, ഈ പേടി... ഈ ആധി... അത് ആമിയുടെയും നിധിയുടെയും മുന്നിൽ കാണിക്കാൻ എനിക്ക് സാധിക്കുമോ?
ഞാൻ എന്നോട് തന്നെ ചോദിച്ചു.
ഇല്ല... അതിനുള്ള സമയമല്ല ഇത്. ഭയന്ന് ഇരിക്കാൻ കഴിയില്ല.
കാരണം എന്റെ ഇരുവശത്തും കിടക്കുന്നത് എന്റെ ജീവന്റെ പാതികളാണ്... എന്റെ ജീവനുകളാണ്.
എനിക്ക് അവരെയോ, എന്നെ സ്നേഹിക്കുന്ന ഒന്നിനെയും ഇനി നഷ്ടപ്പെടുത്താൻ സാധിക്കില്ല.
ഈ കളിയിൽ എനിക്ക് ജയിച്ചേ മതിയാകൂ... നഷ്ടപ്പെടാൻ വിട്ടുകൊടുക്കാതെ, എല്ലാത്തിനെയും എനിക്ക് സ്വന്തമാക്കണം... വിജയിച്ചേ തീരൂ...
വാശിയേറിയ ആ ചിന്തകൾ എന്റെ തലയ്ക്കുള്ളിൽ ഓടി മറിഞ്ഞു....
"ശ്രീ.... "
"മ്മ്...."
"നിന്റെ ആ കഴിവുക്കൊണ്ട്... ഒരാളുടെ മനസ്സ് വായിക്കുന്നതിനൊപ്പം അയാൾ പറയുന്നത് സത്യമാണോ എന്ന് തിരിച്ചറിയാൻ നിനക്ക് സാധിക്കുമോ....?"
ആ നിശബ്ദതയിൽ ഞാൻ
💬 Comments
View all comments