Chapter Title : നിധിയുടെ കാവൽക്കാരൻ 16 [കാവൽക്കാരൻ]
ശേഷം അവൾ ഗൗരവത്തിൽ തുടർന്നു.
"നീ ഈ പറയുന്ന കാര്യങ്ങളെക്കുറിച്ച് എനിക്ക് പണ്ടേ അറിവുണ്ടായിരുന്നെങ്കിൽ ഞാൻ നിന്നെത്തേടി എപ്പോഴേ വന്നേനെ... സത്യം പറഞ്ഞാൽ, ആ ട്രെയിനിൽ കയറുന്നത് വരെ... എന്തിന്, അന്ന് നിധി ഗ്രൗണ്ടിൽ വച്ച് ആ കാര്യങ്ങളൊക്കെ പറയുന്നത് വരേ എനിക്കും ഇതെക്കുറിച്ച് അറിവുണ്ടായിരുന്നില്ല......പിന്നേ എന്റെ കണ്ടെത്തലുകൾ സത്യമാണോ എന്നറിയാനാണ് ഞാൻ ഇന്നലെ അങ്ങോട്ട് പോയത്...."
അവളുടെ ആ വാക്കുകൾ... അത് കേട്ടപ്പോൾ മനസ്സിൽ നിന്നും വലിയൊരു ഭാരം ഒഴിഞ്ഞുപോയതുപോലെ തോന്നി.
ശ്വാസം മുട്ടി നിൽക്കുകയായിരുന്ന എന്റെ നെഞ്ചിലേക്ക് വീണ്ടും കാറ്റ് കയറിയ പ്രതീതി...
അവൾ എന്നെ ചതിച്ചിട്ടില്ല... എന്നോടുള്ള അവളുടെ സ്നേഹം, ആ അടുപ്പം... അതൊന്നും അഭിനയമായിരുന്നില്ല എന്ന തിരിച്ചറിവ് വല്ലാത്തൊരു ആശ്വാസമാണ് നൽകിയത്.
ആ കണ്ണുകളിലെ സത്യസന്ധത എനിക്ക് കാണാമായിരുന്നു.
പക്ഷേ...
അവിടെയാണ് പുതിയൊരു ചോദ്യം എന്റെ മുന്നിൽ ഉയർന്നു വന്നത്.
ആശ്വാസത്തിനിടയിലും അതെന്നെ വല്ലാതെ ആശയക്കുഴപ്പത്തിലാക്കി.
ട്രെയിനിൽ കയറുന്നത് വരെ അവൾക്ക് ഇതെക്കുറിച്ചൊന്നും ഒരു അറിവുണ്ടായിരുന്നില്ലെങ്കിൽ... പിന്നെ എങ്ങനെയാണ് അവൾക്ക് ഇപ്പോൾ ഇതെല്ലാം അറിയുന്നത്?
ലൂപ്പുകളെക്കുറിച്ചും, മരിച്ചാൽ ഇനി തിരിച്ചുവരവില്ല എന്ന ക്രൂരമായ സത്യത്തെക്കുറിച്ചും അവൾക്ക് എങ്ങനെ ഇത്ര കൃത്യമായി പറയാൻ കഴിയുന്നു? ഞങ്ങൾക്ക് പോലും അറിയാത്ത ആ രഹസ്യം അവൾ എവിടുന്ന് അറിഞ്ഞു?
സംശയത്തോടെ ഞാൻ അവളെത്തന്നെ ഉറ്റുനോക്കി.
"എങ്കിൽ പറ... ആ ട്രെയിനിൽ കയറിയ ശേഷം നിനക്ക് എന്ത് സംഭവിച്ചു? അവിടെ വച്ചാണോ നീ ഇതെല്ലാം അറിഞ്ഞത്?"
എന്റെ ചോദ്യം കേട്ട് കൃതിക ഒന്ന് ദീർഘശ്വാസം വിട്ടു. പഴയൊരു ഓർമ്മയിലേക്ക് പോകുന്നതുപോലെ അവളുടെ കണ്ണുകൾ പാതി അടഞ്ഞു.
"അന്ന്... ട്രെയിനിൽ കയറി ഞാൻ ഇങ്ങോട്ട് യാത്ര തിരിച്ചു. കുറച്ചു മണിക്കൂറുകൾ കുഴപ്പമൊന്നുമില്ലായിരുന്നു. ഹെഡ്സെറ്റിൽ പാട്ടും വെച്ച് ഞാൻ സീറ്റിൽ ഇരുന്നുറങ്ങി..."
അവൾ എല്ലാവരെയും ഒന്ന് നോക്കി, എന്നിട്ട് തുടർന്നു.
"കുറച്ചു കഴിഞ്ഞ് ഞാൻ കണ്ണ് തുറക്കുമ്പോൾ... ആ ബോഗിയിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കി സീറ്റുകളെല്ലാം കാലിയായിരുന്നു. വല്ലാത്തൊരു നിശബ്ദത... ട്രെയിൻ ഓടുന്ന ശബ്ദം മാത്രം."
അവളുടെ വിവരണത്തിലെ ദുരൂഹത ഞങ്ങളെയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി.
"ഒന്നും മനസ്സിലായില്ലെങ്കിലും, പേടിക്കാനൊന്നുമില്ലെന്ന്
💬 Comments
View all comments