Chapter Title : നിധിയുടെ കാവൽക്കാരൻ 16 [കാവൽക്കാരൻ]
കരുതി ഞാൻ യാത്ര തുടർന്നു. അങ്ങനെ ട്രെയിൻ തഞ്ചാവൂർ റെയിൽവേ സ്റ്റേഷനിൽ എത്തി..."
"അവിടെ വച്ച്..."
അവൾ ഒന്ന് നിർത്തി.
"ട്രെയിൻ നിന്നതും, ആ ഒഴിഞ്ഞ ബോഗിയിലേക്ക് രണ്ടുപേർക്കൂടെ കയറി വന്നു. കോട്ടും സൂട്ടും ധരിച്ച്, കറുത്ത കൂളിംഗ് ഗ്ലാസ് വെച്ച രണ്ടുപേർ..."
പെട്ടെന്ന് എന്റെ മനസ്സിൽ ഇന്നലെ രാത്രി കണ്ട രൂപങ്ങൾ തെളിഞ്ഞു. ഞാൻ ഇടിച്ചുകയറി ചോദിച്ചു:
"അത്... ഇന്നലെ നമ്മൾ ആ കാട്ടിൽ വച്ച് കണ്ട... ആ രണ്ടുപേരായിരുന്നോ?"
"അല്ല..."
അവൾ തീർത്തു പറഞ്ഞു.
"ഇന്നലെ കണ്ടവരല്ല... ഇത് വേറെ രണ്ടുപേരായിരുന്നു. മുഖത്ത് ഒരു ഭാവഭേദവുമില്ലാത്ത, റോബോട്ടുകളെപ്പോലെ തോന്നിക്കുന്ന രണ്ടുപേർ..."
"അവർ കയറിയതും ട്രെയിൻ വീണ്ടും നീങ്ങിത്തുടങ്ങി. ആ ബോഗിയിൽ ഞാനും... അപരിചിതരായ ആ രണ്ടുപേരും മാത്രം..."
ഞങ്ങൾ ശ്വാസമടക്കിപ്പിടിച്ച് ബാക്കി കേൾക്കാൻ കാത്തിരുന്നു.
"യാത്രയിലുടനീളം അവർ ഇടയ്ക്കിടെ എന്നെത്തന്നെ നോക്കുന്നുണ്ടായിരുന്നു... അവരുടെ പാതി ശ്രദ്ധ മുഴുവൻ എന്നിലായിരുന്നു...പക്ഷേ, എനിക്ക് പേടിയൊന്നും തോന്നിയില്ല. കാരണം, അവരുടെ ഭാഗത്തുനിന്ന് എനിക്ക് നേരെ അനാവശ്യമായ നീക്കങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. അഥവാ എന്തെങ്കിലും ഒരു നീക്കം ഉണ്ടായാൽ പോലും, എന്നെ രക്ഷിക്കാൻ എന്റെ പപ്പ എത്തും എന്നൊരു ധൈര്യം എനിക്കുണ്ടായിരുന്നു. ആ ഒരു വിശ്വാസം കൊണ്ട് ഞാൻ അവിടെ സമാധാനത്തോടെ ഇരുന്നു..."
അവളുടെ ആ വാക്കുകളിൽ അത്ഭുതപ്പെടാൻ ഒന്നുമില്ലായിരുന്നു. കാരണം, അവളുടെ പപ്പ... പുള്ളിയുടെ സ്വഭാവം അങ്ങനെയാണ്. അത്രയ്ക്കും പിടിപാടുള്ള, ആർക്കും തൊടാൻ കഴിയാത്ത ഉന്നതങ്ങളിൽ ഇരിക്കുന്ന ഒരാൾ.
മകളെന്ന് വച്ചാൽ പുള്ളിയ്ക്ക് ജീവനാണ്. അത്രയും ജീവനായ തന്റെ മകൾക്ക് എന്തെങ്കിലും ഒന്ന് സംഭവിച്ചാൽ... പിന്നെ അത് മതി, ലോകം കീഴ്മേൽ മറിക്കാൻ അയാൾ മടിക്കില്ല.....
തന്റെ അച്ഛന്റെ ആ കരുതലും, ആവശ്യം വന്നാൽ പുറത്തെടുക്കുന്ന സംഹാരരൂപവും മറ്റാരെക്കാളും നന്നായി അവൾക്കറിയാം. അതുകൊണ്ട് തന്നെയാവാം ആ വിജനമായ ട്രെയിനിൽ, അപരിചിതരായ രണ്ട് പേർക്കിടയിലും അവൾക്ക് അങ്ങനെ സമാധാനത്തോടെ ഇരിക്കാൻ കഴിഞ്ഞത്...
കുറച്ചൂടെ ലളിതമായി പറഞ്ഞാൽ അവൾക്കല്ലാതെ വേറേ ആർക്കും മെരുക്കാൻ പറ്റാത്ത ഒരു കാട്ടുപോത്താണ് അയാൾ...
"""""അങ്ങനെ വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ സമയം കടന്നുപോയി.
പുറത്തെ ഇരുട്ട് കനത്തു...
ട്രെയിൻ അതിന്റെ താളത്തിൽ
💬 Comments
View all comments