0%

Chapter Title : നിധിയുടെ കാവൽക്കാരൻ 16 [കാവൽക്കാരൻ]

മുന്നോട്ട് കുതിച്ചുകൊണ്ടിരുന്നു.

​വിചാരിച്ചതുപോലെ അവർ എന്നെ ശല്യം ചെയ്യാനോ ഉപദ്രവിക്കാനോ ഒന്നും വന്നില്ല.

ഞാനും പതിയേ ഉറക്കത്തിലേക്ക് വഴുതി വീണു.

​സമയം അർദ്ധരാത്രിയായിക്കാണും...

തണുപ്പ് കൂടി കൂടി വരുന്നുണ്ടായിരുന്നു... ഒപ്പം ട്രെയിനിന് പുറത്ത് മഴയുടെ ശബ്ദവും കേൾക്കാം.

കണ്ണടച്ചു കിടക്കുകയാണെങ്കിലും ഇടയ്ക്കിടെ ചില പ്രകാശങ്ങൾ മിന്നി മറയുന്നത് എനിക്ക് അറിയാമായിരുന്നു... ഒരുപക്ഷേ ഇടിമിന്നലാവാം.

മനസ്സിനൊരു സമാധാനവുമില്ല... എന്തോ വല്ലാത്തൊരു അസ്വസ്ഥത എന്നെ പിടികൂടി.

പെട്ടെന്നാണ്... ആ ഇരുട്ടിൽ നിന്നുറക്കെ ഒരു ചിരിയുടെ ശബ്ദം ഞാൻ കേട്ടത്..."""""""

അവളുടെ സംസാരം അവൾ ഇപ്പോൾ ആ ട്രെയിനിൽ ആയത് പോലെയാണ് പറയുന്നതിനനുസരിച്ച് അവളുടെ കണ്ണുകളും കൈകളും അതിനൊത്ത് ചലിക്കുന്നുണ്ടായിരുന്നു...

ഞങളുടെ അവസ്ഥയും മറിച്ചല്ല....

ഞങ്ങളെ മാറി മാറി നോക്കിയശേഷം അവൾ വീണ്ടും തുടർന്നു...

"""""""ആ ശബ്ദം കേട്ട് ഞാൻ ഞെട്ടി ഉണർന്ന് നോക്കുമ്പോൾ... മുന്നിലൊരു രൂപം! രാത്രിയായതുകൊണ്ട് തന്നെ അതാരാണെന്ന് എനിക്ക് വ്യക്തമായില്ല. ഞാൻ കണ്ണുകൾ കൂർപ്പിച്ച് വീണ്ടും സൂക്ഷിച്ചു നോക്കി...അപ്പോഴാണ് ഭൂമി പിളർക്കുന്നതുപോലൊരു ഇടിവെട്ടിയത്...""""""

കൃതിക അത് പറഞ്ഞു നിർത്തിയതും, അവൾ പറഞ്ഞത് സത്യമാണെന്ന് സാക്ഷ്യപ്പെടുത്തും പോലെ പുറത്ത് വലിയൊരു ഇടി വെട്ടി!

'ഠപ്പേ!!!'

അതിന്റെ ശബ്ദം അതിഭീകരമായിരുന്നു... വീടിന്റെ ജനലുകൾ പോലും ഒന്ന് വിറച്ചുപോയി. ഞാൻ ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ... അതാ, പുറത്ത് കനത്ത മഴ പെയ്യുന്നു!

ഞങ്ങൾ എല്ലാവരും ഒരേ സമയം കൃതികയെ നോക്കി.

അവൾ പറഞ്ഞു നിർത്തിയതും അതുപോലൊരു ഇടി... എന്താണിതിന്റെ അർത്ഥം? കൃതികയുടെ മുഖത്തും ആ ഞെട്ടൽ പ്രകടമായിരുന്നു.

യാദൃശ്ചികതയാണെങ്കിലും അവളും ഒന്ന് പേടിച്ചുപോയി.

അവൾ ഞങ്ങളുടെ മുഖത്തേക്ക് മാറി മാറി നോക്കി...

ശേഷം വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു:

"ഇതുപോലെ ഒന്നാണ് അന്നും സംഭവിച്ചത്... പക്ഷേ അത് ഇതിലും ഭയാനകമായിരുന്നു..."

ആ വാചകം പറഞ്ഞു തീർന്നില്ല... വീണ്ടും അന്തരീക്ഷം നടുങ്ങിക്കൊണ്ട് അടുത്ത ഇടി വെട്ടി!

ഇത്തവണ... ശരീരത്തിൽ നിന്നും ആത്മാവ് ഓടിപ്പോയത് പോലെയായിരുന്നു അവസ്ഥ.

ആകെമൊത്തം ഒരു മരവിപ്പ്. കുറച്ച് നിമിഷങ്ങൾ അനങ്ങാൻ പോലും ആർക്കും സാധിച്ചില്ല. നെഞ്ചിടിപ്പ് വല്ലാതെ കൂടി... ശ്വാസം കിട്ടാത്തത് പോലെ... ഭയമെന്ന വികാരം അതിന്റെ മൂർത്ഥാവിൽ എത്തിയ

💬 Comments

View all comments