0%

Chapter Title : നിധിയുടെ കാവൽക്കാരൻ 16 [കാവൽക്കാരൻ]

അവസ്ഥ...

ആ നിമിഷം, സൈഡിൽ സോഫയിൽ കാല് തൂക്കി ഇട്ടിരുന്ന ആമിയും നിധിയും ഭയം കൊണ്ട് എന്നെ പൊതിഞ്ഞു.

ആമി പേടിച്ച് എന്റെ മടിയിലേക്ക് ചാടിക്കയറി ഇരുന്നു... നിധി അവളുടെ മുഖം എന്റെ കഴുത്തിൽ പൂഴ്ത്തി, എന്നെ ഇറുകെ കെട്ടിപ്പിടിച്ചു.

വൈകുന്നേരമാണെങ്കിലും രാത്രിയാണെന്ന് തോന്നിപ്പിക്കും വിധം പുറത്ത് ഇരുട്ട് പരന്നു. കാർമേഘങ്ങൾ മൂടി അന്തരീക്ഷം ആകെ കറുത്തിരുണ്ടു.

ജനലിലൂടെ അടിച്ചുകയറുന്ന തണുത്ത കാറ്റിനൊപ്പം മഴയുടെ ഇരമ്പൽ ശബ്ദവും കൂടിവന്നു.

ഞങ്ങളുടെ പേടിയും അമ്പരപ്പും വകവെക്കാതെ, ആ അന്തരീക്ഷത്തിലേക്ക് കൃതികയുടെ ശബ്ദം വീണ്ടും ഉയർന്നു...

അവൾ പറഞ്ഞു തുടങ്ങി...

""""""""""ആ വലിയ ഇടിമിന്നലിന്റെ വെളിച്ചത്തിൽ... എന്റെ തൊട്ടു മുന്നിലിരുന്ന ആ രൂപത്തെ ഞാൻ വ്യക്തമായി കണ്ടു.

ഒരു വയസ്സായ സ്ത്രീ...

കാവി മുണ്ടായിരുന്നു അവരുടെ വേഷം. നെറ്റിയിൽ നീളത്തിൽ ഇട്ട ഭസ്മക്കുറി... കഴുത്തിലും കൈകളിലുമായി ഒട്ടനവധി രുദ്രാക്ഷ മാലകൾ... കണ്ടാൽ ഏതോ വലിയ സിദ്ധിയുള്ള സ്ത്രീയെപ്പോലെ തോന്നിപ്പിക്കുന്ന ഗാംഭീര്യം.

അവർ എന്നെ നോക്കി ചിരിക്കുകയായിരുന്നു.

ആ ചിരിയിൽ എന്തോ ഒരു വശ്യത ഉണ്ടായിരുന്നു. വിചിത്രമെന്ന് പറയട്ടെ, അവരെ കണ്ടപ്പോൾ എനിക്ക് പേടിയൊന്നും തോന്നിയില്ല. പകരം വല്ലാത്തൊരു ശാന്തതയാണ് അനുഭവപ്പെട്ടത്...

ആ വെളിച്ചത്തിൽ ഞാൻ ബോഗിക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചു.

അപ്പോഴാണ് ആ കാര്യം ഞാൻ ശ്രദ്ധിച്ചത്.

ട്രെയിനിൽ എന്റെ കൂടെ ഉണ്ടായിരുന്ന ആ രണ്ടു പേർ... അവരെ അവിടെയെങ്ങും കാണാനില്ല!.

അപ്പോഴേക്കും സീറ്റിലിരുന്ന ആ വയോധിക മെല്ലെ എഴുന്നേറ്റു.

അവർ എന്റെ നേർക്ക് നടന്നടുത്തപ്പോൾ ട്രെയിൻ വല്ലാതെ ആടിയുലയുന്നുണ്ടായിരുന്നു.

പക്ഷേ, അവർക്ക് മാത്രം ഒരു കുലുക്കവുമുണ്ടായിരുന്നില്ല. വായുവിൽ ഒഴുകി വരുന്നതുപോലെ അവർ എന്റെ തൊട്ടടുത്ത് വന്നിരുന്നു.

എന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ട്, ചുളിവ് വീണ ആ കൈകൾ ഉയർത്തി അവർ എന്റെ മുടിയിൽ മെല്ലെ തഴുകി.

കൈ തട്ടിമാറ്റണമെന്നുണ്ടായിരുന്നെങ്കിലും എന്തോ എനിക്കതിന് കഴിഞ്ഞില്ല...

പുറത്തെ മഴയുടെ ഇരമ്പലിനെക്കാളും ഗാംഭീര്യമുള്ള ശബ്ദത്തിൽ അവർ എന്തോ പിറുപിറുക്കാൻ തുടങ്ങി.

ആദ്യം എനിക്കൊന്നും വ്യക്തമായില്ല. പക്ഷേ, പിന്നീട് ആ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങി...

"എന്താ അവർ പറഞ്ഞത്.... "

രാഹുൽ കൃതികയോട് ചോദിച്ചു....

കൃതിക

💬 Comments

View all comments