Chapter Title : നിധിയുടെ കാവൽക്കാരൻ 16 [കാവൽക്കാരൻ]
അത് ഇതിലും ഭയാനകമായിരുന്നു..."
ആ വാചകം പറഞ്ഞു തീർന്നില്ല... വീണ്ടും അന്തരീക്ഷം നടുങ്ങിക്കൊണ്ട് അടുത്ത ഇടി വെട്ടി!
ഇത്തവണ... ശരീരത്തിൽ നിന്നും ആത്മാവ് ഓടിപ്പോയത് പോലെയായിരുന്നു അവസ്ഥ.
ആകെമൊത്തം ഒരു മരവിപ്പ്. കുറച്ച് നിമിഷങ്ങൾ അനങ്ങാൻ പോലും ആർക്കും സാധിച്ചില്ല. നെഞ്ചിടിപ്പ് വല്ലാതെ കൂടി... ശ്വാസം കിട്ടാത്തത് പോലെ... ഭയമെന്ന വികാരം അതിന്റെ മൂർത്ഥാവിൽ എത്തിയ അവസ്ഥ...
ആ നിമിഷം, സൈഡിൽ സോഫയിൽ കാല് തൂക്കി ഇട്ടിരുന്ന ആമിയും നിധിയും ഭയം കൊണ്ട് എന്നെ പൊതിഞ്ഞു.
ആമി പേടിച്ച് എന്റെ മടിയിലേക്ക് ചാടിക്കയറി ഇരുന്നു... നിധി അവളുടെ മുഖം എന്റെ കഴുത്തിൽ പൂഴ്ത്തി, എന്നെ ഇറുകെ കെട്ടിപ്പിടിച്ചു.
വൈകുന്നേരമാണെങ്കിലും രാത്രിയാണെന്ന് തോന്നിപ്പിക്കും വിധം പുറത്ത് ഇരുട്ട് പരന്നു. കാർമേഘങ്ങൾ മൂടി അന്തരീക്ഷം ആകെ കറുത്തിരുണ്ടു.
ജനലിലൂടെ അടിച്ചുകയറുന്ന തണുത്ത കാറ്റിനൊപ്പം മഴയുടെ ഇരമ്പൽ ശബ്ദവും കൂടിവന്നു.
ഞങ്ങളുടെ പേടിയും അമ്പരപ്പും വകവെക്കാതെ, ആ അന്തരീക്ഷത്തിലേക്ക് കൃതികയുടെ ശബ്ദം വീണ്ടും ഉയർന്നു...
അവൾ പറഞ്ഞു തുടങ്ങി...
""""""""""ആ വലിയ ഇടിമിന്നലിന്റെ വെളിച്ചത്തിൽ... എന്റെ തൊട്ടു മുന്നിലിരുന്ന ആ രൂപത്തെ ഞാൻ വ്യക്തമായി കണ്ടു.
ഒരു വയസ്സായ സ്ത്രീ...
കാവി മുണ്ടായിരുന്നു അവരുടെ വേഷം. നെറ്റിയിൽ നീളത്തിൽ ഇട്ട ഭസ്മക്കുറി... കഴുത്തിലും കൈകളിലുമായി ഒട്ടനവധി രുദ്രാക്ഷ മാലകൾ... കണ്ടാൽ ഏതോ വലിയ സിദ്ധിയുള്ള സ്ത്രീയെപ്പോലെ തോന്നിപ്പിക്കുന്ന ഗാംഭീര്യം.
അവർ എന്നെ നോക്കി ചിരിക്കുകയായിരുന്നു.
ആ ചിരിയിൽ എന്തോ ഒരു വശ്യത ഉണ്ടായിരുന്നു. വിചിത്രമെന്ന് പറയട്ടെ, അവരെ കണ്ടപ്പോൾ എനിക്ക് പേടിയൊന്നും തോന്നിയില്ല. പകരം വല്ലാത്തൊരു ശാന്തതയാണ് അനുഭവപ്പെട്ടത്...
ആ വെളിച്ചത്തിൽ
💬 Comments
View all comments