Chapter Title : നിധിയുടെ കാവൽക്കാരൻ 16 [കാവൽക്കാരൻ]
ലാപ്ടോപ്പ് സ്ക്രീനിലേക്ക് പാളി നോക്കി.
ഒരു നിമിഷം... വെറും ഒരു നിമിഷം മാത്രമേ എനിക്ക് ആ സ്ക്രീനിലേക്ക് നോക്കാൻ സാധിച്ചുള്ളൂ. പക്ഷേ ആ കാഴ്ച എന്റെ മനസ്സിൽ പതിഞ്ഞുപോയി.
അതൊരു ഫോട്ടോ ആയിരുന്നു...
അതൊരു സാധാരണ സ്ഥലമായിരുന്നില്ല. കരിമ്പാറകൾ നിറഞ്ഞ ഒരു ഗുഹയ്ക്കുള്ളിൽ വെച്ചെടുത്ത ഫോട്ടോയാണതെന്ന് ഒറ്റനോട്ടത്തിൽ എനിക്ക് മനസ്സിലായി.
ആ ഗുഹയുടെ ഇരുണ്ട പശ്ചാത്തലത്തിൽ, കോട്ടും സ്യൂട്ടും ധരിച്ച കുറേ അധികം ആളുകൾ വരിവരിയായി നിൽക്കുന്നു. ആധുനിക വേഷമാണ് അവർ ധരിച്ചിരിക്കുന്നതെങ്കിലും, അവരുടെ കൈകളിൽ ഉണ്ടായിരുന്നത് തോക്കോ യന്ത്രങ്ങളോ ഒന്നുമല്ലായിരുന്നു.
പകരം... തിളങ്ങുന്ന കത്തികൾ!
അതൊരു സാധാരണ കത്തിയല്ലെന്ന് കണ്ടാലറിയാം. വിചിത്രമായ കൊത്തുപണികളുള്ള, മൂർച്ചയേറിയ, പല നിറങ്ങളിൽ തിളങ്ങുന്ന നീളൻ കത്തികൾ... അല്ലെങ്കിൽ വാളുകൾ എന്ന് പറയുന്നതാവും ശരി.
ആ ഗുഹയുടെ ഒത്ത നടുക്കായി... വായുവിൽ തങ്ങിനിൽക്കുന്ന പച്ചയും നീലയും കലർന്നൊരു വെളിച്ചം! ആ പ്രകാശത്തിന് ചുറ്റും കൃത്യമായ അകലത്തിൽ തിളങ്ങുന്ന ഒരു തീ കൊണ്ടുണ്ടാക്കിയ ഒരു വലയം പോലെ ഒന്ന്...
ആ ഗുഹയുടെ വന്യതയും, കോട്ടിട്ടവരുടെ കൈകളിലെ ആ തിളങ്ങുന്ന കത്തികളും, നടുവിൽ ഒഴുകി നിൽക്കുന്ന ആ പച്ചയും നീലയും വെളിച്ചവുമെല്ലാം കൂടി കണ്ടപ്പോൾ വല്ലാത്തൊരു കൗതുകമാണ് എനിക്ക് തോന്നിയത്.
ഇതെന്താ സംഭവം എന്നൊരു ആലോചനയോടെ, ഒട്ടും ഭാവവ്യത്യാസമില്ലാതെ ഞാൻ വാഷ്റൂമിലേക്ക് കയറി വാതിലടച്ചു. ഇതൊക്കെ വെറും ഗ്രാഫിക്സോ മറ്റോ ആയിരിക്കുമോ എന്ന് വിചാരിച്ച് നിൽക്കുമ്പോഴാണ് രാത്രി നടന്ന കാര്യങ്ങളെല്ലാം എന്റെ ഓർമയിലേക്ക് വന്നത്...
വാഷ്റൂമിലെ കണ്ണാടിയിൽ സ്വന്തം മുഖം നോക്കി നിൽക്കുമ്പോൾ എന്റെ മനസ്സ് ആകെ കലങ്ങി മറിയുകയായിരുന്നു.
ആ തള്ള പറഞ്ഞ കാര്യങ്ങളും, ഇപ്പോൾ ആ ലാപ്ടോപ്പിൽ കണ്ട കാഴ്ച്ചയും... ഇത് രണ്ടും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?
അവർ പറഞ്ഞത് 'അഞ്ച് അഗ്നിവലയങ്ങൾ' എന്നല്ലേ? പക്ഷേ ആ ചിത്രത്തിൽ ആ വിചിത്രമായ പ്രകാശത്തിന് ചുറ്റും ഞാൻ കണ്ടത് ഒരൊറ്റ വലയം മാത്രമാണ്. ബാക്കി നാലെണ്ണം എവിടെ? ഇനി ആ ഗുഹയുടെ ഇരുളിൽ എവിടെയെങ്കിലും അത് മറഞ്ഞിരിക്കുകയാണോ? അതോ എന്റെ കണ്ണിന് പിടികൊടുക്കാത്ത വിധം അത് ചെറുതാണോ? ചിന്തിക്കും തോറും തല പെരുക്കുന്നത് പോലെ
💬 Comments
View all comments