0%

Chapter Title : നിധിയുടെ കാവൽക്കാരൻ 16 [കാവൽക്കാരൻ]

തോന്നി.

ഒരുപാട് ചോദ്യങ്ങൾ മനസ്സിലിട്ട് ഞാൻ മുഖം കഴുകി പുറത്തിറങ്ങി.

തിരികെ സീറ്റിലെത്തിയിട്ടും എന്റെ കണ്ണുകൾ ആ ലാപ്ടോപ്പിലായിരുന്നു. പക്ഷേ അപ്പോഴേക്കും അവർ അത് അടച്ച് വെച്ചിരുന്നു.

ആദ്യം അവർ എന്നെയാണ് ശ്രദ്ധിച്ചിരുന്നതെങ്കിലും പിന്നീട്, ഞാൻ അവരെ നിരീക്ഷിക്കാൻ തുടങ്ങി.

എന്റെ പ്രതീക്ഷകൾക്ക് വിപരീതമായി സംശയകരമായ ഒന്നും തന്നെ അവരുടെ ഭാഗത്തുനിന്നും പിന്നീട് ഉണ്ടായില്ല. സാധാരണ യാത്രക്കാരെപ്പോലെ അവർ ശാന്തരായി ഇരുന്നു.

റോബോട്ടുകളെപ്പോലെയാണെങ്കിലും, അപകടകാരികളാണെന്ന് തോന്നിക്കുന്ന യാതൊരു ചലനവും അവരുടെ ഭാഗത്തുനിന്നും കണ്ടില്ല. അതുകൊണ്ട് തന്നെ കൂടുതൽ ഒന്നും മനസ്സിലാക്കാനും എനിക്ക് സാധിച്ചില്ല.

അങ്ങനെ കുറച്ചു സമയം കൂടി കടന്നുപോയി. ഒടുവിൽ എനിക്ക് ഇറങ്ങാനുള്ള സ്റ്റേഷൻ എത്തി. ഞാൻ ബാഗുകളെല്ലാം എടുത്ത് ട്രെയിനിൽ നിന്നിറങ്ങി, പ്ലാറ്റ്‌ഫോമിലെ ഒരു ബെഞ്ചിൽ പോയി ഇരുന്നു.

ആ രണ്ടുപേരും അവിടെത്തന്നെ ഇറങ്ങിയിരുന്നു. പക്ഷേ അവർ എന്നെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ, തിരക്കിട്ട് മറ്റെങ്ങോട്ടോ നടന്നുനീങ്ങി.

അവരുടെ കറുത്ത കോട്ടുകൾ മാഞ്ഞുപോകുന്നത് വരെ ഞാൻ നോക്കിയിരുന്നു.

പിന്നീട് ദിവസങ്ങൾ കടന്നുപോയി... തിരക്കുകൾക്കിടയിൽ ആ ട്രെയിൻ യാത്രയും, ആ വിചിത്രമായ സ്ത്രീയും, ആ ഫോട്ടോയും എല്ലാം ഞാൻ മറന്നുതുടങ്ങിയിരുന്നു. അതൊരു വെറും സ്വപ്നം പോലെ എന്നിൽ മാഞ്ഞുപോയിരുന്നു....

"പക്ഷേ..."

കൃതിക ഒന്ന് നിർത്തി, നിധിയെ നോക്കി.

"അന്ന് നിധി ഗ്രൗണ്ടിൽ വെച്ച് ആ കാര്യങ്ങൾ തുറന്നു പറഞ്ഞപ്പോഴാണ്... ലൂപ്പുകളെക്കുറിച്ചും മരണത്തെക്കുറിച്ചുമെല്ലാം അവൾ പറഞ്ഞപ്പോഴാണ്... ഉറങ്ങിക്കിടന്നിരുന്ന ആ ഓർമ്മകൾ എല്ലാം ഞെട്ടലോടെ എന്റെ മനസ്സിലേക്ക് വീണ്ടും ഓടിയെത്തിയത്. അന്ന് ആ തള്ള പറഞ്ഞതും ഇവൾ പറയുന്നതും തമ്മിൽ എന്തോ വലിയ ബന്ധമുണ്ടെന്ന് എനിക്ക് മനസ്സിലായി...."

കൃതികയുടെ വാക്കുകൾ ഒരു വെളിപാട് പോലെയാണ് ഞങ്ങളിൽ വന്നു പതിച്ചത്.

അവൾ തുടർന്നു...

"പിന്നീട് ഞാൻ വെറുതെ ഇരിക്കുകയായിരുന്നില്ല. ഓരോ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ സ്വയം തേടുകയായിരുന്നു. കാര്യങ്ങൾ കുറച്ചൊക്കെ വ്യക്തമായി വരുന്നുണ്ടായിരുന്നെങ്കിലും, പൂർണ്ണമായ ഒരു ചിത്രം എനിക്ക് കിട്ടിയിരുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് കുറച്ചുദിവസം മുൻപ് ഞാൻ ദേവയോട് ആ സംശയം ചോദിച്ചത്... ലൂപ്പുകൾ എങ്ങനെയാണ് റീസെറ്റ് ആവുക? എന്ന്."

"പക്ഷേ അപ്പോഴേക്കും അവൻ അതിനുള്ള ഉത്തരം കണ്ടെത്തിയിരുന്നു.

അവനറിയാവുന്ന കാര്യങ്ങളെല്ലാം അവൻ

💬 Comments

View all comments