0%

Chapter Title : നിധിയുടെ കാവൽക്കാരൻ 16 [കാവൽക്കാരൻ]

മട്ടിൽ അവർ സ്നേഹം പ്രകടിപ്പിക്കും.

സത്യം പറഞ്ഞാൽ, ആ ചമ്മലിനപ്പുറം നമ്മളെ ഇങ്ങനെ സ്നേഹിക്കാനും കൊഞ്ചിക്കാനും കൂടെ ആരെങ്കിലും ഒക്കെ ഉള്ളത് വലിയൊരു ഭാഗ്യമല്ലേ എന്ന് ഞാനും ചിന്തിച്ചു തുടങ്ങി. അവരുടെ ആ വിളി കേൾക്കാൻ എന്റെ മനസ്സ് കൊതിച്ചു തുടങ്ങി എന്ന് പറയുന്നതാവും സത്യം.

സച്ചിനും രാഹുലിനും സ്വന്തമായി ലൈൻ ഉള്ളതുകൊണ്ട് തന്നെ ഞങ്ങളുടെ ഈ പ്രേമം അവർക്കൊരു പ്രശ്നമായി തോന്നിയില്ല.തോന്നിയിട്ടും കാര്യമൊന്നുമില്ല. അത്കൊണ്ട് തന്നെ അവർ ഫുൾ സപ്പോർട്ടുമായി കൂടെ നിന്നു.

ആമിക്കും നിധിക്കും എന്നോടുള്ള അടുപ്പം കൃതികയിൽ എന്തെങ്കിലും ഇഷ്ടക്കേട് വരുത്തുമോ എന്ന ചിന്ത ഉണ്ടായിരുന്നെങ്കിലും. അങ്ങനെയൊന്നും സംഭവിച്ചില്ല,അവൾക്ക് അതിൽ യാധൊരു പ്രശ്നങ്ങളുമില്ല. പോരാത്തതിന് ആമിയും, നിധിയും,റോസും,കൃതികയും അവർ നാലുപേരും ഇപ്പോൾ നല്ല കട്ട ചങ്കുകളും...

പിന്നേ റോസിന്റെയും കൃതികയുടെയും തൊട്ടുരുമ്മിയുള്ള ഇരുത്തവും,പിടിത്തവും കാണുമ്പോൾ അവരുടെ ഇടയിൽ വേറെന്തെങ്കിലും നടക്കുന്നുണ്ടോ എന്നൊരു സംശയം എനിക്ക് തോന്നാതിരുന്നില്ല. അവരുടെ നോട്ടത്തിലും ഭാവത്തിലും ഒക്കെ എന്തൊക്കെയോ മാറ്റങ്ങൾ...

ഇതിനിടയിൽ അർജുനും ഫൈസലും വീണ്ടും ചൊറിയാൻ വന്നിരുന്നു. പക്ഷേ പണ്ടത്തെ പോലെയല്ല, ഞങ്ങളുടെ മൈൻഡ് സെറ്റ് ആകേ മാറിയിരുന്നു. വലിയ വലിയ പ്രശ്നങ്ങൾ തലയിൽ കിടക്കുമ്പോൾ ഇത്തരം ക്ഷുദ്രജീവികളെ മൈൻഡ് ചെയ്യാൻ ആർക്ക് നേരം?

അവരെ ഞങ്ങൾ അവഗണിച്ചു വിട്ടു.

അങ്ങനെ, ചിരിയും കളിയും പ്രണയവും നിറഞ്ഞ സന്തോഷമുള്ള ദിവസങ്ങൾ...

പക്ഷേ, ഈ സന്തോഷം അധികകാലം നീണ്ടുനിൽക്കില്ല എന്നൊരു തോന്നൽ എന്റെ ഉള്ളിൽ കിടന്ന് വിങ്ങുന്നുണ്ടായിരുന്നു.

തലയ്ക്ക് മുകളിൽ തൂങ്ങിക്കിടക്കുന്ന വാൾ പോലെ 'ലൂപ്പ്' എന്ന സത്യം എന്നെ നോക്കി പല്ലിളിക്കുന്നു.

സന്തോഷങ്ങളിൽ മയങ്ങി ഇരുന്നാൽ ആപത്ത് പടിവാതിൽക്കൽ എത്തും.

കാര്യങ്ങൾ ഇനിയും വൈകിക്കാൻ പാടില്ല.

ആ ചിന്ത എന്നെ വീണ്ടും പഴയ പോരാളിയാക്കി.

ഉള്ളിലെ സ്നേഹവും സന്തോഷവും മാറ്റി വെച്ച്, ഞാൻ തീരുമാനമെടുത്തു.

എത്രയും പെട്ടെന്ന് തന്നെ...

തഞ്ചാവൂരിലേക്ക്!

ഉത്തരം കിട്ടാത്ത

💬 Comments

View all comments