Chapter Title : നിധിയുടെ കാവൽക്കാരൻ 16 [കാവൽക്കാരൻ]
ഓർത്തെടുക്കുമ്പോൾ അതൊരു മനോഹരമായ കിനാവ് പോലെയാണ് എനിക്ക് തോന്നിയത്.
അങ്കിളും ആന്റിയും തിരിച്ചെത്തിയതായിരുന്നു അതിലൊരു പ്രധാന കാര്യം.
അവർ വന്ന പാടെ ചേച്ചി സ്വന്തം വീട്ടിലേക്ക് തിരികെ പോകാൻ ഒരുങ്ങിയതാണ്. പക്ഷേ നാട്ടിൽ നടന്ന ആ അനിഷ്ട സംഭവങ്ങളും, ഇപ്പോഴും നിലനിൽക്കുന്ന ഭീതിയുള്ള അന്തരീക്ഷവും കാരണം ചേച്ചിയെ തനിയെ വിടാൻ അങ്കിൾ തയ്യാറായില്ല.
സുരക്ഷിതത്വം കണക്കിലെടുത്ത് ചേച്ചി ഇവിടെത്തന്നെ തുടരാൻ തീരുമാനിച്ചു. അത് ഞങ്ങൾക്കും വലിയൊരു ആശ്വാസമായിരുന്നു.
ഇതിനിടയിൽ കോളേജിൽ വെച്ച് ഞാൻ കൃതികയോടും റോസിനോടും തഞ്ചാവൂർ യാത്രയെക്കുറിച്ച് സംസാരിച്ചിരുന്നു.
"നമുക്ക് പോവാം... എന്തായാലും ഇതൊന്ന് അറിഞ്ഞിട്ട് തന്നെ കാര്യം..."
റോസിന്റെയും കൃതികയുടെയും മറുപടി അതായിരുന്നു.
പിന്നെ എന്റെ കാര്യം...
കൈക്ക് വയ്യാത്തതുകൊണ്ട് രാജകീയ പരിചരണമായിരുന്നു. ഭക്ഷണം വാരിത്തരുന്ന ഡ്യൂട്ടി ആമിയും നിധിയും അങ്ങോട്ട് ഏറ്റെടുത്തു.
കോളേജിലാണെങ്കിൽ കൂടി ഉച്ചയ്ക്ക് ഫുഡ് കഴിക്കാൻ ഇരിക്കുമ്പോൾ ഒരാൾ ചോറ് കുഴയ്ക്കും, മറ്റേയാൾ വാരിത്തരും.
ഇതൊക്കെ കണ്ട് ബാക്കിയുള്ളവർക്ക് വല്ലാത്ത അത്ഭുതമായിരുന്നു.
"ഇവനെന്താടാ ലോട്ടറി അടിച്ചോ...?" എന്ന മട്ടിലുള്ള നോട്ടങ്ങൾ.
ഞങ്ങൾ മൂന്നുപേരും തമ്മിലുള്ള ഈ അടുപ്പം കോളേജിൽ ചർച്ചാവിഷയമായി(വീടുകളിൽ ഇതുവരെ അറിയില്ല) മാറിയിരുന്നെങ്കിലും അത് കൂടുതൽ കാലം നിലനിന്നില്ല. കാരണം പിടിത്തം മുതൽ കളിവരേ ബാക്കിയുള്ളവർ ഒരു മറയുമില്ലാതെ കോളേജിൽ ചെയ്യുന്നു ഇതിനിടയിൽ ഞങളുടെ കാര്യങ്ങൾ എല്ലാവരും എത്ര ദിവസം ശ്രദ്ധിക്കും. ഇതൊക്കെ ചെറിയ ചെറിയ കാര്യങ്ങളല്ലേ... 😌
അതുകൊണ്ട് തന്നെ എനിക്ക് കൂടുതൽ സ്വാതന്ത്ര്യം കിട്ടി.
ആരുടെ മുന്നിലും എനിക്കെന്റെ പെണ്ണുങ്ങളോട് ധൈര്യമായി സല്ലപിക്കാം..
പിന്നെയാണ് ആ വിളി...
നിധിക്ക് ഞാൻ ഇപ്പോൾ വാവയും... ആമിക്ക് ഞാൻ പൊന്നൂസുമാണ് !🫣
മറ്റുള്ളവരുടെ മുന്നിൽ വെച്ച് കൊഞ്ചിച്ചുകൊണ്ട് അവരെന്നെ അങ്ങനെ വിളിക്കുമ്പോൾ ആദ്യം എനിക്ക് ഭയങ്കര ചമ്മലായിരുന്നു.
"ഡീ... ആളുകൾ കേൾക്കും..." എന്ന് ഞാൻ പറയും.
പക്ഷേ അവർ കാര്യമാക്കില്ല.
"കേൾക്കുന്നവർ കേൾക്കട്ടെ..." എന്ന
💬 Comments
View all comments