0%

Chapter Title : നിധിയുടെ കാവൽക്കാരൻ 16 [കാവൽക്കാരൻ]

പേടിയോടെ എന്നെത്തന്നെ നോക്കി നിൽക്കുന്ന ആമി.

അവളുടെ കൈകൾ എന്റെ കൈകളിൽ മുറുകെ പിടിച്ചിട്ടുണ്ട്.

പക്ഷേ... എന്റെ തലയ്ക്ക് വല്ലാത്തൊരു ആശ്വാസം തോന്നി. മുടിയിഴകൾക്കിടയിലൂടെ ആരുടെയോ വിരലുകൾ മൃദുവായി ഒഴുകുന്നുണ്ട്.

ഞാൻ തല ചരിച്ചു മുകളിലേക്ക് നോക്കി.

നിധി!

ഞാൻ കിടക്കുന്നത് അവളുടെ മടിയിലാണ്.

അവളുടെ കണ്ണുകളിലും ഭയത്തിന്റെ നിഴലുണ്ടായിരുന്നു. പക്ഷേ ആ മുഖത്ത് വല്ലാത്തൊരു വാത്സല്യവും കരുതലുമുണ്ടായിരുന്നു.

വിറയ്ക്കുന്ന എന്റെ നെറ്റിയിൽ നിന്നും വിയർപ്പുതുള്ളികൾ അവൾ തന്റെ കൈ കൊണ്ട് ഒപ്പിമാറ്റി.

ഞാൻ വേഗത്തിൽ എഴുന്നേൽക്കാൻ ശ്രമിച്ചു.

"ഞാൻ..."

പക്ഷേ, നിധി സമ്മതിച്ചില്ല.

എന്റെ തോളിൽ പിടിച്ച്, അവൾ വീണ്ടും എന്നെ അവളുടെ മടിയിലേക്ക് തന്നെ കിടത്തി.

"അനങ്ങണ്ട... അവിടെത്തന്നെ കിടക്ക്..."

അവളുടെ ശബ്ദം പതിഞ്ഞതായിരുന്നു. ആ മടിയിലെ ചൂടിൽ, അവളുടെ വിരലുകളുടെ ലാളനയിൽ... നേരത്തെ കണ്ട പേടിപ്പെടുത്തുന്ന സ്വപ്നങ്ങളെല്ലാം എന്നിൽ നിന്നും പതിയെ അകന്നുപോകുന്നതുപോലെ എനിക്ക് തോന്നി...

പതുക്കെ എന്റെ ശ്വാസഗതികൾ നേരെയായി.

ആമി എന്നെ ഒന്നുകൂടി ചേർത്തുപിടിച്ച് നിധിയുടെ മടിയിൽ തന്നെ കിടന്നു.പേടി കൊണ്ടാവാം, അവൾ എന്നെ വിടാതെ, എന്റെ ദേഹത്തേക്ക് ഒട്ടിചേർന്ന് കഴുത്തിലേക്ക് മുഖം പൂഴ്ത്തിയാണ് കിടക്കുന്നത്.

നിധി എന്റെ തലമുടിയിലൂടെ വിരലോടിച്ചുകൊണ്ട് എന്നെ വീണ്ടും വീണ്ടും ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

​കുറച്ചു കഴിഞ്ഞു... എല്ലാം ഒന്ന് ശാന്തമായി എന്ന് തോന്നിയപ്പോൾ ഞാൻ പതിയേ ചോദിച്ചു:

​"ഞാൻ ഉറങ്ങിയിട്ട്... എത്ര നേരമായി...?"

​"ഏകദേശം ഒരു മണിക്കൂറായി..."

​മുഖമുയർത്താതെ ആമി തന്നെയാണ് മറുപടി പറഞ്ഞത്.

​"കണ്ടത്... ഭയങ്കര പേടിപ്പെടുത്തുന്ന സ്വപ്നമായിരുന്നോ...?"

​നിധിയുടെ ചോദ്യത്തിന് മറുപടിയായി 'അതെ' എന്നർത്ഥത്തിൽ ഞാൻ വെറുതെ ഒന്ന് തലയാട്ടി.

​അത്

💬 Comments

View all comments