0%

Chapter Title : നിധിയുടെ കാവൽക്കാരൻ 16 [കാവൽക്കാരൻ]

മാളിൽ നിന്നും പുറത്തിറങ്ങുമ്പോഴേക്കും സമയം ഒരുപാടായിരുന്നു... അവസാനം ഒരു മന്തികൂടി കഴിച്ചിട്ടാണ് ഞങ്ങൾ തിരിച്ചു വീട്ടിലേക്ക് വിട്ടത്...

******************

അന്നത്തെ ആ മെഗാ ഷോപ്പിംഗും ബഹളവുമായി ആ ദിവസം പെട്ടെന്ന് കടന്നുപോയി.

പിറ്റേന്ന് വെളുപ്പിനെ തന്നെ ഞങ്ങൾ എല്ലാവരും റെഡിയായി, മനസ്സിൽ ഒത്തിരി പ്രതീക്ഷകളുമായി റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ തയ്യാറായി നിന്നു.

ആമിയും നിധിയും റോസുമൊക്കെഒരു ടൂറിന് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് സമ്മതം വാങ്ങിയത്. നാട്ടിലാകെ പേടിപ്പിക്കുന്ന സംഭവങ്ങൾ നടക്കുന്നത് കൊണ്ടും, ആകെ മൊത്തം ഒരു ഭീതി നിലനിൽക്കുന്നത് കൊണ്ടും മക്കൾ കുറച്ചുദിവസം ഇവിടെ നിന്നും മാറിനിൽക്കുന്നത് നല്ലതാണെന്ന് കരുതിയാവാം ചോദിക്കേണ്ട താമസം വീട്ടുകാർ എതിർപ്പൊന്നും കൂടാതെ സമ്മതിച്ചു.

ഇറങ്ങാൻ നേരത്ത് നിധി, അങ്കിളിനോടും ആന്റിയോടും ചേച്ചിയോടും പ്രത്യേകം പറഞ്ഞു:

"എന്ത് വന്നാലും രാത്രി പുറത്തിറങ്ങരുത്... വാതിലൊക്കെ നന്നായി അടച്ചിടണം..."

അവരുടെ സുരക്ഷയിലായിരുന്നു അവൾക്ക് പേടി.

അവളുടെ നിർദ്ദേശങ്ങൾ അവർ തലകുലുക്കി സമ്മതിച്ചു.

അങ്ങനെ ഞങ്ങൾ എല്ലാവരും റെയിൽവേ സ്റ്റേഷനിൽ എത്തി. കൃതികയും റോസും ആമിയും നേരത്തെ തന്നെ അവിടെ എത്തിയിരുന്നു.

ഏകദേശം പത്ത് പതിനഞ്ച് മിനിറ്റ് കാത്തുനിൽപ്പിനൊടുവിൽ, ദൂരെ നിന്നും ട്രെയിനിന്റെ ചൂളംവിളി കേട്ടു. പതിയേ അത് പ്ലാറ്റ്‌ഫോമിലേക്ക് ഇരമ്പിയെത്തി.

ആ ട്രെയിനിലേക്ക് നോക്കുമ്പോൾ ഉള്ളിൽ വല്ലാത്തൊരു വിങ്ങലായിരുന്നു. വെറുമൊരു യാത്രയല്ല ഇത്... ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങളുടെ ചുരുളഴിക്കാനുള്ള യാത്ര. ഞങ്ങളുടെ വിധി മാറ്റിയെഴുതാനുള്ള യാത്ര. ആ ബോഗികളിൽ ഒളിഞ്ഞിരിക്കുന്നത് ഞങ്ങളുടെ ഭാവിയാണെന്ന് തോന്നിപ്പോയി.

ട്രെയിൻ വന്ന് നിന്നു.

മാറ്റങ്ങൾ കൊണ്ടുവരാനായി, പുതിയൊരു തുടക്കത്തിനായി ഞാൻ എന്റെ വലതുകാൽ വെച്ച് അതിലേക്ക് കയറി. തൊട്ടുപിന്നാലെ ബാക്കിയുള്ളവരും...

ഞങ്ങൾ ട്രെയിനിലേക്ക് കയറിയതും, പുറത്ത് അന്തരീക്ഷം പെട്ടെന്ന് മാറി. ആകാശം കറുത്തിരുണ്ടു... അതുവരെ അടങ്ങിനിന്ന കാർമേഘങ്ങൾ പെയ്യാൻ തുടങ്ങി.

ട്രെയിൻ നീങ്ങിത്തുടങ്ങിയതും, ജനൽ ചില്ലുകളിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ ശക്തിയായി മഴ പെയ്യുന്നുണ്ടായിരുന്നു...

💬 Comments

View all comments