Chapter Title : നിധിയുടെ കാവൽക്കാരൻ 16 [കാവൽക്കാരൻ]
ഉറപ്പ് വരുത്തി പുറത്തിറങ്ങി.
ഞാൻ ഇറങ്ങിയതും നിധി വാതിൽ വലിച്ചടച്ച് കുറ്റിയിട്ടു. അകത്തുനിന്നും അവരുടെ ചിരിയും സംസാരവും കേൾക്കാമായിരുന്നു.
ഒളിഞ്ഞ് കേൾക്കണമെന്നുണ്ടായിരുന്നെങ്കിലും വഴിയേ പോവുന്ന ആളുകൾ എന്ത് വിചാരിക്കും എന്ന ഒറ്റ കാരണത്താൽ ഞാൻ അവിടെയുണ്ടായിരുന്ന ഒരു സോഫയിൽ പോയി ഇരുന്നു.
ചുറ്റും ചെറിയ രീതിയിലുള്ള തിരക്കുണ്ടായിരുന്നെങ്കിലും എന്റെ മനസ്സ് മുഴുവൻ ആ അടച്ചിട്ട മുറിക്കുള്ളിലായിരുന്നു.
അവിടെ അവർ എന്തൊക്കെയാകും കാണിച്ചുകൂട്ടുന്നത് എന്നോർത്തപ്പോൾ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു.
കുറച്ചുനേരം ഫോണിൽ നോക്കിയും, വരുന്നവരെയും പോകുന്നവരെയും നിരീക്ഷിച്ചും ഞാൻ സമയം കളഞ്ഞു.
ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് ആ എന്റെ അടുത്തേക്ക് വന്നത്.
കയ്യിലാണെങ്കിൽ നിറയേ ഡ്രെസ്സുകളും...
"എന്താ വാവേ... ബോറടിച്ചോ...?"
നിധി എന്റെ അടുത്തേക്ക് വന്ന് ചോദിച്ചു.
"പിന്നേ... ഒരു മണിക്കൂറായി ഞാൻ ഇവിടെ പോസ്റ്റിട്ടിരിക്കുവല്ലേ..."
"അതൊക്കെ പോട്ടെ... വാ... ഇനി നിനക്കുള്ളത് എടുക്കാം..."
ആമി എന്റെ കൈയിൽ പിടിച്ച് എഴുന്നേൽപ്പിച്ചു.
ഞങ്ങൾ മൂന്നുപേരും കൂടി മെൻസ് സെക്ഷനിലേക്ക് നടന്നു. അവിടെ എത്തിയതും അവരുടെ സ്വഭാവം മാറി. എന്നെ ഒരു പാവയെപ്പോലെ നിർത്തിയിട്ട് അവർ രണ്ടുപേരും കൂടി ഡ്രസ്സുകൾ തിരഞ്ഞെടുക്കാൻ തുടങ്ങി.
"ശ്രീ... ഇങ്ങോട്ട് നോക്കിയേ... ഈ കളർ ഇവന് ചേരില്ലേ..."
ആമി ഒരു നേവി ബ്ലൂ ഷർട്ട് എന്റെ ദേഹത്ത് വെച്ചുനോക്കി നിധിയോട് ചോദിച്ചു...
"സൂപ്പർ......, പിന്നേ ഈ മെറൂൺ നോക്കിയേ ഇതെങ്ങനുണ്ട്...?"
നിധി മറ്റൊന്ന് എടുത്തു കാണിച്ചു.
പിന്നെ അവിടെ നടന്നത് അവരുടെ ഭരണമായിരുന്നു. ഓരോ ഷർട്ടും ജീൻസും എടുക്കുന്നു, എന്റെ ദേഹത്ത് വെച്ചു നോക്കുന്നു, അവർ തന്നെ അത് റിജക്ടും സെലക്ടും ചെയ്യുന്നു...
ഞാൻ ഒരക്ഷരം മിണ്ടാതെ എല്ലാം കേട്ടുനിന്നു. ഒടുവിൽ അവരുടെ തൃപ്തിക്ക് അനുസരിച്ചുള്ള കുറച്ച് ഷർട്ടുകളും ജീൻസും പിന്നേ ഇന്നേഴ്സും അവർ തന്നെ തിരഞ്ഞെടുത്തു.
ബില്ല് പേ ചെയ്ത് ആ വലിയ ഷോപ്പിംഗ്
💬 Comments
View all comments