Chapter Title : നിധിയുടെ കാവൽക്കാരൻ 16 [കാവൽക്കാരൻ]
എടി ശവമേ... വേദനിക്കുന്നു...ആരെങ്കിലും കേൾക്കും"
ഞാനും അറിയാതെ ഒച്ചവെച്ചുപോയി.
"മിണ്ടരുത് രണ്ടും... ഷോപ്പിംഗ് മാളാണ്, ആളുകൾ നടക്കുന്നുണ്ട് എന്ന വല്ല വിചാരവുമുണ്ടോ നിങ്ങൾക്ക്? ഡ്രസ്സ് എടുക്കാൻ ഞാൻ അങ്ങോട്ട് മാറിയപ്പഴേക്കും രണ്ടും കൂടി ഹണിമൂൺ ആഘോഷിക്കാൻ ഇറങ്ങിയേക്കുവാ..."
അവൾ ഞങ്ങളുടെ ചെവിയിൽ പിടിച്ച് ഒന്നുകൂടി തിരിച്ചു. വേദന കൊണ്ട് എന്റെ കണ്ണിൽ വെള്ളം നിറഞ്ഞു.
"ഇനി മേലാൽ ഇത് ആവർത്തിച്ചാൽ ഉണ്ടല്ലോ... രണ്ടിന്റെയും തൊലി ഞാൻ ഉരിക്കും... കേട്ടോടാ..."
എന്നെ നോക്കി അവൾ കണ്ണുരുട്ടിയ ശേഷം അവൾ ദയനീയമായി ആമിയേ നോക്കി...
"അതേയ് മാഡം. പബ്ലിക് സ്പേസാണ് നാണം കെടുത്തരുത്.അറ്റ്ലീസ്റ്റ് വീട് എത്തുന്നവരെയെങ്കിലും കഷമിച്ചൂടെ"
തൊഴുകയ്യോടെ നിധി പറഞ്ഞു നിർത്തി...
അപ്പോഴേക്കും ആമി പിണങ്ങിയിട്ടുണ്ടായിരുന്നു....
ആ കാഴ്ച കണ്ട് നിധിക്ക് ചിരിവന്നെങ്കിലും, ചിരിച്ചാൽ പിന്നേ ആമി മിണ്ടില്ല എന്ന കാരണത്താൽ ഒരു ലാളനയോടേ അവളെ നിധി തന്റെ മാറിലേക്കടുപ്പിച്ചു.....
ആദ്യം കക്ഷി ഒഴിഞ്ഞുമാറാൻ നോക്കിയെങ്കിലും നിധി കൂടുതൽ ബലം ഉപയോഗിച്ചപ്പോൾ അവൾ ചിരിച്ചുകൊണ്ട് നിധിയുടെ തോളിലേക്ക് ചാഞ്ഞു.
"കുറച്ച് കുരുത്തക്കേട് കയ്യിലുണ്ടന്നേ ഉള്ളു, പക്ഷേ എന്ത് രസാ എന്റെ പെണ്ണിനേ കാണാൻ..."
നിധി അവളുടെ താടി പിടിച്ച് കൊഞ്ചിച്ചുകൊണ്ട് പറഞ്ഞു.... ശേഷം അവൾ എന്നെയൊന്ന് നോക്കി...
"നീയെന്തിനാ ഇവിടെ വായും പൊളിച്ചു നിൽക്കുന്നത്...? മര്യാദയ്ക്ക് പുറത്തിറങ്ങി പോടാ..."
അവൾ എന്നെ പുറത്തേക്ക് ആട്ടിപ്പായിക്കാൻ തുനിഞ്ഞു.
"അല്ല... ഞാൻ..."
ഞാൻ എന്തോ പറയാൻ തുടങ്ങിയെങ്കിലും അവൾ സമ്മതിച്ചില്ല.
"ഒരു ഞാനും ഇല്ല... നീ വേഗം പുറത്തേക്ക് ഇറങ്ങിക്കേ. ഇനി ഞാൻ സഹായിച്ചോളാം ഇവളേ... അത്കൊണ്ട് മോൻ ചെല്ലാൻ നോക്ക്..."
"ശരി... ശരി... ഞാൻ പോയേക്കാമേ...."
ഇനി അവിടെ നിന്നിട്ട് കാര്യമില്ലെന്ന് എനിക്ക് മനസ്സിലായി.
ഈ രണ്ട് പെണ്ണുങ്ങൾ ഒന്നിച്ചാൽ പിന്നെ എന്റെ കാര്യം കട്ടപ്പൊകയാണ്.
ഞാൻ മെല്ലെ വാതിൽ തുറന്ന് ആരും കാണുന്നില്ല എന്ന്
💬 Comments
View all comments