0%

Chapter Title : നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ]

വേദന തോന്നിയിരുന്നു.

എനിക്ക് മാത്രം അവകാശപ്പെട്ട എന്തോ ഒന്ന് കൺമുന്നിലൂടെ വഴുതിപ്പോകുന്നതുപോലൊരു വേദന..

വല്ലാത്തൊരു ദേഷ്യവും സങ്കടവും എല്ലാം കൂടി എന്നെ വീർപ്പുമുട്ടിച്ചു. പക്ഷേ... ഞാനതെല്ലാം ഉള്ളിലൊതുക്കി. പുറമെ ചിരിച്ചുകൊണ്ട്, ഉള്ളിൽ ഞാൻ നീറുകയായിരുന്നു..."

"എന്റെ ഉള്ളിലെ ആ നീറ്റൽ മാറും മുൻപേ... നിന്റെ സ്വഭാവം വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. നിനക്ക് വെറുതെയിരിക്കാൻ കഴിയില്ലല്ലോ ദേവാ... നിന്റെ ആ അന്വേഷണബുദ്ധി നിന്നെ വീണ്ടും ആപത്തിലേക്ക് നയിച്ചു.

എങ്ങനെയൊക്കെയോ നീ ആ മലയുടെയും ഞങ്ങളുടെയും രഹസ്യങ്ങൾ ചികഞ്ഞെടുത്തു. അത്രയും നാൾ ഞാൻ മൂടിവെച്ച സത്യങ്ങൾ... നിധിയുടെ ഉള്ളിലെ അമാനുഷികമായ ആ ശക്തി... എല്ലാം നീ കണ്ടെത്തി."

അവളുടെ ശബ്ദത്തിൽ നേരിയ കോപം കലർന്നു.

"പക്ഷേ, അതെല്ലാം കണ്ടെത്തിയിട്ടും നീ അത് എന്നോട് പറയാൻ തയ്യാറായില്ല. എന്നെ ഒഴിവാക്കി, നീ സച്ചിനെയും രാഹുലിനെയും കൂട്ടുപിടിച്ചു.

ആ മലയുടെ രഹസ്യം തേടിപ്പോകാൻ നിങ്ങൾ മൂന്നുപേരും തീരുമാനിച്ചു. ഞാനോ നിധിയോ ഇതൊന്നുമറിയാതെ ഇരിക്കുമ്പോൾ, ഒരു രാത്രി... നിങ്ങൾ മൂന്നുപേരും ആ ഗുഹയുടെ ഉള്ളിലേക്ക് പോയി.ഇതെല്ലാം ഞങ്ങൾ അറിയുന്നത് പിറ്റേ ദിവസം രാഹുൽ എഴുതി വച്ച കത്തിൽ നിന്നുമായിരുന്നു..."

ആമി ഒരു ദീർഘശ്വാസം വിട്ടു.

"പിന്നീട്... നിങ്ങൾ തിരിച്ചു വന്നില്ല. ആ ഗുഹയുടെ കറുത്ത വായക്കുള്ളിലേക്ക് നിങ്ങൾ അപ്രത്യക്ഷരായി.

മൂന്നുപേരെയും കാണാതായപ്പോൾ എനിക്ക് സഹിക്കാനായില്ല. സങ്കടം കൊണ്ട് ഞാൻ തളർന്നുപോയി. പക്ഷേ... നിധി അങ്ങനെയല്ലായിരുന്നു.

നിങ്ങളുടെ ആ തിരോധാനം അവളെ വല്ലാതെ വേദനിപ്പിച്ചു എന്നുള്ളത് സത്യം.

പക്ഷേ എന്നെപ്പോലെ ഒരു മൂലയിലിരുന്ന് കരയാൻ അവൾ തയ്യാറായില്ല. അവളുടെ സങ്കടം വാശിയായി മാറുകയായിരുന്നു.

"അവൾക്ക് ഉറപ്പായിരുന്നു, നിങ്ങളെ ആ മല വിഴുങ്ങിയതാണെന്ന്. അതുകൊണ്ട്, ആ മലയുടെ രഹസ്യം തേടി അവൾ തനിയെ ഇറങ്ങിത്തിരിച്ചു.

ഞാൻ പേടിച്ചു നിന്നപ്പോൾ, അവൾ ധൈര്യത്തോടെ ആ ഗുഹയുടെ ഉള്ളിലേക്കും കാട്ടിലേക്കും ഇടക്കിടക്ക് പോയിക്കൊണ്ടിരുന്നു. നിങ്ങളെ

💬 Comments

View all comments