Chapter Title : നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ]
തിരികെ കൊണ്ടുവരാൻ എന്തെങ്കിലും വഴി ആ ഇരുട്ടിൽ ഉണ്ടാകുമെന്ന് അവൾ വിശ്വസിച്ചു..."
പക്ഷേ അവൾക്കെന്നല്ല ആർക്കും ഒന്നും കണ്ടുപിടിക്കാനായില്ല....
അങ്ങനെയിരിക്കെ ഒരു രാത്രികൂടി കടന്നുപോയി...
ശേഷം കണ്ണ് തുറന്നപ്പോൾ, സമയചക്രം വീണ്ടും തിരിഞ്ഞിരുന്നു. നടന്നതെല്ലാം ഒരു സ്വപ്നം പോലെ മാഞ്ഞുപോയി.
ഞങ്ങൾ വീണ്ടും... ആ ഗുഹയുടെ മുന്നിൽ, പഴയ ആ ദിവസത്തിൽ തിരിച്ചെത്തിയിരുന്നു...."
"പിന്നീട് വന്ന ലൂപ്പുകളിൽ കാര്യങ്ങൾ പഴയതുപോലെ തന്നെ തുടർന്നു,
പക്ഷേ ഞങ്ങളുടെ മനസ്സുകൾ മാറിയിരുന്നു.
ഈ സമയത്തിന്റെ കുരുക്കിൽ നിന്ന് മോചനമില്ലെന്ന തിരിച്ചറിവ് എനിക്കും നിധിക്കും ഒരുപോലെ ഉണ്ടായി.
എന്ത് ചെയ്താലും, എത്ര കരഞ്ഞാലും, അവസാനം എല്ലാം മാഞ്ഞുപോകും. ഈ നിമിഷം മാത്രമാണ് സത്യം. പിന്നെന്തിന് നമ്മൾ ഇഷ്ടങ്ങളെ ശ്വാസം മുട്ടിച്ച് കൊല്ലണം?
ശരിയാണ്, തെറ്റാണ് എന്ന ചിന്തകൾക്ക് അവിടെ പ്രസക്തിയില്ലായിരുന്നു ദേവാ.
കാരണം ഞങ്ങളുടെ ഈ ലോകത്ത് 'നാളെ' എന്നത് ഒരു മിഥ്യ മാത്രമായിരുന്നല്ലോ.""
"ആദ്യം എനിക്കും നിധിക്കും ഇടയിൽ നീ ഒരു തർക്കവിഷയമായിരുന്നു. നിന്നെച്ചൊല്ലി ഞങ്ങൾക്കിടയിൽ വാശിയേറിയ വഴക്കുകൾ ഉണ്ടായി.
നിന്നെ പങ്കുവെക്കാൻ ഞങ്ങളിൽ ആരും തയ്യാറല്ലായിരുന്നു. പക്ഷേ, ആ വഴക്കുകൾക്കും വാശികൾക്കും ഒടുവിൽ ഞങ്ങൾ ഒരു സത്യം മനസ്സിലാക്കി... ഞങ്ങൾ രണ്ടുപേരും ആഗ്രഹിക്കുന്നത് നിന്നെയാണ്. നീയില്ലാതെ ഞങ്ങൾക്ക് രണ്ടുപേർക്കും ജീവിക്കാൻ കഴിയില്ല."
ആമി ഒരു നിമിഷം നിർത്തി, ആ പഴയ ദിനങ്ങളെ ഓർത്തെടുത്തു.
"അങ്ങനെയാണ് ആ തീരുമാനം ഞങ്ങൾ എടുത്തത്. പരസ്പര സമ്മതത്തോടെ, നിന്നെ ഞങ്ങൾ രണ്ടുപേരും സ്നേഹിക്കാൻ തുടങ്ങി.
നിധിയുടെയും ആമിയുടെയും ദേവയായി നീ മാറി.
ശാരീരികമായും മാനസികമായും ഞങ്ങൾ നിന്നിൽ അലിഞ്ഞുചേർന്നു. അതിൽ ഒളിച്ചുകളികൾ ഇല്ലായിരുന്നു. ലജ്ജയോ കുറ്റബോധമോ ഇല്ലായിരുന്നു. വരാനിരിക്കുന്ന മരണത്തെക്കുറിച്ചോ, ഓർമ്മകളെക്കുറിച്ചോ ഉള്ള ഭയം മറക്കാൻ ഞങ്ങൾ കണ്ടെത്തിയ മാർഗ്ഗമായിരുന്നു അത്.
ആ രാത്രികളിൽ... നമ്മൾ മൂന്നുപേരും ഒന്നാകുമ്പോൾ, പുറത്തെ ലോകം ഞങ്ങൾക്ക് അന്യമായിരുന്നു. ഞങ്ങളുടെ പ്രണയത്തിനും കാമത്തിനും
💬 Comments
View all comments