Chapter Title : നിധിയുടെ കാവൽക്കാരൻ 17 [കാവൽക്കാരൻ]
വന്നപ്പോൾ മുതൽ നിന്നോട് അങ്ങേയറ്റം സ്നേഹത്തോടെ പെരുമാറാൻ തുടങ്ങി!
ആദ്യം ഞാൻ കരുതിയത്, നിന്റെ മരണം എന്നെ എത്രത്തോളം തളർത്തിയിരുന്നു എന്ന് അവൾക്കറിയാവുന്നത്കൊണ്ടായിരിക്കും എന്നാണ്, ഞാൻ വീണ്ടും ആ അവസ്ഥയിലൂടെ പോവാതിരിക്കാൻ എന്നേ സമാധാനിപ്പിക്കാൻ അവൾ അഭിനയിക്കുകയാണെന്നാണ്.
എന്നാൽ ദിവസങ്ങൾ കഴിയുന്തോറും എനിക്ക് മനസ്സിലായി, അത് വെറും അഭിനയമല്ലെന്ന്."
അവൾ ഒരു ദീർഘശ്വാസം വിട്ടു.
""ഓരോ ദിവസവും നിന്റെ വിശേഷങ്ങൾ അവൾ എന്നോട് ഇങ്ങോട്ട് പറഞ്ഞുതരാൻ തുടങ്ങി. അതിനെല്ലാം അവൾക്ക് വല്ലാത്തൊരു ആവേശമായിരുന്നു. പഴയ നിധിയായിരുന്നില്ല അവൾ... ആ പുതിയ ലൂപ്പിൽ അവളാകെ മാറിയിരുന്നു.
ഒരുപക്ഷേ, നിന്റെ സാമീപ്യം നൽകുന്ന സുരക്ഷിതത്വം അവളും തിരിച്ചറിഞ്ഞിട്ടുണ്ടാകണം. മറ്റുള്ളവർക്ക് നീ എങ്ങനെയാണെന്ന് എനിക്കറിയില്ല ദേവാ, പക്ഷേ വെറുമൊരു ജന്മമല്ല നീ...എല്ലാവരെയും നിന്നിലേക്ക് ആകർഷിക്കാനുള്ളൊരു കഴിവ് നിനക്കുണ്ട്....
ആ ആകർഷണവലയത്തിൽ അവളും എന്നെപോലെ വീണുപോയിട്ടുണ്ടാവാം..."
അവളുടെ വാക്കുകളിൽ ചെറിയൊരു ഇടർച്ച വന്നു.
"പക്ഷേ സത്യം പറഞ്ഞാൽ... അവൾ നിന്നോട് അടുക്കുന്നത് കാണുമ്പോൾ, നിനക്ക് ചുറ്റും അവൾ സന്തോഷത്തോടെ നടക്കുന്നത് കാണുമ്പോൾ... ഉള്ളിന്റെയുള്ളിൽ എനിക്കൊരു വേദന തോന്നിയിരുന്നു.
എനിക്ക് മാത്രം അവകാശപ്പെട്ട എന്തോ ഒന്ന് കൺമുന്നിലൂടെ വഴുതിപ്പോകുന്നതുപോലൊരു വേദന..
വല്ലാത്തൊരു ദേഷ്യവും സങ്കടവും എല്ലാം കൂടി എന്നെ വീർപ്പുമുട്ടിച്ചു. പക്ഷേ... ഞാനതെല്ലാം ഉള്ളിലൊതുക്കി. പുറമെ ചിരിച്ചുകൊണ്ട്, ഉള്ളിൽ ഞാൻ നീറുകയായിരുന്നു..."
"എന്റെ ഉള്ളിലെ ആ നീറ്റൽ മാറും മുൻപേ... നിന്റെ സ്വഭാവം വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. നിനക്ക് വെറുതെയിരിക്കാൻ കഴിയില്ലല്ലോ ദേവാ... നിന്റെ ആ അന്വേഷണബുദ്ധി നിന്നെ വീണ്ടും ആപത്തിലേക്ക് നയിച്ചു.
എങ്ങനെയൊക്കെയോ നീ ആ മലയുടെയും ഞങ്ങളുടെയും രഹസ്യങ്ങൾ ചികഞ്ഞെടുത്തു.
💬 Comments
View all comments